വില്ല പാർക്കിൽ എമി മാർട്ടിനസിന് ഗംഭീര സ്വീകരണം | Emi Martinez

കഴിഞ്ഞയാഴ്ച്ചയാണ് അർജന്റീനയുടെ സൂപ്പർതാരം ഗോൾകീപ്പർ എമിലിയാനോ മാർട്ടിനിസിന് യാഷിൻ ട്രോഫി ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൻഡിയോറിനൊപ്പമാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും ലഭിച്ചത്.

ലയണൽ മെസ്സിക്ക് എട്ടാം ബാലൻഡിയോർ ലഭിച്ചപ്പോൾ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും അർജന്റീന താരം മാർട്ടിനെസ്സിനെ തേടിയെത്തിയത്. ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം ലഭിച്ചത് റയൽ മാഡ്രിഡിന്റെ ബെലിങ്ഹാമിനും ആയിരുന്നു.

ഫിഫ ബെസ്റ്റ് നൽകുന്ന ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്കാരവും എമി മാർട്ടിനസ് നേടിയിരുന്നു. ഇപ്പോൾ യാഷിൻ ട്രോഫി ലഭിച്ച ആസ്റ്റൻ വില്ല ഗോൾകീപ്പർക്ക് കബ്ബ് മികച്ച സ്വീകരണം നൽകിയിരിക്കുകയാണ്. ആരാധകർക്ക് മുൻപിൽ വില്ല പാർക്കിലായിരുന്നു സ്വീകരണം. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ ഫുൾഹാമിനെതിരെ നടന്ന മത്സരത്തിനു മുൻപായിരുന്നു സ്വീകരണം.

ഫുൾഹാമിനെതിരെയുള്ള മത്സരത്തിൽ ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു. പ്രീമിയർ ലീഗിൽ ഉനൈ എമറിയുടെ കീഴിൽ തകർപ്പൻ ഫോമിലാണ് ആസ്റ്റൻ വില്ല കളിക്കുന്നത്. അധികം സൂപ്പർതാരങ്ങളൊന്നുമില്ലാതെ തന്നെ നിലവിൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ആസ്റ്റൺ വില്ല. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയോട് വെറും മൂന്ന് പോയിന്റിന്റെ അകലം മാത്രമാണ് ആസ്റ്റൻ വില്ലക്കുള്ളത്. നോട്ടിങ്‌ ഹാമിനോടുള്ള കഴിഞ്ഞ മത്സരത്തിലെ അപ്രതീക്ഷിത തോൽവി ഒരുപക്ഷേ ഇല്ലായിരുന്നെങ്കിൽ ആസ്റ്റൺവില്ല പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിനൊപ്പം എത്തുമായിരുന്നു.

പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്ക് കടുത്ത മത്സരങ്ങളാണ് ഇനി വരാൻ പോകുന്നത്, മാഞ്ചസ്റ്റർ സിറ്റി, ടോട്ടൻഹാം എന്നീ ശക്തരെയാണ് പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലക്ക് നേരിടാനുള്ളത്. അതുകൊണ്ടുതന്നെ പ്രീമിയർ ലീഗിലെ നിലവിലുള്ള അഞ്ചാം സ്ഥാനം നിലനിർത്തുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും.

Rate this post