വിയ്യ റയലിനെയും വീഴ്ത്തി ബാഴ്സലോണ കുതിക്കുന്നു : സ്റ്റോപ്പേജ് ടൈം ഗോളിൽ വിജയവുമായി ലിവർപൂൾ : ബയേണിനായി ഗോളടിച്ചു കൂട്ടി കെയ്ൻ
ല ലീഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ . മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ജയം. ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ 71 ആം മിനുട്ടിൽ കഴിഞ്ഞ വർഷത്തെ ലാലിഗ ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഗോളിലായിഉർന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ 12 ,15 മിനിറ്റുകളിൽ ഗാവിയും ഫ്രെങ്കി ഡി ജോങ്ങും നേടിയ ഗോളുകളിൽ ബാഴ്സ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു.
എന്നാൽ ശക്തമായി തിരിച്ചടിച്ച വിയ്യ റയൽ ആദ്യ പകുതിയിൽ ജുവാൻ ഫോയ്ത്ത്, അലക്‌സാണ്ടർ സോർലോത്ത് എന്നിവരുടെ ഗോളിലും ഇടവേളയ്ക്ക് അഞ്ച് മിനിറ്റിന് ശേഷം അലക്‌സ് ബെയ്‌നയുടെയും ഗോളിൽ ആതിഥേയർ വീണ്ടെടുത്തു.ബാഴ്‌സയുടെ പകരക്കാരനായ ഫെറാൻ ടോറസ് 68-ാം മിനിറ്റിൽ മത്സരം വീണ്ടും സമനിലയിലാക്കി. മൂന്നു മിനുട്ടിനു ശേഷം ലെവെൻഡോസ്‌കി ബാഴ്സയുടെ വിജയ ഗോൾ നേടി.ഈ സീസണിൽ മൂന്ന് മത്സരങ്ങളിൽ ബാഴ്‌സയുടെ രണ്ടാം ജയമാണിത്. ലാലിഗ സ്റ്റാൻഡിംഗിൽ ഏഴ് പോയിന്റുമായി അവർ മൂന്നാം സ്ഥാനത്താണ്.
ഇംഗ്ലീഷ് പിന്നി നിന്നും തിരിച്ചടിച്ച ലിവർപൂൾ ന്യൂകാസിൽ യുണൈറ്റഡിനെതിരെ 2-1 ന്റെ തകർപ്പൻ ജയം സ്വന്തമാക്കി.ആദ്യ പകുതിയിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡിജിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ഉറുഗ്വേൻ സ്‌ട്രൈക്കർ ഡാർവിൻ ന്യൂനസ് അവസാന പത്ത് മിനുട്ടിൽ നേടിയ ഇരട്ട ഗോളുകൾ ലിവർപൂളിന് വിജയമൊരുക്കികൊടുത്തു.25-ാം മിനിറ്റിൽ ആന്റണി ഗോർഡൻ ന്യൂ കാസിലിനെ മുന്നിലെത്തിച്ചു. ഗോൾ വീണു രണ്ടു മിനുട്ടിനു ശേഷം വാൻ ഡിജിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.ബോക്‌സിന്റെ അരികിൽ അലക്‌സാണ്ടർ ഇസക്കിനെ ഫൗൾ ചെയ്തതിന് റഫറി ജോൺ ബ്രൂക്‌സ് നേരിട്ടുള്ള ചുവപ്പ് കാർഡ് കാണിച്ചു. എന്നാൽ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ലിവർപൂൾ 81-ാം മിനിറ്റിൽ ന്യൂനസ് നേടിയ ഗോളിലൂടെ സമനില പിടിച്ചു.സ്റ്റോപ്പേജ് ടൈമിൽ ന്യൂനസ് വീണ്ടും ഗോൾ നേടി ലിവർപൂളിന് മൂന്നു പോയിന്റുകൾ സമ്മാനിച്ചു.
ബുണ്ടസ്‌ലിഗ റെക്കോർഡ് സൈനിംഗ് ഹാരി കെയ്‌ൻ വീണ്ടും ഗോളുമായി തിളങ്ങിയപ്പോൾ ഓഗ്‌സ്ബർഗിനെതിരെ 3-1 ന്റെ ജയവുമായി ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ബയേണിനായി കെയ്ൻ രണ്ടു ഗോളുകൾ നേടി.ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് 100 മില്യൺ യൂറോ (108 മില്യൺ ഡോളർ) എന്ന ലീഗ് റെക്കോർഡിനായി ചേർന്ന കെയ്‌ൻ കഴിഞ്ഞ ആഴ്‌ച വെർഡർ ബ്രെമനെതിരെയുള്ള ലീഗ് ഓപ്പണിംഗിൽ സ്കോർ ചെയ്തിരുന്നു.ഓഗ്‌സ്‌ബർഗിന്റെ ഫെലിക്‌സ് ഉദുവോഖായുടെ സെൽഫ് ഗോളിൽ ബയേൺ 32 ആം മിനുട്ടിൽ തെന്നെ ലീഡ് നേടി.
40 ആം മിനുട്ടിൽ കെയ്‌നിന്റെ പെനാൽറ്റിയിലൂടെ ബവേറിയക്കാർ ലീഡ് ഇരട്ടിയാക്കി. 69 ആം മിനുട്ടിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ പിന്നീട് ഒരു മിന്നൽ വേഗത്തിലുള്ള പാസിംഗ് നീക്കം പൂർത്തിയാക്കി, മികച്ച ഫിനിഷിലൂടെ തന്റെ ലീഗ് നേട്ടം മൂന്ന് ഗോളിലേക്ക് എത്തിക്കുയ്ക്കയും ചെയ്തു.86 ആം മിനുട്ടിൽ ഡിയോൺ ബെൽജോ ആഗ്സ്ബർഗിന്റെ ആശ്വാസ ഗോൾ നേടി.