‘ഞങ്ങൾ മെസ്സിയെ ബഹുമാനിക്കുന്നു, എന്നാൽ അദ്ദേഹത്തെ തടയാൻ കഴിയുന്നതെല്ലാം ചെയ്യും’ :ഓസ്‌ട്രേലിയൻ കോച്ച് |Lionel Messi

വ്യാഴാഴ്ച ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെ വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലോകകപ്പ് ജേതാക്കളായ അർജന്റീന ഓസ്‌ട്രേലിയയെ നേരിടും.ഡിസംബറിൽ നടന്ന ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ പെനാൽറ്റിയിൽ തോൽപ്പിച്ചതിന് ശേഷം മാർച്ചിൽ പനാമയ്ക്കും കുറക്കാവോയ്‌ക്കുമെതിരെ നടന്ന ബാക്ക്-ടു-ബാക്ക് സൗഹൃദ മത്സരങ്ങളിൽ അര്ജന്റീന തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

രണ്ട് മത്സരങ്ങളിലും കൂടി അര്ജന്റീന 9 ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്തു.ലയണൽ മെസ്സിയോട് തങ്ങൾക്ക് പരമാവധി ബഹുമാനമുണ്ടെന്നും എന്നാൽ ഹൃദ മത്സരത്തിൽ അർജന്റീനയെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തെ തടയാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.ലോകകപ്പിലെ പ്രീ ക്വാർട്ടറിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. ലയണൽ മെസ്സി സ്കോർ ചെയ്ത മത്സരത്തിൽ അര്ജന്റീന ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയിരുന്ന.2022ൽ ഖത്തറിൽ നടന്ന ലോകകപ്പ് കിരീടം മെസ്സിയും അർജന്റീനയും സ്വന്തമാക്കി.

“ലയണൽ മെസ്സിയെ സംബന്ധിച്ച്, ഫുട്ബോളിൽ ഇത്രയൂം കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ഞങ്ങൾക്ക് എങ്ങനെ ബഹുമാനിക്കാതിരിക്കാനാകും?”68,000 പേരെ ഉൾക്കൊള്ളുന്ന വർക്കേഴ്‌സ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയൻ കോച്ച് ഗ്രഹാം അർനോൾഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.“തീർച്ചയായും ഞങ്ങൾ മെസ്സിയെ ബഹുമാനിക്കുന്നു, എന്നാൽ അതേ സമയം അദ്ദേഹത്തെ തടയാനും ഞങ്ങളുടെ പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആഗ്രഹിക്കുന്നു, ഞങ്ങൾ അവിടെയെത്തി ശരിയായി കളിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലോക ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യും “പരിശീലകൻ പറഞ്ഞു.

പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള തന്റെ രണ്ട് വർഷത്തെ കരാർ അവസാനിച്ചതിന് ശേഷം MLS ടീമായ ഇന്റർ മിയാമിയിൽ ചേരുമെന്ന് 35 കാരനായ മെസ്സി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.കുതിച്ചുയർന്ന വിലകൾക്കിടയിലും വ്യാഴാഴ്ചത്തെ മത്സരത്തിനുള്ള ടിക്കറ്റുകൾ അതിവേഗം വിറ്റുതീർന്നു.മെസ്സിയെ കാണാനുള്ള ആകാംക്ഷയിലാണ് ചൈനീസ് ആരാധകർ.കഴിഞ്ഞ വേൾഡ് കപ്പിൽ അർജന്റീനയോട് തോറ്റതിൽ നിന്ന് ഓസ്‌ട്രേലിയ “പാഠങ്ങൾ പഠിച്ചു” എന്ന് പറഞ്ഞ അർനോൾഡ്, നിരവധി കളിക്കാർ പരിക്കുകളോടെ പുറത്തായതിന് ശേഷം ഒരു യുവ ടീമിനെ ചൈനയിലേക്ക് കൊണ്ടുപോയത്.

Rate this post
ArgentinaLionel Messi