പിഎസ്ജി മരണഗ്രൂപ്പിൽ, ബയേൺ മ്യൂണിക്കിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡിന്റെ എതിരാളി നാപോളി

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ മൊണാക്കോയിൽ നടന്നു.നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിൽ ആർബി ലെപ്‌സിഗ്, ക്രെവേന സ്വവേദ, യംഗ് ബോയ്‌സ് എന്നിവർക്കൊപ്പം കളിക്കും. ഗ്രൂപ്പ് എഫിൽ എസി മിലാൻ, ബൊറൂസിയ ഡോർട്ട്മുണ്ട്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്കൊപ്പമാണ് പാരീസ് സെന്റ് ജെർമെയ്ൻ.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കെയ്‌നിന്റെ ബയേൺ മ്യൂണിക്കിനെ നേരിടും, അവർ ഗ്രൂപ്പ് എയിൽ എഫ്‌സി കോപ്പൻഹേഗനും ഗലാറ്റസറെയ്‌ക്കും ഒപ്പമാണ്.ചാമ്പ്യൻസ് ലീഗിൽ തിരിച്ചുവരവ് നടത്തുന്ന ആഴ്സണൽ ഗ്രൂപ്പ് ബിയിൽ പിഎസ് വി ഐന്തോവൻ ലെൻസ് സെവിയ്യ എന്നിവരെ നേരിടും.13 തവണ യുസിഎൽ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് കഴിഞ്ഞ സീസണിലെ സീരി എ ചാമ്പ്യൻമാരായ നാപ്പോളി, ബ്രാഗ, യൂണിയൻ ബെർലിൻ എന്നിവർക്കൊപ്പം ഗ്രൂപ് സിയിൽ കളിക്കും.സാവിയുടെ ബാഴ്‌സലോണ പോർട്ടോ, ഷാക്തർ ഡൊണെസ്‌ക്, റോയൽ ആന്റ്‌വെർപ് എന്നിവരെ ഗ്രൂപ്പ് എച്ചിൽ നേരിടും.

ബെൻഫിക്ക, കഴിഞ്ഞ സീസണിലെ യുസിഎൽ റണ്ണേഴ്‌സ് അപ്പായ ഇന്റർ മിലാൻ, സാൽസ്ബർഗ്, റയൽ സോസിഡാഡ് എന്നിവർ ഗ്രൂപ്പ് ഡിയിൽ മത്സരിക്കും.ഡീഗോ സിമിയോണിന്റെ അത്‌ലറ്റിക്കോ മാഡ്രിഡ്, ഫെയ്‌നൂർഡ്, ലാസിയോ, കെൽറ്റിക് എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ്.ഗെയിമുകൾ സെപ്തംബർ 19-ന് ആരംഭിക്കും, ഗ്രൂപ്പ്-സ്റ്റേജ് കളി ഡിസംബർ 13-ന് അവസാനിക്കും.നോക്കൗട്ട് ഘട്ടം ഫെബ്രുവരിയിൽ ആരംഭിച്ച് ജൂൺ ഒന്നിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഫൈനൽ കളിക്കും.

ഗ്രൂപ്പ് എ: ബയേൺ മ്യൂണിക്ക് (GER), മാഞ്ചസ്റ്റർ യുണൈറ്റഡ് (ENG), FC കോപ്പൻഹേഗൻ (DEN), ഗലാറ്റസരെ (TUR).

ഗ്രൂപ്പ് ബി: സെവിയ്യ (ഇഎസ്പി), ആഴ്സണൽ (ഇഎൻജി), പിഎസ്വി ഐന്തോവൻ (എൻഇഡി), ലെൻസ് (എഫ്ആർഎ)

ഗ്രൂപ്പ് സി: നാപ്പോളി (ITA), റയൽ മാഡ്രിഡ് (ESP), ബ്രാഗ (POR), യൂണിയൻ ബെർലിൻ (GER)

ഗ്രൂപ്പ് ഡി: ബെൻഫിക്ക (POR), ഇന്റർ മിലാൻ (ITA), സാൽസ്ബർഗ് (AUT), റിയൽ സോസിഡാഡ് (ESP)

Rate this post