തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന ആസ്റ്റൺ വില്ലയെ ആറാം സ്ഥാനത്തെത്തിച്ച ഉനൈ എമറി മാജിക് |Aston Villa

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല അവരുടെ സ്വപ്ന കുതിപ്പ് തുടരുകയാണ്. ഇന്ന് വില്ല പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല തകർത്ത് വിട്ടത്.സ്റ്റീഫൻ ജെറാർഡിന് കീഴിൽ പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന ആസ്റ്റൺ വില്ലയെ ഉനൈ എമറി ഏറ്റെടുത്തതോടെ തലവരെ തന്നെ മാറി.

അവസാന 8 പ്രീമിയർ ലീഗിൽ ഏഴും വിജയിച്ച് പ്രീമിയർ ലീഗിന്റെ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.സ്‌ട്രൈക്കർ ഒല്ലി വാറ്റ്‌കിൻസിന്റെ മിന്നുന്ന പ്രകടനമാണ് വില്ലക്ക് ന്യൂ കാസിലിനെതിരെ വിജയം നേടിക്കൊടുത്തത്. താരം രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.കഴിഞ്ഞ മാസം നടന്ന ദേശീയ ടീമിന്റെ ഏറ്റവും പുതിയ മത്സരങ്ങളിൽ സ്‌ട്രൈക്കറെ വിളിക്കാതിരുന്ന ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റിന്റെ മുന്നിലാണ് വാറ്റ്കിൻസിന്റെ ഏറ്റവും പുതിയ മിന്നുന്ന പ്രകടനം.

ജേക്കബ് റാംസിയാണ് ആസ്റ്റൺ വില്ലയുടെ മറ്റൊരു ഗോൾ നേടിയത്.വാട്ട്കിൻസ് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വില്ലക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നത്. സ്‌ട്രൈക്കർ അവസാന 12 ലീഗ് മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്.ഈ സീസണിൽ വാട്ട്കിൻസിന് 14 ഗോളുകൾ ഉണ്ട്, അതിൽ 12 ഗോളുകളും ലോകകപ്പിന് ശേഷം വന്നതാണ്. 11-ാം മിനിറ്റിൽ ജേക്കബ് റാംസിയുടെ ഗോളിലാണ് വില്ല ലീഡ് നേടിയത്.

64-ാം മിനിറ്റിൽ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ നിന്ന് മികച്ചൊരു ഷോട്ടിലൂടെ വില്ലയുടെ രണ്ടാമത്തെ ഗോളും വാട്ട്കിൻസ് കൂട്ടിച്ചേർത്തു. 83 ആം മിനുട്ടിലാണ് വാട്ട്കിൻന്സിന്റെ രണ്ടാം ഗോൾ പിറക്കുന്നത്.അഞ്ചാം സ്ഥാനത്തുള്ള ടോട്ടൻഹാം ഹോട്‌സ്‌പറിന് മൂന്ന് പിന്നിൽ 50 പോയിന്റുമായി വില്ല പട്ടികയിൽ ആറാമതാണ്.ഈ തോൽവി മൂന്നാം സ്ഥാനക്കാരായ ന്യൂകാസിലിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കുള്ള ഒരു പ്രഹരമായിരുന്നു, വില്ലയ്ക്ക് ഇപ്പോൾ ടോപ്പ്-ഫോർ ഫിനിഷിനുള്ള അവസരമുണ്ട്.ഉനായ് എമെറിയുടെ കീഴിൽ ഉയിർത്തെഴുന്നേറ്റ വില്ല മികച്ച ഫോമിലാണ്.

ഈ സീസണിൽ 30 ലീഗ് മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ മാത്രമാണ് ന്യൂകാസിൽ വഴങ്ങിയത്, ഡിവിഷനിലെ ഏതൊരു ടീമിലും ഏറ്റവും കുറവ്. അവർക്കെതിരെയണ് വില്ല മൂന്നു ഗോൾ നേടിയത്.ഗോൾകീപ്പർ മാർട്ടിനെസിന്റെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്.ആസ്റ്റൺ വില്ലയ്‌ക്കൊപ്പം 11 ക്ലീൻ ഷീറ്റുകളാണ് അര്ജന്റീന താരം നേടിയത്.അവസാന എട്ട് മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്തു.

1.5/5 - (2 votes)