വിനീഷ്യസ് ജൂനിയർ ബാലൺ ഡി ഓർ നേടും: റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി | Vinicius Jr. | Carlo Ancelotti

ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർപ്പൻ ഹാട്രിക്കിന് ശേഷം 2025 ബാലൺ ഡി ഓർ നേടാനുള്ള വിംഗർ വിനീഷ്യസ് ജൂനിയറിൻ്റെ സാധ്യതകൾ വർധിച്ചുവെന്ന് റയൽ മാഡ്രിഡ് ഹെഡ് കോച്ച് കാർലോ ആൻസലോട്ടി.സാൻ്റിയാഗോ ബെർണാൻബ്യൂവിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ റയൽ പിന്നിൽനിന്നെങ്കിലും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവരികയും 5 -2 ന്റെ വിജയം സ്വന്തമാക്കുകയും ചെയ്തു.

നിലവിലെ UCL ചാമ്പ്യൻമാരുടെ ഹീറോ ഹാട്രിക്ക് നേടിയ വിനീഷ്യസ് ജൂനിയർ ആയിരുന്നു.”അദ്ദേഹം ചെയ്തതുപോലെ രണ്ടാം പകുതിയിൽ കളിക്കുന്ന ഒരു കളിക്കാരനെ കാണുന്നത് വളരെ അപൂർവമാണെന്ന് എനിക്ക് പറയാൻ കഴിയും. ഗോളുകൾക്ക് പുറമെ ഊർജ്ജത്തോടും തീവ്രതയോടും, അസാധാരണമായ സ്വഭാവത്തോടും കൂടി കളിക്കുന്ന ഒരാൾ കൂടിയായണ്”മാനേജർ ആൻസലോട്ടി വിനീഷ്യസിനെക്കുറിച്ച് പറഞ്ഞു.

“അവൻ ബാലൺ ഡി ഓർ നേടാൻ പോകുന്നത് ഈ രാത്രി കൊണ്ടല്ല, കഴിഞ്ഞ സീസണിലെ പ്രകടനം കൊണ്ടാണ്.ഈ മൂന്ന് ഗോളുകളും അടുത്ത വർഷത്തെ ബാലൺ ഡി ഓറിനായി കണക്കാക്കാൻ പോകുന്നു” വിനീഷ്യസിന് പിന്തുണ പ്രഖ്യാപിച്ച് ഇറ്റാലിയൻ താരം കൂട്ടിച്ചേർത്തു.അദ്ദേഹം ഈ ഫോമിൽ തുടരുകയാണെങ്കിൽ 2025-ൽ ഫുട്‌ബോളിൻ്റെ ഏറ്റവും ഉയർന്ന വ്യക്തിഗത ബഹുമതി സ്വന്തമാക്കാൻ സാധിക്കും.ഒക്ടോബർ 28 തിങ്കളാഴ്ച നടക്കാനിരിക്കുന്ന ചടങ്ങിൽ വിനീഷ്യസ് അഭിമാനകരമായ ബാലൺ ഡി ഓർ പുരസ്കാരം നേടുമെന്ന് താൻ പൂർണ്ണമായി പ്രതീക്ഷിക്കുന്നതായും റയൽ പരിശീലകൻ കൂട്ടിച്ചേർത്തു.

“വിനീഷ്യസിനെപ്പോലെ രണ്ടാം പകുതിയിൽ കളിക്കുന്ന ഒരു കളിക്കാരനെ കാണുന്നത് വിരളമാണ്. മൂന്ന് ഗോളുകൾ കൊണ്ടല്ല, മറിച്ച് അവൻ്റെ സ്വഭാവം കൊണ്ടാണ്; അവൻ അസാധാരണനാണ്,” ആൻസലോട്ടി പറഞ്ഞു.ഒക്‌ടോബർ 26-ന് ശനിയാഴ്ച ബാഴ്‌സലോണയെ മാഡ്രിഡ് സ്വന്തം തട്ടകത്തിൽ നേരിടും.

Rate this post