വുകോമാനോവിച്ചിന്റെ തിരിച്ചുവരവ് ആരാധകരിലും കളിക്കാരിലും ഊർജവും ആത്മവിശ്വാസവും വളർത്തി |Kerala Blasters
ആവേശകരമായ പ്രകടനം, അവിശ്വസനീയമായ ഒരു സേവ്, ഒരു മികച്ച ഗോൾ! ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 2-1 വിജയം ഒറ്റ വാചകത്തിൽ ചുരുക്കി പറയാം.10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കി ഡഗൗട്ടിലേക്ക് മടങ്ങിയെത്തിയ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് വമ്പൻ സ്വീകരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയത്.
ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്തരായ ആരാധകർ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയപ്പോൾ കളിക്കാർ മൈതാനത്ത് തകർപ്പൻ പ്രകടനത്തോടെ സ്വീകരിച്ചു.ഭീമാകാരമായ ഒരു ടിഫോ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരുക്കിയിരുന്നു. വലിയ ആർപ്പുവിളികളോട് കൂടിയാണ് ഇവാന്റെ കളത്തിലേക്കുള്ള വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർ വരവേറ്റത്.വുകോമാനോവിച്ചിന്റെ തിരിച്ചു വരവ് ആരാധകരിലും കളിക്കാരിലും പുതിയ ഊർജവും ആത്മവിശ്വാസവും ഉണ്ടായി.
വ്യക്തമായ പ്ലാനുള്ള ടീമായാണ് ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഒഡീഷയെ നേരിട്ടത്.ബ്ലാസ്റ്റേഴ്‌സ് 0-1ന് പിന്നിലായപ്പോൾ ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പെനാൽറ്റി സേവാണ് മത്സരത്തിലെ പ്രധാന നിമിഷം. ഡീഗോ മൗറീഷ്യയുടെ സ്‌പോട്ട് കിക്കും 21-ാം മിനിറ്റിൽ ഇസാക് വൻലാൽറുത്‌ഫെലയുടെ റീബൗണ്ടും രക്ഷപ്പെടുത്തിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരവ് ബുദ്ധിമുട്ടാകുമായിരുന്നു.
There’s nobody quite like him 🪄⚽️
— Kerala Blasters FC (@KeralaBlasters) October 29, 2023
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/pYTDwhG4oK #KBFCOFC #KBFC #KeralaBlasters pic.twitter.com/gxg8XJw7I3
അഡ്രിയാൻ ലൂണയുടെ വിജയഗോൾ പ്യുവർ ക്ലാസായിരുന്നു.പരിചയ സമ്പന്നനായ ഒരു സ്‌ട്രൈക്കർക്ക് മാത്രമേ ഇത്തരമൊരു ഗോൾ നേടാനാകൂ. ബ്ലാസ്റ്റേഴ്സിന്റെ ഗോളിലും ലൂണയുടെ പങ്ക് വലുതായിരുന്നു. ഒരു ക്വിക്ക് ഫ്രീ കിക്കിൽ നിന്നും ലൂണ കൊടുത്ത പാസാണ് ദിമിയുടെ ഗോളിന് വഴിവെച്ചത്. വ്യകതികത പ്രകടനങ്ങളെക്കാൾ ഉപരി മൊത്തത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു ഏകീകൃത യൂണിറ്റായി കളിച്ചു.