ഇംഗ്ലീഷ് പ്രീമിലീഗിന്റെയും യുവേഫ ചാമ്പ്യൻസ് ലീഗിന്റെയും നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയാണ് കഴിഞ്ഞ സീസണിലെ യൂറോപ്പിലെ രാജാക്കന്മാരുടെ കിരീടം ചൂടിയത്. ഈ സീസണിൽ കളി ആരംഭിച്ച മാഞ്ചസ്റ്റർ സിറ്റി പതിവുപോലെ തങ്ങളുടെ ഫോം തുടരുന്നുണ്ട്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കനത്ത പോരാട്ടം നടക്കുന്നതിനാൽ 15 മത്സരങ്ങളിൽ നിന്നും 30 പോയിന്റുകൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്താണ് തുടരുന്നത്.
സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജിൽ അഞ്ചിൽ അഞ്ച് മത്സരങ്ങളും വിജയിച്ച മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാമതാണ്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിലുള്ള മാഞ്ചസ്റ്റർ സിറ്റിയെ കൂടാതെ യൂറോപ്പിൽ സിറ്റി ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ടീമുകൾ കളിക്കുന്നുണ്ട്. ലാലിഗ സീസണിൽ പോയിന്റ് ടേബിളിൽ മുൻനിരയിലുള്ള ജിറോണയും സിറ്റി ഫുട്ബോൾ ഗ്രൂപ്പിന് കീഴിൽ വരുന്നതാണ്. 15 മത്സരങ്ങളിൽ നിന്നും 38 പോയന്റുകൾ സ്വന്തമാക്കിയ ജിറോണ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടണമെങ്കിൽ ലാലിഗയിലും പ്രീമിയർ ലീഗിലും ടോപ്പ് ഫോറിലെത്തുന്ന ടീമുകൾക്ക് നേരിട്ട് യോഗ്യത ലഭിക്കും. ഈ സീസണിൽ ജിറോണയും മാഞ്ചസ്റ്റർ സിറ്റിയും ഒരുമിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുകയാണെങ്കിൽ യുവേഫയുടെ നിയമമനുസരിച്ച് ഒരു ടീമിന് മാത്രമേ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ഒരേ ഉടമസ്ഥതയിലുള്ള രണ്ട് ക്ലബ്ബുകൾ ഒരേസമയം ടൂർണമെന്റിൽ പങ്കെടുക്കാൻ പാടില്ല എന്ന യുവേഫയുടെ നിയമമുണ്ട്.
അതിനാൽ ജിറോണ അല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി ടീമുകളിൽ ഒരു ടീമിന് മാത്രമേ അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിയുക. സീസണിൽ ഏറ്റവും മികച്ച ഫോമിൽ കളി തുടരുന്ന ജിറോണക്ക് യുവേഫ ചാമ്പ്യൻസ് ലീഗിൽ തങ്ങളുടെ മിടുക്ക് കാണിച്ചു കൊടുക്കുവാൻ അവസരം ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളെ മാഞ്ചസ്റ്റർ സിറ്റിക്ക് അടുത്ത സീസണിലും ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആഗ്രഹമുണ്ട്. ഈ രണ്ടു ടീമുകളിൽ ഏത് ടീമിനെ ആയിരിക്കും ഉടമസ്ഥർ അടുത്ത ചാമ്പ്യൻസ് ലീഗ് സീസണിൽ കളിക്കാൻ അനുവദിക്കുക എന്നത് കാത്തിരുന്നു കാണാം.
Man City could miss out on the Champions League next season – even if they win the leaguehttps://t.co/YwcAJ3dcDa
— FootballJOE (@FootballJOE) November 7, 2023
ഇങ്ങനെയൊരു നിയമം യുവെഫയിൽ ഉണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ആർക്കെതിരെയും ഉണ്ടായിട്ടില്ല, അതുകൊണ്ടുതന്നെ ഇത് എത്രത്തോളം പ്രാവർത്തികമായിരിക്കുമെന്ന് കാര്യത്തിൽ സംശയമുണ്ട്.