ചാമ്പ്യൻസ് ലീഗിലേക്ക് അൽ നസ്റിനെ ക്ഷണിക്കാൻ യുവേഫ?; സൗദിയിൽ നിന്നും പുതിയ വാർത്തകൾ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിനെ അടുത്ത സീസണിലേക്കുള്ള യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യുവേഫ ക്ഷണിച്ചതായി റിപ്പോർട്ടുകൾ. ലോകത്തിലെ ഏറ്റവും ജനപ്രീയമായ 3 ക്ലബ്ബുകളിൽ ഒന്നായത് കൊണ്ടാണ് യുവേഫ അൽ നസ്റിനെ ചാമ്പ്യൻസ് ലീഗിലേക്ക് ക്ഷണിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
അൽ നസ്റുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എക്സിൽ പങ്ക് വെയ്ക്കുന്ന അലി അർബി എന്ന അക്കൗണ്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അൽ അർബിയെ ഉദ്ധരിച്ച് ഇൻസൈഡ് സ്പോർട്സ്, ഖേൽ നൗ തുടങ്ങിയ മാധ്യമങ്ങളും ഈ വാർത്ത പങ്ക് വെച്ചിട്ടുണ്ട്.നേരത്തെ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സൗദിയുടെ ഭാഗത്ത് നിന്നും ഒരു നീക്കം ഉണ്ടായിരുന്നു.
എന്നാൽ ഇക്കാര്യം യുവേഫ നിരസിക്കുകയും സൗദി ക്ലബ്ബുകൾക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അനുമതി നൽകില്ലെന്നും വ്യക്തമാക്കിയതാണ്. ഈ സംഭവങ്ങൾ കഴിഞ്ഞ് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും ഇത്തരത്തിലൊരു വാർത്ത പുറത്ത് വരുന്നത്.
🚨 UEFA are reportedly considering inviting Saudi club Al-Nassr to the 2024/2025 edition of the Champions League, as it's considered one of the "3 most popular clubs" in the world.
— Transfer News Live (@DeadlineDayLive) November 14, 2023
(Source: @alharbi_44) pic.twitter.com/nlzmyaOp99
പ്രസ്തുത വാർത്തയുടെ സ്രോതസ്സ് എത്രത്തോളം ശക്തമാണ് എന്ന കാര്യത്തിൽ ആരാധകർക്ക് അവ്യക്തത ഉണ്ടെങ്കിലും അൽ അർബി എന്ന എക്സ് അക്കൗണ്ടിനെ ഉദ്ദരിച്ച് പല മാധ്യമങ്ങളും ഈ വാർത്ത പുറത്ത് വിട്ടതിനാൽ ആരാധകരിലും ഇക്കാര്യത്തിൽ വലിയ അവ്യക്തതയുണ്ട്. ഏതായാലും ഇക്കാര്യത്തിൽ യുവേഫയുടെ ഒരു വ്യക്തതമായ അറിയിപ്പ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.