2023-24 ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് മത്സരം ഇന്നത്തോടുകൂടി അവസാനിക്കുകയാണ്. ഇതുവരെ വലിയ അട്ടിമറികൾ ഒന്നും സംഭവിച്ചിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായത് മാത്രമാണ് അല്പമെങ്കിലും ആരാധകർക്ക് നിരാശ നൽകിയത്.
എന്നാൽ ഇന്ന് മരണ ഗ്രൂപ്പിലെ മരണ കളികളാണ്.ഗ്രൂപ്പ് എഫിലെ അവസാന റൗണ്ട് മത്സരങ്ങളിൽ ഇന്ന് ബൊറൂഷ്യ ഡോർട്ടുമുണ്ട് പി എസ് ജിയെയും ന്യൂ കാസിൽ യൂനൈറ്റഡ് എസി മിലാനെയും നേരിടുകയാണ്. ബൊറൂഷ്യ ഡോർട്ടുമുണ്ട് ഇതിനകം തന്നെ റൗണ്ട് പതിനാറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് എഫിലെ രണ്ടാമതായി യോഗ്യത നേടാൻ മൂന്ന് ടീമുകൾക്കും അവസരമുണ്ട്. അഞ്ച് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി പത്തു പോയിന്റുകളോടെ ബൊറൂഷ്യ ഡോർട്ടുമുണ്ട് ഒന്നാമതായി യോഗ്യത നേടിക്കഴിഞ്ഞു.
എന്നാൽ അഞ്ചു മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയും രണ്ടു തോൽവികളുമായി പി എസ് ജിക്ക് ഇതുവരെ ഏഴ് പോയിന്റുകൾ മാത്രമേയുള്ളൂ, ഇന്ന് ബൊറൂഷ്യ ഡോർട്ടുമുണ്ട്നെതിരെ ജയിക്കാൻ കഴിഞ്ഞാൽ വെല്ലുവിളികളില്ലാതെ പി എസ് ജിക്ക് റൗണ്ട് പതിനാറിൽ കടക്കാം. ന്യൂ കാസ്സിൽ യുണൈറ്റസിനും എസി മിലാനും അഞ്ചു വീതം പോയിന്റുകളാണുള്ളത്. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ സമനിലയാണ് ഫലമെങ്കിൽ പി എസ് ജി തോറ്റാലും അടുത്ത റൗണ്ടിൽ കടക്കും. മറിച്ച് പി എസ് സി തോൽക്കുകയും മിലാൻ-ന്യൂ കാസിൽ മത്സരത്തിൽ ഏതെങ്കിലും ഒരു ടീം ജയിച്ചാൽ പി എസ് ജി പുറത്തുപോവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇന്ന് ജീവൻമാരുടെ പോരാട്ടമാണ് 3 ടീമുകൾക്കും.
പി എസ് ജിക്ക് ഏറ്റവും കടുത്ത വെല്ലുവിളി സിഗ്നൽ ഇടുന പാർക്കിലാണ് ഇന്നത്തെ മത്സരമെന്നുള്ളതാണ്, മറ്റു ഗ്രൗണ്ടുകളെപ്പോലെയല്ല ബൊറൂഷ്യ ഡോർട്ടുമുണ്ടിന്റെ ഹോം ഗ്രൗണ്ട്, ആരാധകരുടെ ഒരു വലിയ ബാഹുല്യം തന്നെ അവർക്ക് ഹോം ഗ്രൗണ്ടിലുണ്ട്, എങ്കിലും ജയത്തോടെ റൗണ്ട് പതിനാറിൽ കടക്കാം എന്ന് തന്നെയാണ് പാരിസിന്റെ പ്രതീക്ഷ. ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ജയം പി എസ് ജിക്കൊപ്പമായിരുന്നു. അതിന് പകരം വീട്ടാൻ ബൊറൂഷ്യ ഡോർട്ടുമുണ്ട് തുനിഞ്ഞിറങ്ങിയാൽ പിഎസ്ജി പുറത്തു പോകേണ്ടിവരും. ഇന്ന് ഇന്ത്യൻ സമയം 1 30നാണ് മത്സരം, സോണിയിൽ തൽസമയം സംപ്രേഷണം കാണാം.