എംബപ്പേ ഇനി ടീമിൽ വേണ്ടെന്ന് പിഎസ്ജി, ഇന്ന് മുതൽ താരത്തിന്റെ വിൽപ്പന ആരംഭിക്കും.. |Kylian Mbappé

പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് ക്ലബിനെതിരെ വിജയം നേടിയ പാരീസ് സെന്റ് ജർമയിന് വേണ്ടി ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെ ഇഞ്ചുറി ടൈമിൽ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പി എസ് ജി സൗഹൃദ മത്സരത്തിൽ വിജയം നേടിയത്.

എന്നാൽ മത്സരശേഷം ജപ്പാനിൽ വച്ച് നടക്കുന്ന പി എസ് ജിയുടെ പ്രീ സീസൺ ടൂറിലേക്കുള്ള ടീമിൽ നിന്നും കിലിയൻ എംബാപ്പെയെ ഒഴിവാക്കി എന്ന വാർത്തയാണ് സൂപ്പർതാരത്തിന് തേടിയെത്തിയത്. ടീമിൽ കരാർ പുതുക്കുന്നത് സംബന്ധിച്ചുള്ള എംബാപ്പെയുമായുള്ള പി എസ് ജിയുടെ പ്രശ്നങ്ങൾ തന്നെയാണ് ഇത്തരം കാര്യങ്ങളിലേക്ക് നയിച്ചത്.

2024 വരെ പി എസ് ജീയുമായി കിലിയൻ എംബാപ്പെക്ക് കരാർ ഉണ്ടെങ്കിലും അടുത്ത സമ്മർ ട്രാൻസ്ഫറിൽ ഫ്രീ ഏജന്റ് ആകുന്ന താരത്തിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കാനാണ് ഫ്രഞ്ച് ക്ലബ്ബ് ആഗ്രഹിക്കുന്നത്. പി എസ് ജി യിൽ കരാർ പുതുക്കുന്നില്ലെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ എംബാപ്പയെ വിൽക്കുമെന്ന് നേരത്തെ തന്നെ പി എസ് ജി പ്രസിഡന്റ്‌ പബ്ലിക്കായി അറിയിച്ചിരുന്നു.

ഇതുവരെയും ടീമുമായി കരാർ പുതുക്കുന്ന കാര്യത്തെ സംബന്ധിച്ച് എംബാപ്പെ ഒന്നും മിണ്ടാത്തതിനാൽ താരം അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ എജന്റായി ടീം വിടുമെന്ന് നിഗമനത്തിലാണ് പി എസ് ജി. ക്ലബ്ബുമായി കരാർ പുതുക്കാൻ താല്പര്യം കാണിക്കാത്ത എംബാപ്പേയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിൽക്കാൻ പി എസ് ജി നടപടികൾ ആരംഭിച്ചുകഴിഞ്ഞു എന്നാണ് പി എസ് ജി യുടെ ടീമിൽ നിന്നും എംബാപ്പയെ ഒഴിവാക്കുന്നതിന് കാരണം. കിലിയൻ എംബാപ്പെ ഇല്ലാത്ത പ്ലാനുകളാണ് പി എസ് ജി പ്രീസീസണിന് വേണ്ടി ഒരുക്കുന്നത്.

ഇതോടെ കിലിയൻ എംബാപ്പ ട്രാൻസ്ഫർ സാഗ വീണ്ടും ട്രാൻസ്ഫർ മാർക്കറ്റിൽ ഓപ്പൺ ആകുകയാണ്. ഇന്നുമുതൽ കിലിയൻ എംബാപ്പെ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമാണ് എന്നാണ് പി എസ് ജി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതിനാൽ തന്നെ റയൽ മാഡ്രിഡ് പോലെയുള്ള ടീമുകളുടെ പേരുമായാണ് കിലിയൻ എംബാപ്പെയുടെ ട്രാൻസ്ഫർ വാർത്തകൾ ബന്ധം സ്ഥാപിക്കുന്നത്. കിലിയൻ എംബാപ്പെ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമായതിനാൽ എംബാപ്പെ ട്രാൻസ്ഫറിൽ വരും ദിവസങ്ങളിൽ കൂടുതൽ വാർത്തകൾ പുറത്തുവരും.

4/5 - (2 votes)