ഒലെ യുണൈറ്റഡിൽ നിന്നും പുറത്തേക്ക് ; പകരം സിദാനോ,കോണ്ടെയോ ?

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് ഒലെ പുറത്താകും എന്ന് ഉറപ്പായി. മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത മാധ്യമങ്ങൾ ഒക്കെ ഒലെയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. സ്പർസിന് എതിരായ മത്സരത്തിന് മുന്നോടിയായി ഒലെയെ ക്ലബ് പുറത്താക്കും എന്നാണ് റിപ്പോർട്ട്. പകരക്കാരനെ കണ്ടെത്താൻ ഉള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് ഇപ്പോൾ.അഞ്ചു പേരുകളാണ് യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത്.

ഇറ്റാലിയൻ പരിശീലകൻ കോണ്ടെ, ഫ്രഞ്ച് ഇതിഹാസം സിദാൻ, അയാക്സ് പരിശീലകൻ ടെൻ ഹാഗ്, ലെസ്റ്റർ പരിശീലകൻ ബ്രണ്ടൺ റോഡ്ജസ്, ഇംഗ്ലണ്ട് കോച്ച് സൗത്ഗേറ്റ് എന്നിവരാണ് ഇപ്പോൾ അഭ്യൂഹങ്ങളിൽ ഉള്ള പേരുകൾ.മുൻ ഇന്റർ മിലാൻ പരിശീലകനായ അന്റോണിയോ കോണ്ടെയാണ് ഇതിൽ പ്രധാനി. കോണ്ടെയുടെ അടുത്ത ജോലി ഇംഗ്ലണ്ടിൽ ആയിരിക്കും എന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോണ്ടെ ഇന്റർ മിലാനെ കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരാക്കിയതിനു പിന്നാലെ ക്ലബ് മാനേജ്മെന്റുമായി ഉടക്കി ക്ലബ് വിടുക ആയിരുന്നു. മാനേജ്മെന്റിനെ ചോദ്യം ചെയ്യുന്ന ശീലം ഉള്ളത് കൊണ്ട് തന്നെ കോണ്ടെയെ നിയമിക്കാൻ ഗ്ലേസേഴ്സ് തയ്യാറാകുമോ എന്നത് സംശയമാണ്.

പിന്നെ ഉള്ളത് സിദാന്റെ പേരാണ്. എന്നാൽ ഫ്രാൻസിന്റെ പരിശീലകനാകാൻ കാത്തിരിക്കുന്ന സിദാൻ ഇംഗ്ലണ്ടിലേക്ക് വരുമോ എന്നത് സംശയമാണ്. അയാക്സിനൊപ്പം അത്ഭുതങ്ങൾ കാണിക്കുന്ന ടെൻ ഹാഗ് എവിടേക്കും വരാൻ സാധ്യത ഇല്ല. റോഡ്ജസിനും സമാന അവസ്ഥയാണ്. സൗത് ഗേറ്റിനെ ആണെങ്കിൽ വേണ്ട എന്നാണ് ആരാധകരുടെ പക്ഷം.ഈ സീസൺ തുടക്കം മുതൽ ഒലെയുടെ രാജിക്കായി യുണൈറ്റഡ് ആരാധകർ ആവശ്യപ്പെടുന്നു എങ്കിലും ഇതുവരെ ക്ലബുടമകൾ ഒലെയെ വിശ്വസിക്കുക ആയിരുന്നു.

എന്നാൽ ഇന്നലെ ലിവർപൂളിനോട് ഏറ്റ പരാജയം ഉടമകളുടെയും ക്ഷമ നശിപ്പിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ കഴിഞ്ഞ വർഷം യൂറോപ്പ ലീഗ് ഫൈനലിൽ എത്തിക്കാനും ലീഗിൽ രണ്ടാമത് എത്തിക്കാനും ഒലെയ്ക്ക് ആയിരുന്നു. എന്നാൽ ഈ സീസണിൽ ഒലെ ടീമിനെ പിറകോട്ട് ആണ് കൊണ്ടു പോയത്. സൂപ്പർ സൈനിംഗ് വന്നിട്ടും യുണൈറ്റഡിന് തിളങ്ങാൻ ഇത്തവണ ആയിരുന്നില്ല.

Rate this post