പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അർജന്റീനിയൻ മിഡ്ഫീൽഡർ മാക്സി റോഡ്രിഗസ്

അർജന്റീനിയൻ മിഡ്ഫീൽഡർ മാക്സി റോഡ്രിഗസ് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് ശേഷം പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറയുകയാണ്. അർജന്റീനിയൻ ജേഴ്സിയിൽ വേൾഡ് കപ്പിലടക്കവും ആർസിഡി എസ്പാൻയോൾ, അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അല്ലെങ്കിൽ ലിവർപൂൾ തുടങ്ങിയ ക്ലബ്ബുകൾക്കായി കളിക്കുകയും ചെയ്തു.അർജന്റീന ഫുട്ബോൾ ചരിത്രത്തിലെ ചില അവിസ്മരണീയ നിമിഷങ്ങളുടെ ഭാഗമായിരുന്നു റോഡ്രിഗസ്. തന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനു വേണ്ടിയാണു താരം അവസാനമായി ബൂട്ടകെട്ടിയത്.40 കാരനായ താരം വെള്ളിയാഴ്ച ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നത്.

“ഇത് ഒരിക്കലും എന്നിലേക്ക് വരില്ലെന്നും അല്ലെങ്കിൽ ഒരു ഫുട്ബോൾ കളിക്കാരനെന്ന നിലയിൽ അത് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഞാൻ കരുതിയ നിമിഷം വന്നു, ഈ നിമിഷം ഒരു പ്രൊഫഷണൽ എന്ന നിലയിൽ കരിയർ അവസാനിപ്പിക്കുന്നു. ഇത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണ്, എന്നാൽ അതേ സമയം ഞാൻ വളരെ ശാന്തനാണ്.നിരവധി വർഷത്തെ കരിയറായിരുന്നു, ഞാൻ എന്നെത്തന്നെ പൂർണമായി നൽകി”അദ്ദേഹം തന്റെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്ന് പിറന്നത് മാക്സിയുടെ ബൂട്ടിൽ നിന്നായിരുന്നു. 2006 ലോകകപ്പിൽ അധിക സമയത്ത് മെക്സിക്കോയ്‌ക്കെതിരെയായിരുന്നു ആ ഗോൾ.2014 ലോകകപ്പിലാണ് അർജന്റീനയെ ലോകകപ്പ് ഫൈനലിലെത്തിച്ച പെനാൽറ്റി ഗോളാക്കിയതാണ് അദ്ദേഹത്തിന്റെ മറ്റൊരു അവിസ്മരണീയ നിമിഷം.അർജന്റീനയ്ക്ക് വേണ്ടിയുള്ള മൂന്ന് ലോകകപ്പ് ടീമുകളുടെ ഭാഗമായ മാക്സി 2001 ലെ U20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു.

റൊസാരിയോയിൽ നിന്നുള്ള മാക്സി 1999-ൽ ന്യൂവെൽസ് ഓൾഡ് ബോയ്‌സിനൊപ്പമാണ് അർജന്റീനിയൻ ഫസ്റ്റ് ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. 2002 ൽ എസ്പാന്യോളിൽ എത്തിയ മാക്സി 2005 വരെ അവിടെ തുടർന്നു. ലാ ലീഗയിലെ മികച്ച പ്രകടനം അദ്ദേഹത്തെ അത്ലറ്റികോ മാഡ്രിഡിൽ എത്തിച്ചു. 2010 വരെ അവിടെ തുടർന്ന മിഡ്ഫീൽഡർ 158 ഔദ്യോഗിക ഗെയിമുകൾ കളിച്ച 44 ഗോളുകളും 18 അസിസ്റ്റുകളും നേടി.

2010 ൽ ലിവർപൂളിലേക്ക് ചേക്കേറിയ മാക്സി 73 മത്സരങ്ങളിൽ നിന്നും 17 ഗോളുകൾ നേടി. 2012 ൽ ന്യൂ വെൽ ഓൾഡ് ബോയ്സിലേക്ക് തിരിച്ചു വന്ന പിന്നീട പേനറോളിനു വേണ്ടി രണ്ടു സീസൺ കളിച്ചെങ്കിലും 2018 ൽ തന്റെ ബാല്യ കല ക്ലബ്ബിലേക്ക് തിരിച്ചെത്തി.അർജന്റീനക്ക് വേണ്ടി 57 മത്സരങ്ങളിൽ നിന്നും 16 ഗോളുകൾ നേടിയിട്ടുണ്ട്.