റെക്കോർഡ് തകർത്ത ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി അൽ നസ്ർ |Cristiano Ronaldo

ഇന്നലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ.യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീ സീസണിലെ ആദ്യ ഗോളും ഇന്നലെ കാണാൻ സാധിച്ചു.

74-ാം മിനിറ്റിൽ ക്ലിനിക്കൽ ഹെഡറിലൂടെ റൊണാൾഡോ തന്റെ ഗോൾ നേട.തന്റെ 145-ാം ഹെഡ്ഡർ ഗോൾ കൂടിയായിരുന്നു ഇത്.ഗെർഡ് മുള്ളറുടെ 144 ഗോളുകൾ എന്ന റെക്കോർഡ് ക്രിസ്റ്റ്യാനോ മറികടക്കുകയും ചെയ്തു.കഴിഞ്ഞ മത്സരത്തിൽ അൽ-ഷബാബിനെതിരെ ഗോൾരഹിത സമനില വഴങ്ങിയതിന് ശേഷം ഈ സീസണിൽ അൽ നാസറിന്റെ ആദ്യ വിജയം കൂടിയാണിത്.മത്സരത്തിന്റെ 42-ാം മിനിറ്റിൽ ബ്രോസോവിച്ച് ആരംഭിച്ച ആക്രമണത്തിൽ നിന്ന് അബ്ദുൾറഹ്മാൻ ഗരീബ് കൊടുത്ത പാസിൽ നിന്നും ആൻഡേഴ്സൺ ടാലിസ്ക അൽ നാസറിനെ മുന്നിലെത്തിച്ചു.

എന്നാൽ 66 ആം മിനുട്ടിൽ അൽ നാസറിന്റെ ഡിഫൻഡർ അലി ലജാമിയുടെ ഒരു പിഴവ് മൊണാസ്റ്റിറിനെ ഒപ്പമെത്തിച്ചു.ബോൾ ക്ലിയർ ചെയ്യുന്നതിനിടയിൽ സ്വന്തം വലയിൽ പന്ത് കയറുകയായിരുന്നു. 74 ആം മിനുട്ടിൽ തന്റെ കരിയറിലെ 839-ാം ഗോൾ നേടി നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ അബ്ദുല്ല അൽ-അമ്രിയും അബ്ദുൽ അസീസ് സൗദ് അൽ എലെവായിയും രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ നേടി സ്കോർ 4 -1 ആക്കി അൽ നാസർ വിജയമുറപ്പിച്ചു.ഈ വിജയം കിംഗ് സൽമാൻ ക്ലബ് കപ്പിൽ അൽ നാസറിനെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.അൽ ഷബാബുമായി പോയിന്റ് നിലയിലാണെങ്കിലും ഗോൾ വ്യത്യാസത്തിൽ മുന്നിലെത്തി.

ബെൻഫിക്കയ്‌ക്കെതിരെയും സെൽറ്റ വിഗോയ്‌ക്കെതിരെയും രണ്ട് തോൽവികൾ ഉൾപ്പെടെ യൂറോപ്യൻ ടീമുകൾക്കെതിരെ സമ്മിശ്ര ഔട്ടിംഗ് നടത്തിയ റൊണാൾഡോയുടെ ടീമിനും ഫലം ആശ്വാസമാകും.മൊണാസ്റ്റിറാകട്ടെ ഒരു പോയിന്റ് പോലുമില്ലാത്ത ഗ്രൂപ്പിലെ ഏക ടീമാണ്. ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളുടെ അവസാന റൗണ്ടിൽ വ്യാഴാഴ്ച അൽ നാസർ ഈജിപ്ഷ്യൻ ടീമായ സമലേക് എസ്‌സിയുമായി കളിക്കും, മൊണാസ്റ്റിർ അൽ ഷബാബുമായി കൊമ്പുകോർക്കും.

3.8/5 - (5 votes)