ലയണൽ മെസ്സിക്കെതിരെയുള്ള വാൻ ഗാലിന്റെ പ്രസ്താവനയോട് ശക്തമായി പ്രതികരിച്ച് വാൻ ഡൈക്ക് |Lionel Messi

2022 ലോകകപ്പ് ലയണൽ മെസിക്ക് വിജയിക്കാൻ പാകത്തിൽ മുൻകൂട്ടി തയ്യാറാക്കിയെന്ന നെതർലാൻഡ്‌സിന്റെ മുൻ മാനേജർ ലൂയിസ് വാൻ ഗാലിന്റെ ഞെട്ടിക്കുന്ന ആരോപണങ്ങളോട് പ്രതികരിച്ച് ലിവർപൂൾ ഡിഫൻഡർ വിർജിൽ വാൻ ഡേയ്ക്ക്.കഴിഞ്ഞ ഡിസംബറിൽ നടന്ന വേൾഡ് കപ്പിൽ അർജന്റീനയെ വിജയത്തിലെത്തിക്കുന്നതിൽ ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് നിർണായക പങ്കുവഹിച്ചിരുന്നു.മെസ്സി ഏഴ് ഗോളുകൾ നേടുകയും ഗോൾഡൻ ബോൾ അവാർഡ് നേടുകയും ചെയ്തു.

ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപ്പിച്ച് ലയണൽ മെസ്സി 1986 ന് ശേഷം അർജന്റീനയെ അവരുടെ ആദ്യ ലോകകപ്പിലേക്ക് നയിച്ചു.തങ്ങളുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യയോട് 2-1 ന് പരാജയപെട്ടിട്ടും മെക്‌സിക്കോയെയും പോളണ്ടിനെയും തോൽപ്പിച്ച് `അർജന്റീന നോക്കൗട്ടിലെത്തി.ആൽബിസെലെസ്‌റ്റ് 16-ാം റൗണ്ടിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി, ക്വാർട്ടർ ഫൈനലിൽ വാൻ ഗാലിന്റെ നെതർലാൻഡ്‌സിനെ പരാജയപ്പെടുത്തി, അവസാന നാലിൽ 2018 ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ തകർത്തു.

2022 ഡിസംബർ 10-ന് വാൻ ഗാലിന്റെ ഡച്ച് ടീമുമായുള്ള അർജന്റീനയുടെ ക്വാർട്ടർ ഫൈനൽ പോരാട്ടം നടന്നു.നാഹുവൽ മോളിനയുടെയും മെസ്സിയുടെയും ഗോളിൽ ലാ ആൽബിസെലെസ്‌റ്റെ 2-0 ത്തിന്റെ ലീഡ് നേടി.വൗട്ട് വെഗോർസ്റ്റ് ബെഞ്ചിൽ നിന്ന് ഇറങ്ങി ഒരു വേഗമേറിയ ബ്രേസ് നേടുകയും ഗെയിമിനെ അധിക സമയത്തിലേക്കും പെനാൽറ്റികളിലേക്കും നയിക്കുകയും ചെയ്തു.പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ പരാജയപ്പെടുത്തി അര്ജന്റീന സെമിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.എന്നാൽ ഈ ഗെയിമുകൾ മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ലോകകപ്പ് മെസിക്ക് കിരീടം നൽകാൻ വേണ്ടി നടത്തിയതാണെന്നും ആരോപിച്ചിരിക്കുകയാണ് വാൻ ഗാൽ.

“എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ താൽപ്പര്യമില്ല. അർജന്റീന എങ്ങനെയാണ് ഗോളുകൾ നേടുന്നതെന്നും ഞങ്ങൾ എങ്ങനെ ഗോളുകൾ നേടുന്നുവെന്നും ചില അർജന്റീന ഫൗൾ ചെയ്‌തിട്ടും ശിക്ഷിക്കപ്പെടാതിരുന്നതുമെല്ലാം കാണുമ്പോൾ, ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച കളിയാണെന്ന് ഞാൻ കരുതുന്നു” വാൻ ഗാൽ പറഞ്ഞു.”താൻ പറഞ്ഞതു പോലെ ലയണൽ മെസി ലോകകപ്പ് നേടുകയെന്നത് പലരുടെയും ആവശ്യമായിരുന്നു, ഞാൻ അങ്ങനെ കരുതുന്നു, അതെ” വാൻ ഗാൽ പറഞ്ഞു.

അർജന്റീനയ്‌ക്കെതിരായ ഷൂട്ടൗട്ടിനിടെ പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ട നെതർലൻഡ്‌സിന്റെ ക്യാപ്റ്റൻ വാൻ ഡിജ്ക് തന്റെ മുൻ ദേശീയ പരിശീലകനോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചു.”മെസ്സിയെക്കുറിച്ച് വാൻ ഗാലിന്റെ വാക്കുകൾ? അയാൾക്ക് എന്തും പറയാൻ കഴിയും, അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്, പക്ഷേ ഞാൻ അദ്ദേഹത്തോട് യോജിക്കുന്നില്ല, അതേ അഭിപ്രായം പങ്കിടുന്നുമില്ല.”

Rate this post