റിവർ പ്ലേറ്റിലെ എൽ മൊനുമെന്റൽ സ്റ്റേഡിയത്തിൽ 80,000 ആരാധകർക്ക് മുന്നിൽ ലോക ചാമ്പ്യന്മാരായ അര്ജന്റീന വേൾഡ് കപ്പ് കിരീടവുമായി ആരാധകർക്ക് മുന്നിലെത്തി.2022 ലോകകപ്പ് നേടിയ ശേഷം ആദ്യമായി കളിക്കാൻ ഇറങ്ങിയ അര്ജന്റീന സൗഹൃദ മത്സരത്തിൽ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തുകയും ചെയ്തു.
അറ്റ്ലാന്റ യുണൈറ്റഡിന്റെ തിയാഗോ അൽമാഡയുടെയും ലയണൽ മെസ്സിയുടെയും ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം.ഗെയിമിന് ശേഷം തന്നെ കാണാനെത്തിയ ആഹ്ലാദഭരിതരായ 80,000 ആരാധകരോട് ലയണൽ മെസ്സി സംസാരിച്ചു.“ഗുഡ് ഈവനിംഗ്, എനിക്ക് എന്നെത്തന്നെ നന്നായി കേൾക്കാൻ കഴിയുന്നില്ല, അതിനാൽ ഞാൻ എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കറിയില്ല. ഒന്നാമതായി, ലോക ചാമ്പ്യൻമാരായതിന് ശേഷം മാത്രമല്ല, കോപ്പ അമേരിക്കയ്ക്ക് മുമ്പും ഞങ്ങൾക്ക് ലഭിച്ച പിന്തുണയ്ക്ക് എല്ലാവർക്കും നന്ദി.
നിങ്ങൾക്കൊപ്പം ആഘോഷിക്കാനും എന്റെ രാജ്യത്തേക്ക്, അർജന്റീനയിലേക്ക് വരാനും, ഒരു ട്രോഫി ഉയർത്താനും ഈ നിമിഷം ഞാൻ എപ്പോഴും സ്വപ്നം കണ്ടു. കോപ്പ അമേരിക്ക, ഫൈനാലിസിമ, പിന്നെ അതിൽ ഏറ്റവും വലുത് ലോകകപ്പും നേടി “മെസി പറഞ്ഞു. “തന്റെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും തന്റെ മുൻ അന്താരാഷ്ട്ര ടീമംഗങ്ങൾക്ക് അവരുടെ ശ്രമങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.
Lionel Messi vs Panama – First match as WORLD CHAMPION 🐐pic.twitter.com/QKN2J006dh
— 𝙈𝙓 𝟲 🕊️ (@MagicalXavi) March 24, 2023
Lionel Messi with an incredible free-kick 🇦🇷
— SPORTbible (@sportbible) March 24, 2023
We are witnessing greatness once again 🐐
pic.twitter.com/QBPUO7B9LY
“ഞാൻ എപ്പോഴും ഈ നിമിഷത്തെക്കുറിച്ചും നിങ്ങളോടൊപ്പം ആഘോഷിക്കണമെന്നും സ്വപ്നം കണ്ടു. എനിക്ക് മുമ്പ് ഉണ്ടായിരുന്ന എല്ലാ ടീമംഗങ്ങളെയും മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞങ്ങൾ അത് നേടുന്നതിന് സാധ്യമായതെല്ലാം ചെയ്തു. നമുക്ക് മൂന്നാം നക്ഷത്രം ആസ്വദിക്കാം. കാരണം മറ്റൊരു ലോകകപ്പ് എപ്പോൾ വരുമെന്ന് ഞങ്ങൾക്ക് അറിയില്ല. അധികം താമസിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു” മെസ്സി കൂട്ടിച്ചേർത്തു.
Lionel Messi in tears 😢
— Football on BT Sport (@btsportfootball) March 23, 2023
What a moment as Argentina welcomes back its World Cup winners. pic.twitter.com/Pn9lHAw7uV