ഖത്തർ ലോകകപ്പിലെ ഏറ്റവും നിർണായക മത്സരത്തിൽ അർജന്റീന ഇന്ന് പോളണ്ടിനെ നേരിടും. പ്രീ ക്വാർട്ടറിലേക്ക് കടക്കണമെങ്കിൽ അർജന്റീനക്ക് ഇന്ന് വിജയം കൂടിയേ തീരു. ആദ്യ മത്സരത്തിൽ സൗദി അറേബ്യക്കെതിരെ അട്ടിമറി തോൽവി ഏറ്റുവാങ്ങിയ അർജന്റീന രണ്ടാം മത്സരത്തിൽ ലയണൽ മെസ്സിയുടെ മികവിൽ മെക്സിക്കോയെ കീഴടക്കി തകർപ്പൻ തിരിച്ചു വരവ് നടത്തിയിരുന്നു.
ഇന്നത്തെ പോളണ്ടിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിച്ച മാർട്ടിനെസ് ലോകകപ്പിൽ തന്റെ ടീം ഇതുവരെ മികച്ച നിലവാരത്തിൽ ഉയർന്നിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു.തങ്ങളുടെ കഴിവ് എന്താണെന്ന് ടീമിന് അറിയാമെന്നും ഈ ലോകകപ്പിൽ തങ്ങൾ ആ നിലവാരത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “നമ്മുടെ കഴിവ് എന്താണെന്ന് നമുക്കറിയാം. ഞങ്ങൾക്ക് നന്നായി കളിക്കാൻ കഴിയും, ഞങ്ങൾ ഇതുവരെ മികച്ച നിലവാരത്തിൽ എത്തിയിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഞങ്ങൾ ശ്രമിക്കുന്നു,” മാർട്ടിനെസ് പറഞ്ഞു.
“ ഒരു വലിയ ടീമും വലിയ കളിക്കാരനും വലിയ സാധ്യതകളുമുണ്ടെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ഇത് അർജന്റീന മാത്രമല്ല, ലോകകപ്പാണ്. എല്ലാ ടീമുകൾക്കെതിരെയും എല്ലാ കളികളിലും കളിക്കുന്നത് എളുപ്പമല്ല, പക്ഷേ നമ്മുടെ ഗുണങ്ങളിൽ നാം വിശ്വസിക്കണം. നമ്മൾ അത് ചെയ്യണം എന്ന് ഞാൻ കരുതുന്നു.ഞങ്ങൾ കളിക്കാരെന്ന നിലയിൽ, ഏത് സംവിധാനത്തോടും പൊരുത്തപ്പെടണം, ഞങ്ങൾ തയ്യാറെടുക്കാൻ പ്രവർത്തിക്കുന്നു. ” മാർട്ടിനെസ് പറഞ്ഞു.
Lisandro Martinez vs Mexico – “Tu no vive asi” Bad Bunny🚬 pic.twitter.com/2HtttzpkzC
— La Scaloneta 🇦🇷 (@LaScaloneta) November 29, 2022
“പോളണ്ട് വളരെ ബുദ്ധിമുട്ടുള്ള ടീമാണ്, ലെവൻഡോവ്‌സ്‌കിയെപ്പോലുള്ള പ്രധാനപ്പെട്ട കളിക്കാരുണ്ട്. നാം നമ്മെക്കുറിച്ച് ചിന്തിക്കണം.90 മിനിറ്റിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രതിരോധത്തിൽ അതിവേഗം കളിക്കുകയും വേണം.പോളണ്ട് വളരെ ബുദ്ധിമുട്ടുള്ള ഒരു എതിരാളിയാണ്, പ്രതിരോധത്തിൽ അവർ വളരെ ശക്തരാണ്, അവർക്ക് മികച്ച കളിക്കാരുമുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.