ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും വിനീഷ്യസ് ജൂനിയർ പുറത്ത് | Vinicius Jr

ബ്രസീൽ ഫോർവേഡ് വിനീഷ്യസ് ജൂനിയറിന് പരിക്ക് കാരണം ചിലിക്കും പെറുവിനുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകുമെന്ന് ബ്രസീലിയൻ എഫ്എ (സിബിഎഫ്) ഞായറാഴ്ച അറിയിച്ചു. പരിക്ക് മൂലം ടീമിൽ നിന്നും പുറത്താവുന്ന നാലാമത്തെ താരമാണ് വിനീഷ്യസ്.

ശനിയാഴ്ച വില്ലാറിയലിനെതിരെ റയൽ മാഡ്രിഡിൻ്റെ ഹോം 2-0 വിജയത്തിനിടെ വിനീഷ്യസിന് കഴുത്തിന് പരിക്കേറ്റതായി ക്ലബ് അറിയിച്ചു. വിനിഷ്യസിന് പകരം ഫുൾഹാം മിഡ്ഫീൽഡർ ആൻഡ്രിയാസ് പെരേരയെ ടീമിലേക്ക് തെരെഞ്ഞെടുത്തു. വിനീഷ്യസിൻ്റെ പരിക്ക് കോച്ച് ഡോറിവൽ ജൂനിയറിൻ്റെ ദുരിതങ്ങൾ വർദ്ധിപ്പിക്കുന്നു, എട്ട് മത്സരങ്ങൾക്ക് ശേഷം 10 പോയിൻ്റുമായി CONMEBOL-ൻ്റെ ലോകകപ്പ് യോഗ്യതാ സ്റ്റാൻഡിംഗിൽ അഞ്ചാം സ്ഥാനത്താണ്.

ഒക്ടോബർ 10 ന് സാൻ്റിയാഗോയിൽ ചിലിയെ നേരിടുന്ന ബ്രസീൽ അഞ്ച് ദിവസത്തിന് ശേഷം പെറുവിനെതിരെ ഇറങ്ങും.10 ടീമുകളിൽ ആദ്യ ആറ് സ്ഥാനക്കാർ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും.പരിക്കേറ്റ യുവൻ്റസിൻ്റെ ബ്രെമർ, ലിവർപൂളിൻ്റെ അലിസൺ, അത്‌ലറ്റിക്കോ മിനെറോയുടെ ഗിൽഹെർം അരാന എന്നിവർക്ക് പകരം പാരിസ് സെൻ്റ് ജെർമെയ്‌നിൻ്റെ ലൂക്കാസ് ബെറാൾഡോ, പാൽമിറാസിൻ്റെ വെവർട്ടൺ, ബോട്ടാഫോഗോയുടെ അലക്‌സ് ടെല്ലസ് എന്നിവരെ വിളിക്കാൻ ഡോറിവൽ ഇതിനകം നിർബന്ധിതരായി.