തോൽക്കാൻ ഞങ്ങൾ അർഹരായിരുന്നില്ല, റഫറിയുടെ തീരുമാനത്തിനെതിരെ കാർലോ ആൻസലോട്ടി |Real Madrid

ക്യാമ്പ് നൗവിൽ നടന്ന എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്സലോണ റയൽ മാഡ്രിഡിനെ കീഴടക്കിയത്.റയൽ മാഡ്രിഡിന്റെ മാർക്കോ അസെൻസിയോ നേടിയ ഗോൾ അനുവദിക്കാത്തതിനെ തുടർന്ന് മത്സരം വിവാദമായിരിക്കുകയാണ്.VAR പരിശോധനയ്ക്ക് ശേഷം ഗോൾ ഓഫ്‌സൈഡായി കണക്കാക്കുകയായിരുന്നു.

അസെൻസിയോയും ബാഴ്‌സലോണ പ്രതിരോധതാരം ജൂൾസ് കൂണ്ടെയും ഒരേ ലൈനിൽ ആയിരുന്നെങ്കിലും അസെൻസിയോയുടെ ഷോൾഡർ കൂണ്ടെക്കു മുന്നിലായിരുന്നത് ഓഫ്‌സൈഡ് വിധിക്കാൻ കാരണമായി. ഈ തീരുമാനം രണ്ട് പരിശീലകരും തമ്മിൽ അഭിപ്രായവ്യത്യാസത്തിന് കാരണമായി, സാവി ഹെർണാണ്ടസിനും കാർലോ ആൻസലോട്ടിക്കും ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.

തീരുമാനത്തെക്കുറിച്ചുള്ള തന്റെ സംശയം അൻസെലോട്ടി പ്രകടിപ്പിച്ചു .എന്നാൽ ഓഫ്‌സൈഡ് വ്യക്തവും ശാസ്ത്രീയവുമാണെന്ന് പ്രസ്താവിച്ചുകൊണ്ട് സാവി വിയോജിച്ചു.ആദ്യത്തെ മിനുട്ട് മുതൽ അവസാനം വരെ പൂർണമായ പ്രകടനമാണ് ടീം നടത്തിയത്. ഞങ്ങൾ വിജയിക്കാതിരിക്കാൻ കാരണം ആ ഓഫ്‌സൈഡാണ്. അതിൽ ഞങ്ങൾക്കിപ്പോഴും സംശയങ്ങളുമുണ്ട്. ആ സംശയത്തോടെ തന്നെയാണ് ഞങ്ങൾ മടങ്ങുന്നതും.” ആൻസലോട്ടി പറഞ്ഞു. ഈ പ്രകടനം കണക്കാക്കുമ്പോൾ ടീം ഏതെങ്കിലും കിരീടം നേടാൻ സാധ്യതയുണ്ടെന്നും ആൻസെലോട്ടി പറഞ്ഞു.

ഇഞ്ചുറി ടൈമിൽ ഫ്രാങ്ക് കെസ്സി നേടിയ ഗോളിലായിരുന്നു ബാഴ്സലോണയുടെ ജയം.ഇതോടെ ലാലിഗ ടേബിളിൽ ബാഴ്‌സലോണ 12 പോയിന്റിന്റെ ലീഡ് നേടി.ഒക്ടോബറിൽ ബെർണബ്യൂവിൽ നടന്ന എൽ ക്ലാസിക്കോ തോൽവിക്ക് ശേഷം അവർ റയൽ മാഡ്രിഡിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലായിരുന്നു. തുടർച്ചയായ മൂന്നാമത്തെ എൽ ക്ലാസിക്കോ തോൽവിയാണ് റയൽ മാഡ്രിഡ് നേരിട്ടത്. ഇരുപത്തിയാറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്‌സലോണയ്ക്ക് 68 പോയിന്റും റയൽ മാഡ്രിഡിന് അമ്പത്തിയാറു പോയിന്റുമാണുള്ളത്. 2019 ന് ശേഷമുള്ള അവരുടെ ആദ്യ ലീഗ് കിരീടം നേടാനുള്ള ഒരുക്കത്തിലാണ് ബാഴ്സലോണ.

Rate this post