സൗദി അറേബ്യയിലേക്ക് പോവുക എന്നത് 31 കാരനായ നെയ്മറുടെ ശെരിയായ തീരുമാനമായിരുന്നോ ? |Neymar
ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ശേഷം ആര് എന്നതിന്റെ ഉത്തരമായാണ് ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ ഫുട്ബോൾ ആരാധകർ കണ്ടിരുന്നത്. കരിയറിന്റെ ആദ്യ ഘട്ടത്തിൽ അതിനെ ന്യായീകരിക്കുന്ന പ്രകടനം നെയ്മർ പുറത്തെടുക്കുകയും ചെയ്തു ബാഴ്‌സലോണയ്ക്ക് വേണ്ടിയും ബ്രസീലിനു വേണ്ടിയും മിന്നുന്ന പ്രകടനമാണ് 31 കാരൻ പുറത്തടുത്തത്.
ബ്രസീലിന്റെ സുൽത്താനായി അറിയപ്പെട്ട നെയ്മരുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു ഫ്രഞ്ച് ക്ലബ് പിഎസ്ജി യിലേക്കുള്ള റെക്കോർഡ് ട്രാൻസ്ഫർ. ആറു വർഷത്തെ പിഎസ്ജി ജീവിതത്തിൽ കൂടുതൽ സാമ്യവും താരം പരിക്ക് മൂലം പുറത്തായിരുന്നു.2020 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ക്ലബ്ബിനെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെങ്കിലും, നിർണായക മത്സരങ്ങളിൽ അദ്ദേഹം പലപ്പോഴും സ്വയം വിട്ടുനിൽക്കുന്നതായി കണ്ടെത്തി. ക്ലബുമായും ആരാധകരുമായുള്ള പ്രശ്നങ്ങളും മൂലം നെയ്മർ ക്ലബ് വിടാൻ പല പ്രാവശ്യം താല്പര്യപെട്ടിരുന്നു.വലിയ ലക്ഷ്യങ്ങളുമായാണ് നെയ്മർ പിഎസ്ജിയിൽ എത്തിയത്.
എന്നാൽ അതൊന്നും പൂർത്തിക്കരിക്കാതെയാണ് ബ്രസീലിയൻ ക്ലബിനോട് വിട പറഞ്ഞത്. തന്റെ കരിയറിൽ ഇനിയും മികച്ച ഫുട്ബോൾ കളിക്കാനുള്ള വർഷങ്ങൾ ബാക്കി നിൽക്കെയാണ് സൗദി പണത്തിൽ വീണു അൽ ഹിലാൽ ക്ലബ്ബിലേക്ക് നെയ്മർ പോവുന്നത്.മുപ്പത്തിയൊന്നുകാരനായ നെയ്‌മർ സൗദിയിലേക്ക് ചേക്കേറുന്നതിൽ താരത്തിന്റെ ആരാധകർക്ക് അതൃപ്‌തിയുണ്ട്. അടുത്ത വർഷം കോപ്പ അമേരിക്കയും 2026ൽ ലോകകപ്പും നടക്കാനിരിക്കെ നെയ്‌മറുടെ ഈ തീരുമാനം താരത്തിന്റെ ഫോമിനെ ബാധിക്കുമെന്ന് ആരാധകർ കരുതുന്നു.
🚨Globo:
— Brasil Football 🇧🇷 (@BrasilEdition) August 14, 2023
Neymar will become a player of Al-Hilal.
He will make €320 million over 2 seasons. PSG will earn around €100 million for the transfer. The most expensive signing by a club outside of Europe ever.
The club, which is the most popular in Saudi Arabia, promises a big… pic.twitter.com/CFuEDhlN7E
ആൻസലോട്ടിയാണ് പരിശീലകനായി വരാനിരിക്കുന്നതെന്നിരിക്കെ ടീമിലെ സ്ഥാനം തന്നെ നെയ്‌മർക്ക് നഷ്‌ടമാകുമോ എന്ന ആശങ്കയും ബ്രസീൽ ആരാധകർക്കുണ്ട്. അല്‍ ഹിലാലിന്റെ വമ്പന്‍ ഓഫര്‍ സ്വീകരിച്ച താരം ഉടന്‍ രണ്ടുവര്‍ഷത്തേക്ക് കരാര്‍ ഒപ്പിടുമെന്നും മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കാനുള്ള തീയതി ക്ലബ് ബുക്ക് ചെയ്തിട്ടുണ്ടെന്നും ഫാബ്രിസിയോ റൊമാനോ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് 160 മില്യണ്‍ യൂറോയാണ് പിഎസ്ജിക്ക് നല്‍കിയ ഓഫര്‍.അഞ്ചുതവണ ബാലൻഡിയോർ ജേതാവായ ക്രിസ്ത്യാനോ റൊണാൾഡോ നയിച്ച വഴികളിലൂടെയാണ് യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർ താരങ്ങൾ സൗദി അറേബ്യയിലെത്തുന്നത്.
Al Hilal are preparing formal documents to be checked on Monday in order to get Neymar Jr deal done 🚨🔵🇧🇷 #Neymar
— Fabrizio Romano (@FabrizioRomano) August 14, 2023
Player already approved the move, two year contract — lawyers will be on it.
Al Hilal already booked medical tests; waiting for Ney’s camp final green light. pic.twitter.com/EH9VZgeodX
ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്ക് കൂടു മാറിയപ്പോൾ നിരവധി പേർ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സൂപ്പർ താരങ്ങൾക്ക് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ തയ്യാറാവുന്ന സൗദി അറേബ്യ ക്രിസ്ത്യാനോ റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വമ്പൻ താരങ്ങളെ തങ്ങളുടെ ലീഗിലേക്ക് കൊണ്ടുവന്നു.