യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയറിലൂടെ ലീഡ് നേടിയ റയലിനെ രണ്ടാം പകുതിയിൽ ഡി ബ്രൂയിൻ നേടിയ ഗോളിൽ സിറ്റി സമനിലയിൽ തളച്ചു.
ഫനാറ്റിക്കോസ് ഡി ലോ റിയൽ ഡോക്യുമെന്ററി അവതരണത്തിന് മുന്നോടിയായി ലാലിഗ സാന്റാൻഡർ പ്രസിഡന്റ് ഹാവിയർ ടെബാസ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ റയൽ മാഡ്രിഡിന്റെ മത്സരത്തെക്കുറച്ചും വിനീഷ്യസ് ജൂനിയറിന്റെയും ബാലൺ ഡി’ നേടാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പറഞ്ഞു.ഇത് “അതിശയകരമായ ഗെയിമായിരുന്നു. അത് ഞങ്ങൾ പ്രതീക്ഷിച്ചതാണ്.
” താൻ മാഡ്രിഡിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി, “ഞാൻ എല്ലായ്പ്പോഴും എന്നപോലെ റിട്ടേൺ ലെഗിൽ മാഡ്രിഡിനെ പിന്തുണയ്ക്കും. ഞാൻ ഒരു മാഡ്രിഡിസ്റ്റയാണ്, പക്ഷേ ഫ്ലോറന്റിനിസ്റ്റയല്ല.വിനീഷ്യസ് ജൂനിയറിനെ ആദ്യമായി സ്പെയിനിൽ വന്നപ്പോൾ പ്രശംസിച്ചതിന് വിമർശിക്കപ്പെട്ടത് താൻ ഓർക്കുന്നുവെന്ന് ടെബാസ് പറഞ്ഞു.“വിനീഷ്യസ് മികച്ച കളിക്കാരനാണെന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ വീണ്ടും ഓർക്കുന്നു, അതിന്റെ പേരിൽ ഞാൻ വിമർശിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
“അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. പക്ഷെ അദ്ദേഹം FIFPRO XI-ലോ ബാലൺ ഡി ഓറിനായി ചർച്ചയിലോ ഇല്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി. ലോകത്തിലെ ഏറ്റവും മികച്ച മൂന്നോ നാലോ കളിക്കാരെ എടുത്താൽ ബ്രസീലിയൻ അതിൽ ഉണ്ടാകും.അദ്ദേഹം ബാലൺ ഡി ഓർ നേടുകയും ചെയ്യും.ഇപ്പോൾ ഏറ്റവും മികച്ച ഫോമിലുള്ള കളിക്കാരിൽ ഒരാളായി മാറിയ വിനിഷ്യസിൽ ഒരു ബാലൺ ഡി ഓർ സാധ്യത കാണുന്നുണ്ട്.ഇതിനകം തന്നെ തന്റെ കരിയറിലെ ഏറ്റവും മികച്ച സ്കോറിംഗ് സീസണാണ് (23 ഗോളുകൾ ) വിനിഷ്യസിന് ഉണ്ടായത്.
Javier Tebas: "Of course I’m going with Real Madrid to beat City. I am very much a Madridista but not a fan of Florentino. Vini is amongst the top 3 or 4 players in the world and I think he will win the Ballon d’or." pic.twitter.com/ddPiibnAES
— Madrid Universal (@MadridUniversal) May 11, 2023
ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരത്തിലെ അദ്ദേഹത്തിന്റെ ഏഴാമത്തെ ഗോളായിരുന്നു കഴിഞ്ഞ ദിവസം സിറ്റിക്കെതിരെ നേടിയത്.ഇത് ഗോളുകളെ കുറിച്ച് മാത്രമല്ല അസിസ്റ്റുകളിലും വിനീഷ്യസ് മുന്നിൽ തന്നെയാണ്.ബ്രസീലിയൻ തുടർച്ചയായി പത്ത് ഗെയിമുകളിൽ ഗോളുകളിൽ പങ്കെടുത്തിട്ടുണ്ട്.പത്തു ഗോളുകൾ നേടുകയും നാല് അസിസ്റ്റുകൾ രേഖപ്പെടുത്തുകയും ചെയ്തു.മൊത്തത്തിൽ, ടീമിന്റെ 121 ഗോളുകളിൽ 42 എണ്ണത്തിലും അദ്ദേഹം ഇതിനകം പങ്കെടുത്തിട്ടുണ്ട്, അതായത് റയലിന്റെ ഗോളുകളിലെ 35% വിനിഷ്യസിന്റെ സംഭാവനയാണ്.20-ലധികം ഗോളുകളും അത്ര അസിസ്റ്റും ഉള്ള ഒരേയൊരു കളിക്കാരൻ കൂടിയാണ് വിനീഷ്യസ്. കരിം ബെൻസിമയുടെ പരിക്ക് വിനിഷ്യസിനെ ഒരു വിങ്ങറിൽ നിന്നും ഫാൾസ് 9 ൽ നിന്നും ഒരു ഗോളടിക്കുന്ന സ്ട്രൈക്കറാക്കി മാറ്റി.അത്കൊണ്ട് തന്നെ അസിസ്റ്റുകളെക്കാൾ കൂടുതൽ ഗോളുകൾ ബ്രസീലിയൻ നേടി.