ഖത്തർ വേൾഡ് കപ്പ് അടുത്തിരിക്കുകയാണ് ,എന്നാൽ ഈ കാര്യം എന്നെ ഭയപ്പെടുത്തുന്നു |Lionel Messi |Qatar 2022

ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. യോഗ്യത നേടിയ ഓരോ രാജ്യങ്ങളും അവരുടെ കളിക്കാരും നാല് വര്ഷം കൂടുമ്പോൾ എത്തുന്ന അഭിമാന പോരാട്ടത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ വേൾഡ് കപ്പ് അടുത്ത് വരുമ്പോൾ ക്ലബ് ഫുട്ബോളിലെ കടുത്ത ഷെഡ്യൂൾ കളിക്കാരുടെ ഫിറ്റ്നെസ്സിനെ കാര്യമായി ബാധിക്കുന്നുണ്ട്.

തനറെ അവസാന ലോകകപ്പ് കളിക്കാൻ തയ്യാറെടുക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ലോകകപ്പിന് മുമ്പുള്ള ഏറ്റവും വലിയ “ഭയം” എന്താണെന്ന് വ്യകതമാക്കി.പരിക്ക് പറ്റിയാൽ ഖത്തറിലെ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താകുമെന്ന് ആശങ്കപ്പെടുകയും ചെയ്തു.പാരീസ് സെന്റ് ജെർമെയ്ൻ സ്‌ട്രൈക്കർ തന്റെ വലത് കാലിലെ പരിക്കിൽ നിന്നും സുഖം പ്രാപിച്ചു വരികയാണ്. പരിക്ക് മൂലം പിഎസ് യുടെ രണ്ടു മത്സരങ്ങൾ 35 കാരന് നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഞായറാഴ്ച മാഴ്‌സെയ്‌ക്കെതിരെയുള്ള മത്സരത്തിൽ മെസ്സി തിരിച്ചുവരാനുള്ള ഏല്ലാ സാധ്യതയുമുണ്ട്.ലോകകപ്പ് തുടങ്ങാൻ 40 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഒരു പരിക്ക് കളിക്കാൻ തടസ്സമാകുമോ എന്ന ഭയം മെസ്സിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.

പാബ്ലോ ഗിറാൾട്ടുമായുള്ള സംഭാഷണത്തിൽ ആണ് ലയണൽ മെസ്സി ലോകകപ്പിന് മുന്നേയുള്ള തന്റെ ഭയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.“ഇത് വ്യത്യസ്തമായ ഒരു ലോകകപ്പാണ്, കാരണം ഇത് മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായ സമയത്താണ് കളിക്കുന്നത്.എനിക്ക് സംഭവിക്കാവുന്ന ഏത് ചെറിയ കാര്യവും എന്നെ അതിൽ നിന്നും മാറ്റി നിർത്തപ്പെടും. ഡിബാലക്കും ഡി മരിയ്ക്കും സംഭവിച്ചത് വ്യക്തിപരമായ തലത്തിൽ ഇതിനകം എന്നെ ആശങ്കപ്പെടുത്തുന്നു .തുടർന്ന് അത്തരം കാര്യങ്ങൾ കാണുന്നത് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നു, ”മെസ്സി കൂട്ടിച്ചേർത്തു.

ഇതൊക്കെയാണെങ്കിലും, ഒരു പരിക്കിന്റെ അപകടസാധ്യതകളെയും അനന്തരഫലങ്ങളെയും കുറിച്ച് ചിന്തിക്കാതെ, പിച്ചിൽ സാധാരണഗതിയിൽ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് PSG താരം പറഞ്ഞു.” പരിക്ക് പറ്റും എന്ന് ചിന്തിച്ച് കളിക്കാൻ പോകുന്നത് വിപരീതഫലമാണ് ലഭിക്കുന്നത്.എല്ലായ്‌പ്പോഴും എന്നപോലെ സാധാരണമായി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. ഫിറ്റ്നസ് നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ് കളിക്കുന്നത്. ഡിബാലയും, ഡി മരിയയും സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവർക്ക് സുഖം പ്രാപിക്കാൻ ധാരാളം സമയമുണ്ടെന്ന് ഞാൻ കരുതുന്നു” മെസ്സി കൂട്ടിച്ചേർത്തു.

ഡി മരിയ 20 ദിവസത്തേക്ക് കളിക്കളത്തിന് പുറത്താകും. ലോകകപ്പിന് മുന്നേ തിരിച്ചുവരാനും സാധിക്കും.പക്ഷേ ഡിബാലയ്ക്ക് ഇത് കുറച്ചുകൂടി സങ്കീർണ്ണമാണെന്ന് തോന്നുന്നു. റോമ കളിക്കാരന്റെ ഇടത് റെക്ടസ് ഫെമോറിസിന് പരിക്കേറ്റു, ലോകകപ്പിലെ അദ്ദേഹത്തിന്റെ സാന്നിധ്യം സംശയത്തിന്റെ നിഴലിലാണ്.

Rate this post