“ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ ഡെസേർട്ട് കഴിക്കുന്നത് നിർത്തിയെന്ന് എറിക് ബെയ്‌ലി”

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു പിന്നാലെ കളിക്കാർ കാരിങ്ടൺ കാന്റീനിൽ മധുരപലഹാരം കഴിക്കുന്നത് നിർത്തിയതായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ എറിക് ബെയ്‌ലി.റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളാണ്, കൂടാതെ തന്റെ ടീമംഗങ്ങളെ തന്റെ കർശനമായ ചിട്ടകൾ പിന്തുടരാൻ പ്രേരിപ്പിക്കുന്നതിൽ അദ്ദേഹം മിടുക്കനാണെന്നും ബെയ്‌ലി പറഞ്ഞു.

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വീണ്ടും ചേർന്ന റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്.36 കാരനായ താരം ഈ സീസണിലെ മിക്കവാറും എല്ലാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.പ്രായം തനിക്ക് ഒരു സംഖ്യ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ടിരിക്കുകയാണ് റൊണാൾഡോ. റൊണാൾഡോയുടെ വരവിനു ശേഷം ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. കളിക്കാർ ഭക്ഷണത്തിന് ശേഷം ഡെസേർട്ട് കഴിക്കുന്നത് നിർത്തിയെന്നും ഫിറ്റായ ജീവിതം നയിക്കാൻ ശ്രമിക്കുകയാണെന്നും നിരവധി റിപോർട്ടുകൾ ഉണ്ടായിരുന്നു.

പൊയറ്റ് ആന്റ് വുജിനോട് സംസാരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് തന്റെ ടീമംഗങ്ങൾ ആരും ഇപ്പോൾ ഡെസേർട്ട് കഴിക്കുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തി. എല്ലാവരും റൊണാൾഡോയെ നോക്കുകയും അവരുടെ ശാരീരിക ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 13 ഗോളുകൾ നേടിയിട്ടുണ്ട്, നിലവിൽ എല്ലാ മത്സരങ്ങളിലും അവരുടെ മുൻനിര സ്കോററാണ്. വ്യാഴാഴ്ച രാത്രി ബേൺലിക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ അവസാന മത്സരത്തിൽ അദ്ദേഹം ഇറങ്ങും.

Rate this post
Cristiano RonaldoManchester United