❝ ലോക ഫുട്ബോളിൽ വിമർശകരെ ആരാധകരാക്കി മാറ്റുന്ന സ്ലാട്ടൻ എഫക്ട് ❞

നാൽപ്പതിന്റെ നിറവിലും സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ഇറ്റലിയിലെ മൈതാനങ്ങളിൽ തുടരുന്നു;
പിടിച്ചുകെട്ടാൻ കഴിയാത്ത യാഗാശ്വത്തെ പോലെ. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞിന് ഫുട്ബാളിന്റെ ഭാഷയിൽ തർജ്ജമ ചെയ്‌താൽ ആ പേരിനോളം ചേരുന്ന മറ്റൊന്ന് കണ്ടെത്തുക അസാധ്യം.

ദുരന്തങ്ങൾ നിറഞ്ഞ ഒരു ബാല്യകാലമായിരുന്നു താരം ചെറുപ്പത്തിൽ അനുഭവിച്ചിരുന്നത്. പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ച അവൻ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചു. പലപ്പോഴും അതും അവന് സാധിച്ചില്ല. അത് അവനെ മോഷ്ട്ടാവാക്കി. ഈ ദുരന്തൾക്കിടയിലും മികച്ച ഒരു ഫുട്ബോളറാകാൻ മോഹിച്ച അവൻ കഠിനമായി പരിശിലിച്ചു. പ്രതിരോധ നിര താരങ്ങൾ വളരെയധികം സ്ളാട്ടൻ കരുത്തിനെ ഭയപ്പെട്ടു. മാൽമോ എഫ് സിയിൽ കരിയർ ആരംഭിച്ച ഇബ്ര ഇന്റർ മിലാൻ, എ.സി മിലാൻ യുവെന്റസ് , ബാഴ്സലോണ, പി.എസ് ജി മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ലോകോത്തര ടീമുകളുടെ ഭാഗമായി കളിച്ച താരം 500 ക്ലബ് ഗോളുകളിലധികം നേടിയിട്ടുണ്ട്.

പ്രശസ്തനായ എഴുത്തുകാരൻ ഡേവിഡ് ഇങ്ങനെ എഴുതി; അപകർഷതാ ബോധം ഉള്ള ഒരു താരമാണ് സ്ലാട്ടൺ . വളർന്നു വന്ന സാഹചര്യം മോശമായിരുന്നതിനാൽ തന്നെ അവന് ദേഷ്യവും വാശിയും കൂടുതലാണ്, തന്നെ പണ്ട് കളിയാക്കവരോടും പുച്ഛിച്ചവരോടും ഉള്ള ദേഷ്യം അവനെ കൂടുതൽ കരുത്തരാക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ചവൻ താനാണെന്ന് കൂടെ കൂടെ പറയുന്നത് ഇബ്രയെ കൂടുതൽ കരുത്തനാക്കുന്നു.

ലോക ഫുട്ബോളിൽ വിമർശകരെ ആരാധകരാക്കി മാറ്റുന്ന സ്ലാട്ടൻ എഫക്ട് ഫുട്ബോൾ പ്രേമികൾ കണ്ടുതുടങ്ങിയിട്ട് രണ്ടര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. തായ്ക്വോണ്ടോ കിക്കുകളും കാറ്റിന്റെ വേഗതയും കൊണ്ട് സ്വീഡനിലും നെതർലൻഡിലും ഇറ്റലിയിലും സ്പെയിനിലും ഇംഗ്ലണ്ടിലും ഫ്രാൻസിലുമൊക്കെ ഗ്രൗണ്ടിൽ വിസ്മയം തീർത്ത ഇബ്ര 2018ൽ ലാ ഗാലക്സിയിലേക്ക് പോയപ്പോൾ ഇതിഹാസതുല്യമായ കരിയറിന്റെ അനിവാര്യമായ പര്യവസാനമായി ആ നീക്കം വ്യാഖ്യാനിക്കപെട്ടു. അവിടെ നിന്ന് യൂറോപ്യൻ ഫുട്ബാളിന്റെ ചടുലതയിലേക്ക് അദ്ദേഹത്തിന് ഒരു തിരിച്ചുവരവ് സാധ്യതമെന്നു കടുത്ത ആരാധകർ പോലും വിചാരിച്ചു കാണില്ല.

റയാൻ ഗിഗ്ഗ്‌സും, റാഫേൽ മാർക്വേസും,ബുഫണും, റോജർ മില്ലയും പോലെ കാലത്തെ അതിജീവിച്ച പ്രതിഭകൾ ഫുട്ബാളിന്റെ സൗന്ദര്യമാണ്.ആ നിരയിലേക്കാണ് ഇപ്പോൾ സ്ലാട്ടൻ നടന്നു കയറുന്നത്.
പതിറ്റാണ്ട് കാലമായി പ്രതാപകാലത്തിന്റെ നിഴലിൽ മാത്രംഒതുങ്ങിയ ഏ സി മിലാന്റെ മുന്നേറ്റ നിരയിൽ മികച്ച ഒരു സ്‌ട്രൈക്കറെ കൊണ്ടുവരാനുള്ള തീരുമാനത്തിന് കോവിഡ് ഏല്പിച്ച സാമ്പത്തിക പ്രതിസന്ധി വിലങ്ങുതടിയായി. താത്കാലിക നീക്കം എന്ന നിലയിൽ 2019-20 സീസന്റെ മധ്യത്തിൽ ലോൺ അടിസ്ഥാനത്തിൽ ഇബ്രയെ മിലാൻ ടീമിലെത്തിച്ചു. യുവത്വത്തിന്റെപ്രസരിപ്പിൽ സാൻ സിറോയിൽ അത്ഭുതങ്ങൾ ഏറെ സൃഷ്ടിച്ചിട്ടുണ്ട്ഇബ്ര. പക്ഷെ പ്രതിരോധത്തിലൂന്നിയ ഇറ്റാലിയൻ ലീഗിൽയുവതുർക്കികളോട് ഏറ്റുമുട്ടി ഗോളടിക്കുന്നതിൽ വെറ്ററൻ സ്ട്രൈക്കർ പരാജയപ്പെടും എന്ന് കാണികളും കളിവിദഗ്‌ധരും വിധിയെഴുതി. ഇബ്ര വരുമ്പോൾ 12ാം സ്ഥാനത്ത് ആയിരുന്ന ക്ലബ്ബ് സീസൺന്റെ അവസാനം 7ാമത് ഫിനിഷ് ചെയ്തു. 11 തവണഎതിരാളിയുടെ വല കുലുക്കിയ ഇബ്ര, കാലം തന്റെ പ്രതിഭയ്ക്ക് ഒട്ടും മങ്ങലേല്പിച്ചിട്ടില്ലെന്ന് തെളിയിച്ചു.

നിങ്ങൾ കളിക്കുന്നത് സ്വീഡിഷ് ശൈലിയാണോ യുഗോസ്ലോവിയൻ ശൈലിയിലാണോ എന്ന് ചോദിച്ചപ്പോൾ ഇത് രണ്ടുമല്ല, താൻ കളിക്കുന്നത് സ്ലാട്ടൻ ശൈലിയിലാണ് എന്ന് പറഞ്ഞ ഇബ്ര, സ്ലാട്ടൻ ശൈലി കൊണ്ട് ഏ സി മിലാന്റെ ജാതകം മാറ്റിയെഴുതുന്നതാണ് യുവന്റസും, ഇന്ററും, അറ്റലാന്റയും, റോമയും, നാപോളിയുമെല്ലാം അടക്കി വാഴുന്ന ഇറ്റാലിയൻ ലീഗിൽ വിസ്‌മൃതിയിലായ ഏ സി മിലാന്റെ അപ്രതീക്ഷിതമായ ഉയിർത്തഴുനെല്പിന് എക്സ് ഫാക്ടർ ആയത് ഇബ്രാഹിമൊവിച്ചിന്റെ സൈനിങ്‌ തന്നെയാണ്. ഇത്ര പരിചയസമ്പന്നനായ, എതിരാളിയെ ഒട്ടും ഭയക്കതെ കളിക്കുന്ന ഒരു താരം മുൻനിരയിൽ ഉള്ളപ്പോൾ അത് ടീമിന് മുഴുവൻ നൽകുന്നആത്മവിശ്വാസം ചെറുതല്ല. കോവിഡ് മുക്തനായി തിരിച്ചെത്തിയ പിറ്റേ ദിവസം ഡെർബി ഡെല്ലാ മഡോണിനയിൽ (മിലാൻ ഡെർബി)ഇന്ററിനെതിരെ ഇരട്ടഗോൾ നേടിയ പ്രകടനം മാത്രം മതിഇബ്രയുടെ പോരാട്ടവീര്യം എത്രത്തോളം എന്ന് മനസിലാക്കാൻ.

കാലിലെ ഞരമ്പുകളിലെ തുടിപ്പ് അവസാനിക്കുന്നത് വരെ പച്ചപുല്ലിന് മീതെ അയാൾ വിസ്മയം സൃഷ്ടിക്കട്ടെ…കാത്തിരിക്കുന്നു ഏ സി മിലാന്റെ കിരീട ധാരണത്തിനായി .കൈയ്യിൽ നിറയെ പണം വന്നാലും ഭക്ഷണസാധനങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഫ്രിഡ്ജിനോളം തന്നെ സന്തോഷിപ്പിക്കില്ല എന്ന സ്ലാട്ടന്റെ വാക്ക് കരുത്താണ് എല്ലാവർക്കും- ഉയരങ്ങൾ എത്തിപിടിക്കാനുള്ള യാത്രയിൽ വന്ന വഴി മറക്കാതിരിക്കാനും കൂടുതൽ മികച്ചവരാകാനും …

Rate this post