‘ലാ ലീഗ ഒന്നും ചെയ്യുന്നില്ല’ : വീണ്ടും വം ശീയ ആക്രമണം നേരിട്ട് വിനീഷ്യസ് ജൂനിയർ |Vinicius Jr
ലാ ലീഗയിലെ 2022 ലെ തങ്ങളുടെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയിരുന്നു. റയൽ വല്ലഡോലിഡിനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകളുടെ വിജയമാണ് റയൽ നേടിയത്, റയലിനായി സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസൈമാ ഇരട്ട ഗോളുകൾ നേടിയിരുന്നു. എന്നാൽ വല്ലഡോയിഡ് ആരാധരിൽ നിന്നും റയൽ താരം വിനീഷ്യസ് ജൂനിയറിന് മോശം അനുഭവമാണ് നേരിട്ടത്.
മത്സരത്തിൽ സുബ്സ്റ്റിറ്റൂട്ട് ചെയ്യപ്പെട്ടതിനു ശേഷം ആരാധകരെ മറികടന്ന് നടക്കുന്നതിനിടെ വല്ലാഡോളിഡിലെ ജോസ് സോറില്ല സ്റ്റേഡിയത്തിൽ വിനീഷ്യസ് അധിക്ഷേപത്തിന് വിധേയനായി.വലിയൊരു വിഭാഗം ആരാധകരും വിനീഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. മാത്രമല്ല പല ആരാധകരും പലതരത്തിലുള്ള വസ്തുക്കൾ അദ്ദേഹത്തിന് നേരെ വലിച്ചെറിയുകയും ചെയ്തു.ഇതിന് മുൻപും വലിയ രൂപത്തിൽ വംശീയമായ അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് വിനീഷ്യസ് ജൂനിയർ.
ഇതിനെതിരെ കടുത്ത രൂപത്തിൽ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഇപ്പോൾ പ്രതികരിച്ചിട്ടുണ്ട്. ലാലിഗ കയ്യും കെട്ടി നോക്കി നിൽക്കുന്നു എന്നാണ് വിനീഷ്യസ് ആരോപിച്ചിരിക്കുന്നത്.’ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് കളിക്കുന്ന വേദിയിൽ റേസിസം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ലാലിഗ ഒന്നും ചെയ്യാതെ കയ്യും കെട്ടി നോക്കി നിൽക്കുന്നു.ഞാൻ എന്റെ തല ഉയർത്തിക്കൊണ്ടുതന്നെ എന്റെ വിജയങ്ങൾ ആഘോഷിക്കും. റയൽ മാഡ്രിഡിന്റെ വിജയങ്ങൾ ആഘോഷിക്കുന്നതും ഞാൻ തുടരും ‘ വിനീഷ്യസ് ജൂനിയർ എഴുതി.
🎙Vinicius Junior:
— Brasil Football 🇧🇷 (@BrasilEdition) December 31, 2022
“Racists keep going to stadiums to watch the biggest club in the world up close and La Liga keeps doing nothing. I will continue to hold my head high & celebrate victories. In the end it is MY fault.”
pic.twitter.com/cxDa66Mrzl
മുമ്പ് അത്ലറ്റിക്കോ മാഡ്രിഡ് ആരാധകരിൽ നിന്നും വലിയ രൂപത്തിലുള്ള വംശീയമായ അധിക്ഷേപങ്ങൾ ഈ ബ്രസീലിയൻ താരത്തിന് നേരിടേണ്ടി വന്നിരുന്നു. ആരാധകർക്കെതിരെ ലാലിഗ കടുത്ത രൂപത്തിലുള്ള നടപടികൾ എടുക്കുന്നില്ല എന്നുള്ള ആരോപണം ശക്തമാണ്.ഇപ്പോഴും റേസിസം ലാലിഗയെ പോലെയുള്ള ഒരു വലിയ വേദിയിൽ തുടരുന്നത് ലോക ഫുട്ബോളിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണ്.
Vinicius Junior and LaLiga president Javier Tebas clashed on social media over LaLiga's stance on dealing with racism.
— ESPN FC (@ESPNFC) December 31, 2022
The forward accused LaLiga of doing nothing about racist fans at matches, after videos showed supporters shouting abuse and throwing objects at him on Friday. pic.twitter.com/iN1bwralB1