” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായി ഹാരി മഗ്വേർ തുടരുമെന്ന് റാൽഫ് റാങ്ക്നിക്ക് “
ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള ഡ്രസ്സിംഗ് റൂമിലെ അധികാര പോരാട്ടത്തിന്റെ റിപ്പോർട്ടുകൾക്കിടയിൽ ഹാരി മഗ്വയർ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്യാപ്റ്റനായി തുടരുമെന്ന് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് വെള്ളിയാഴ്ച സ്ഥിരീകരിച്ചു.ഈ സീസണിൽ യുണൈറ്റഡിന്റെ മോശം പ്രകടനത്തിൽ മഗ്വെയറിന്റെ മോശം ഫോം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
റൊണാൾഡോയുടെ സ്വാധീനത്താൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഡിഫൻഡർ തകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, എന്നാൽ മഗ്വെയർ ആ റിപ്പോർട്ട് തള്ളിയിരുന്നു . ക്യാപ്റ്റൻ എന്ന പദവി ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്ന് രംഗ്നിക്ക് പറഞ്ഞു.“ഇത് തികച്ചും അസംബന്ധമാണ്. ക്യാപ്റ്റൻസിയുടെ മാറ്റത്തെക്കുറിച്ച് ഞാൻ ഒരു കളിക്കാരനോടും സംസാരിച്ചിട്ടില്ല, ”ഞായറാഴ്ച ലീഡ്സിനെതിരായുള്ള മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ രംഗ്നിക്ക് പറഞ്ഞു.
“ഇതൊന്നും എനിക്ക് ഒരു പ്രശ്‌നമായിരുന്നില്ല, ആരാണ് ക്യാപ്റ്റൻ എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അതിനാൽ മറ്റാരോടും അതിനെക്കുറിച്ച് സംസാരികണ്ട ആവശ്യമില്ല .ഹാരി മഗ്വയർ ഞങ്ങളുടെ ക്യാപ്റ്റൻ ആണ്, സീസൺ അവസാനം വരെ അവൻ ഞങ്ങളുടെ ക്യാപ്റ്റനായി തുടരും” പരിശീലകൻ പറഞ്ഞു. 80 മില്യൺ പൗണ്ടിന് (109 മില്യൺ ഡോളർ) ലെസ്റ്ററിൽ നിന്ന് ക്ലബ്ബിൽ ചേർന്ന് അഞ്ച് മാസത്തിന് ശേഷം, 2020 ജനുവരിയിൽ അന്നത്തെ മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയർ മാഗ്വെയറിനെ യുണൈറ്റഡിന്റെ നായകനാക്കി.
I’ve seen a lot of reports about this club that aren’t true and this is another. Not going to start posting about everything that is written but I needed to make this one clear. We’re united and focused on Sunday. Enjoy your day everyone 💪🏻 @ManUtd https://t.co/YxLhQn8pqf
— Harry Maguire (@HarryMaguire93) February 18, 2022
“ഈ ക്ലബിനെക്കുറിച്ചുള്ള ധാരാളം റിപ്പോർട്ടുകൾ ഞാൻ കണ്ടിട്ടുണ്ട്, അത് ശരിയല്ല യാഥാർഥ്യം മറ്റൊന്നാണ്,” മാഗ്വെയർ ട്വിറ്ററിൽ കുറിച്ചു.“എഴുതിയ എല്ലാ കാര്യങ്ങളെക്കുറിച്ചും പോസ്റ്റ് ചെയ്യാൻ പോകുന്നില്ല, പക്ഷേ എനിക്ക് ഇത് വ്യക്തമാക്കേണ്ടതുണ്ട്. ഞങ്ങൾ ഞായറാഴ്ചയിലെ മൽസരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുകയാണ് ” ഇംഗ്ലീഷ് താരം പറഞ്ഞു.യുണൈറ്റഡ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡും ടീമിലെ പ്രശ്നങ്ങളിൽ കഴമ്പില്ലെന്നും അഭിപ്പിയപെട്ടു.
Are we just making it up as we go along now then? Please stop looking for divides. https://t.co/gVwQuYMwx4
— Marcus Rashford MBE (@MarcusRashford) February 16, 2022
ചൊവ്വാഴ്ച ബ്രൈറ്റനെതിരായ 2-0 ജയം യുണൈറ്റഡിനെ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയർത്തി, അത് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിന്റെ സാധ്യത വർധിപ്പിക്കുകയും ചെയ്തു.അടുത്ത മത്സരത്തിൽ ലീഡ്‌സിനെതിരെ വിജയിച്ച് ഫോം നിലനിർത്താനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ് . കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടി ഫോമിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ ഫോം വീണ്ടെടുത്തത് യുണൈറ്റഡിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.