മറക്കാൻ ആഗ്രഹിക്കുന്ന തുടക്കം,ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരത്തിന് ചെൽസിയിൽ മോശം തുടക്കം.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് വേൾഡ് കപ്പിലെ ഗോൾഡൻ ബോയ് ആയ എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്.ബെൻഫിക്ക താരത്തെ നൽകാൻ തയ്യാറല്ലായിരുന്നു.എന്നാൽ റിലീസ് ക്ലോസ് നൽകി കൊണ്ടാണ് അദ്ദേഹത്തെ ചെൽസി സ്വന്തമാക്കിയത്.പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ആയിരുന്നു ഇത്.

പക്ഷേ എൻസൊ ഫെർണാണ്ടസ് ചെൽസിയിലേക്ക് എത്തിയ സമയം വളരെയധികം ബുദ്ധിമുട്ടുള്ള ഒരു സമയത്താണ്.വിജയിക്കാൻ ചെൽസിക്ക് ഇപ്പോൾ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.അവസാനമായി കളിച്ച പതിനാല് മത്സരങ്ങളിൽ നിന്ന് കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് ചെൽസിക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും സമ്മർ ട്രാൻസ്ഫർ വിന്റോയിലും ഏറ്റവും കൂടുതൽ പണം ചെലവഴിച്ച ക്ലബ് ചെൽസിയാണ്.പക്ഷേ ഒന്നും ഉപകാരപ്പെട്ടിട്ടില്ല ഇതുവരെ.എൻസോയുടെ കാര്യത്തിൽ ആണെങ്കിലും അങ്ങനെ തന്നെയാണ്.അദ്ദേഹം മോശമല്ലാത്ത രീതിയിൽ കളിക്കുന്നുണ്ടെങ്കിലും അതൊന്നും ടീമിനെ രക്ഷിച്ചെടുക്കാൻ കഴിയുന്നില്ല.അതായത് എൻസോ ഫെർണാണ്ടസ് വന്നതിനുശേഷം ഒരൊറ്റ മത്സരം പോലും ചെൽസി വിജയിച്ചിട്ടില്ല.

ആദ്യം ഫുൾഹാമിനോട് ചെൽസി ഗോൾ രഹിത സമനില വഴങ്ങുകയായിരുന്നു. പിന്നീട് വെസ്റ്റ് ഹാമിനെതിരെ 1-1 ന്റെ സമനില വഴങ്ങി.പക്ഷേ ആ മത്സരത്തിൽ ഒരു അസിസ്റ്റ് നേടാൻ ഈ അർജന്റീന താരത്തിന് കഴിഞ്ഞിട്ടുണ്ട്.അതിനുശേഷം ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയക്കെതിരെ ചെൽസി തോറ്റു.എൻസോയെ നിഷ്പ്രഭമാക്കി കൊണ്ടാണ് അഡയേമി അന്ന് ഗോൾ നേടിയിരുന്നത്.അതിനുശേഷം ഇപ്പോൾ സതാംപ്റ്റണോടും ചെൽസി പരാജയപ്പെട്ടു.

അതായത് അടുത്ത ചാമ്പ്യൻസ് ലീഗിന് ഇനി ചെൽസിക്ക് യോഗ്യത ലഭിക്കാൻ സാധ്യത വളരെയധികം കുറവാണ്.മാത്രമല്ല ഒരു ഉയർത്തെഴുന്നേൽപ്പിന് അത്യാവശ്യം സമയം പിടിക്കുകയും ചെയ്യും.എൻസോ തിരഞ്ഞെടുത്ത ക്ലബ്ബ് തെറ്റിപ്പോയോ എന്ന ആശങ്ക പലർക്കുമുണ്ട്.എന്നാൽ ശരിയായ സമയത്തല്ല എൻസോ വന്നത് എന്നാണ് പലരും പറയുന്നത്.അദ്ദേഹം പരമാവധി ടീമിനെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഏൽക്കുന്നില്ല എന്നുള്ളത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.

Rate this post