‘ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഞങ്ങൾ നേരിടുന്നത്’ : എഫ്സിയെ ഗോവയെ നേരിടുന്നതിനെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Kerala Blasters

നാളെ കൊച്ചിയിൽ നടക്കുന്ന ഐഎസ്എലിലെ അതിനിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തരായ എഫ്സിയെ ഗോവയെ നേരിടാൻ ഒരുങ്ങുകയാണ്. തുടർച്ചായി മൂന്നു തോൽവികൾ നേരിട്ട് മോശം അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോയികൊണ്ടിരിക്കുകയാണ്. പരിക്കുകൾ വലിയ തിരിച്ചടിയാണെങ്കിലും കൊച്ചിയിൽ ഗോവക്കെതിരെ വിജയിക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച്.

കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് ഒരു ഗോൾ തോൽവി ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയിരുന്നു.”ഒരു വിജയത്തിന് എല്ലാം മാറ്റാൻ കഴിയും” എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.”നാളത്തെ മത്സരത്തിൽ പോരാട്ട വീര്യത്തിലേക്കും മാനസികാവസ്ഥയിലേക്കും തിരിച്ചുവരണമെന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.”ലീഗിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഞങ്ങൾ അഭിമുഖീകരിക്കുന്നത്. നമ്മളെപ്പോലെ തന്നെ പരിക്കുകൾ അവരെ അലട്ടുന്നുണ്ട്” ഇവാൻ കൂട്ടിച്ചേർത്തു.

നാളത്തെ മത്സരത്തിൽ ദിമിത്രി ഡയമന്റകോസിനു പുറമേ, മധ്യനിര താരം വിബിൻ മോഹനനും തിരിച്ചെത്തും. പരുക്കു മൂലം മാസങ്ങളായി കളത്തിനു പുറത്തിരിക്കുന്ന വിബിന്റെ തിരിച്ചുവരവു ബ്ലാസ്റ്റേഴ്സ് മധ്യനിരയ്ക്കു കൂടുതൽ കളി മികവു നൽകുമെന്നാണു കോച്ചിന്റെ പ്രതീക്ഷ. വിബിൻ നാളത്തെ മത്സരത്തിൽ വിബിൻ കളിക്കുമെന്നും പരിശീലകൻ കൂട്ടിച്ചേർത്തു.”സോട്ടിരിയോയും ലൂണയും കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്നും മാർച്ച് ആദ്യ പകുതിയിൽ ടീമിനൊപ്പം കുറച്ച് പരിശീലനം ആരംഭിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു” ഇവാൻ പറഞ്ഞു.

14 കളികളിൽ നിന്ന് 28 പോയിൻ്റുമായി ഗോവ ഇപ്പോൾ നാലാം സ്ഥാനത്താണ്.ബ്ലാസ്റ്റേഴ്‌സ് ഒരു കളി കൂടുതൽ കളി കളിച്ചിട്ടുണ്ടെങ്കിലും 26 പോയിൻ്റുമായി ഇവാൻ വുകൊമാനോവിച്ചിൻ്റെ ടീം ഗോവയ്ക്ക് താഴെയാണ്.

3.3/5 - (3 votes)