ബാലൺ ഡി ഓർ ചരിത്രത്തിലെ ഏക ആഫ്രിക്കൻ ജേതാവായ ജോർജ്ജ് വെയയെക്കുറിച്ച് അറിയാം|George Weah
ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ നിന്നും ഉദിച്ചുയർന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായി വളർന്ന താരമാണ് കിംഗ് ജോർജ് എന്നറിയപ്പെടുന്ന ജോർജ് വിയ. തൊണ്ണൂറുകളുടെ തുടക്കത്തിൽ കരുത്തും വേഗതയും ,ചടുലതയും ,കണിശമായ ഫിനിഷിങ് കൊണ്ടും ഫുട്ബോൾ ലോകത്തെ കോരിത്തരിപ്പിച്ച താരമാണ് ജോർജ് വെയ . പട്ടിണിയും ,ദാരിദ്ര്യവും ,രാഷ്ട്രീയ അസ്ഥിരതയും കൊണ്ട് പോറുതി മുട്ടിയ ഒരു ജനതക്ക് കാല്പന്തിലൂടെ വിമോചനത്തിന് പോരാടിയ മഹാനായ നേതാവായിരുന്നു കിംഗ് ജോർജ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജോർജ് വെയ .
1966-ൽ ജനിച്ച വിയ പതിനഞ്ചാമത്തെ വയസ്സിൽ യംഗ് സർവൈവേഴ്‌സ് എന്ന ക്ലബ്ബിൽ ചേർന്നു. പിന്നീട് 1985-ൽ ബോങ് റേഞ്ച് യുണൈറ്റഡിനൊപ്പം ജോർജ്ജ് തന്റെ സീനിയർ കരിയർ ആരംഭിച്ചു. തുടർന്ന് മൈറ്റി ബറോൾ, ഇൻവിൻസിബിൾ ഇലവൻ തുടങ്ങിയ ചില ലൈബീരിയൻ ക്ലബ്ബുകൾക്കായി കളിച്ച വെയ 1988-ൽ ലിഗ് 1 ക്ലബ് മൊണാക്കോയിലൂടെ യൂറോപ്യൻ ഫുട്ബോളിലെത്തി.1992 വരെ മോണക്കയിൽ തുടർന്ന വെയ 103 മത്സരത്തിൽ നിന്നും 47 ഗോളുകൾ നേടി .1989 ൽ ആദ്യ പ്രമുഖ അംഗീകാരമായ ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ കരസ്ഥമാക്കി .
1990- കളിലെ തന്റെ പ്രൈം സമയത്ത് ജോർജ്ജ് വിയെ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി കണക്കാക്കപ്പെട്ടു.വേഗത, കരുത്ത്, ആക്രമണാത്മക സഹജാവബോധം, ഫിനിഷിംഗ്, സാങ്കേതിക കഴിവ് എന്നിവ ലൈബീരിയൻ ഫുട്‌ബോളറെ അക്കാലത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിലൊരാളാക്കി. 1992-ൽ ജോർജ്ജ് വീ പാരീസ് സെന്റ് ജെർമെയ്നിൽ ചേർന്നു. പാരീസ് സെന്റ് ജെർമെയ്‌നിനായി മൂന്ന് സീസണുകൾ കളിച്ച ജോർജ്ജ് 138 മത്സരങ്ങളിൽ നിന്ന് 55 ഗോളുകൾ നേടി.പി സ് ജിക്കു വേണ്ടി ഫ്രഞ്ച് ലീഗ് ,ഫ്രഞ്ച് കപ്പ് ,1994 -95 സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിൽ എത്തുകയും 7 ഗോളുകളോടെ ടോപ് സ്കോററായി . മൂന്ന് സീസൺ പി സ് ജിയിൽ കളിച്ച വെയ 96 മത്സരത്തിൽ 32 ഗോൾ നേടി .1994 ൽ വീണ്ടും ആഫ്രിക്കയിലെ ഏറ്റവും മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കി .
☄ Weah! One of the most ferocious strikers ever to wear the 🔴⚫ jersey. Happy birthday, George! 🎂 pic.twitter.com/HEk5CISTaH
— AC Milan (@acmilan) October 1, 2017
1995ൽ പിഎസ്ജി വിട്ട ജോർജ്ജ് വീഹ് പിന്നീട് അഞ്ച് വർഷം സീരി എയിൽ എസി മിലാനു വേണ്ടി കളിച്ചു. അത് ആയിരുന്നു വെയയുടെ സുവർണ കാലഘട്ടം , വാൻ ബാസ്‌റ്റിന് പകരക്കാരനായാണ് വെയയെ എ സി മിലൻ സൈൻ ചെയ്യുന്നത് . പാരീസ് സെന്റ് ജെർമെയ്ൻ, മിലാൻ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ ഫലമായി, 1995-ൽ ബാലൺ ഡി ഓർ നേടുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായി ജോർജ്ജ് മാറി. അതുവരെ ബ്രസീൽ, അർജന്റീന, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാർ മാത്രമേ ബാലൺ ഡി ഓർ നേടിയിട്ടുണ്ടായിരുന്നുള്ളു.അതിനു ശേഷം വെയ പ്രീമിയർ ലീഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും വേണ്ടി കളിച്ചു.ഇറ്റലിയിലും മികവ് തുടർന്ന വെയ ആ വര്ഷം ഫിഫ പ്ലയെർ ഓഫ് ദി ഇയർ ,ബോൾ ൻ ഡോർ ,ആഫ്രിക്കൻ പ്ലയെർ ഓഫ് ദി ഇയർ എന്നീ അവാർഡുകൾ കരസ്ഥമാക്കി .മിലാനൊപ്പം 2 സിരി എ കിരീടവും സ്വന്തമാക്കി .
2000-ൽ മാഴ്സെക്കായി ഒരു സീസൺ കളിച്ചതിന് ശേഷം ജോർജ്ജ് വെയ വീണ്ടും ലീഗ് 1-ലേക്ക് മാറി, തുടർന്ന് യുഎഇ പ്രോ ലീഗ് ക്ലബ് അൽ ജാസിറയിലേക്ക് മാറി. 2003ൽ തന്റെ ക്ലബ് കരിയർ അവസാനിപ്പിച്ച ജോർജ് വെയ ലൈബീരിയക്ക് വേണ്ടി 75 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടിയിട്ടുണ്ട്. 1995-ൽ ഫിഫയുടെ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ജോർജ്ജ് വീഹ് മൂന്ന് തവണ ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന്, ജോർജ്ജ് വെയ ലൈബീരിയയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നു.
27 years ago today:
— A Funny Old Game (@sid_lambert) October 15, 2022
The Future President of Liberia left Juve’s defence for dust.
Just another Sunday for George Weah.
pic.twitter.com/rTSX0P3YM2
ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കി ടീമിനെ യോഗ്യത മത്സരങ്ങൾ കളിപ്പിച്ചെങ്കിലും 2002 ൽ ഫൈനൽ റൗണ്ടിന്റെ വക്കോളമെത്തിയെങ്കിലും ഭാഗ്യം ഉണ്ടായില്ല .ലോകത്തിലെ ഏറ്റവും മികച്ച താരമായിട്ടും ലോകകപ്പ് കളിക്കാത്ത മഹാരഥന്മാരുടെ നിരയിലേക്ക് വെയയുടെ പേരും ചേർക്കപ്പെട്ടു . അച്ചടക്കം, സമർപ്പണം , ആത്മാർഥത , പരിശീലകരോടും മാനേജ്‌മെന്റിനോടുമുള്ള മനോഭാവം, ഏത് ടീമിന്റെയും ഭാഗമാവാൻ ദിവസങ്ങൾക്കുള്ളിൽ സാധിക്കുന്ന മെയ്‍വഴക്കം എന്നിവയായിരുന്നു വെയയുടെ സവിശേഷതകൾ .