‘പോയിന്റ് ടേബിളിന്റെ മുകളിൽ തുടരാനും പ്ലെ ഓഫിൽ എത്താനുമുള്ള കഠിന ശ്രമത്തിലാണ് ഞങ്ങൾ’: ഇവാൻ വുകമനോവിച്ച് |Kerala Blasters
കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്‌എൽ സീസണിലെ 11-ാം മത്സരത്തിൽ ഒഡീഷ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് 1-0 ത്തിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടന്നില്ല ഒഡിഷ മികച്ചു നിൽക്കുകയും ചെയ്തു.എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചു വന്ന ബ്ലാസ്റ്റേഴ്‌സ് സാധാരണ സമയത്തിന് നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ സന്ദീപ് സിങ്ങിലൂടെ വിജയ ഗോൾ നേടി വിലപ്പെട്ട മൂന്നു പോയിന്റ് നേടി.
മത്സരത്തിന് ശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ബോസ് ഇവാൻ വുകോമാനോവിച്ച്, ഈ സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിലൊന്നായിരിക്കുമെന്ന് തനിക്ക് എങ്ങനെ അറിയാമെന്ന് വിശദീകരിച്ചു.”ഒഡിഷക്കെതിരെ നടന്ന മത്സരം ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഒപ്പം കഠിനമായിരിക്കുമെന്നും. ഒഡിഷ എഫ്‌സി ഒരു മികച്ച ടീമാണ്. ശാരീരികമായി നേരിടാൻ കഠിനമായ ടീമാണ്. ആദ്യ പകുതിയുടെ പകുതിവരെ ഞങൾ അവരുമായി പോരാടി. ശേഷം കളിയിൽ ഞങ്ങൾ ശാരീരികമായി അവരെ കീഴടക്കി, അവസരങ്ങൾ സൃഷ്ട്ടിക്കാൻ തുടങ്ങി. ആദ്യ പകുതി കഠിനമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾക്ക് പലപ്പോഴും പന്ത് നഷ്ടപ്പെട്ടു. ഞങ്ങൾ അത്രത്തോളം നന്നായിരുന്നില്ല” ഇവാൻ പറഞ്ഞു.
പകരക്കാരനായ ബ്രൈസ് മിറാൻഡ, അപ്പോസ്റ്റോലോസ് ജിയാനോ, നിഹാൽ സുധീഷ് എന്നിവർ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ കാര്യങ്ങൾ മാറ്റിമറിക്കാൻ സഹായിച്ചതായും വുകൊമാനോവിച്ച് തറപ്പിച്ചു പറഞ്ഞു.രണ്ടാം പകുതിയിൽ കളിയുടെ താളം അൽപ്പം മാറ്റി. തീർച്ചയായും, ഞങ്ങളുടെ പകരക്കാരായ കളിക്കാർ, ബെഞ്ചിൽ നിന്നുള്ള കളിക്കാർ, അവർ എന്തെങ്കിലും അധികമായി കൊണ്ടുവന്നു, അത് വലിയ ഒരു ഒരു മാറ്റമുണ്ടാക്കിയതായും ഇവാൻ പറഞ്ഞു.
“യഥാർത്ഥത്തിൽ, =മൂന്ന് പോയിന്റുകളിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, കാരണം ഇത് സീസണിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമാണ് – ഡിസംബറും ജനുവരി ആദ്യ പകുതിയും, ഐഎസ്‌എല്ലിൽ നിരവധി ടീമുകൾ പോയിന്റ് ഡ്രോപ്പ് ചെയ്യുകയും ഗെയിമുകൾ നഷ്ടപ്പെടുകയും പരാജയപ്പെടുകയും ചെയ്യുന്ന സമയം കൂടിയാണിത്” ഇവാൻ കൂട്ടിച്ചേർത്തു.ഞങ്ങൾ മികച്ചവരിൽ മികച്ചവരായി നിൽക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പോയിന്റ് ടേബിളിന്റെ മുകളിൽ തുടരാനും ഞങ്ങൾ പ്ലേ ഓഫിൽ എത്താൻ ആഗ്രഹിക്കുന്നു” അദ്ദേഹം കൂട്ടിചേർത്ത്.