‘ഇന്ത്യൻ ഫുട്ബോൾ പൂർണമായും പര്യവേക്ഷണം ചെയ്യാത്ത ‘സ്വർണ്ണ ഖനി’യാണ്’ : ആഴ്സൻ വെംഗർ | Arsene Wenger

ഇന്ത്യൻ ഫുട്ബോൾ പൂർണമായും പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ലാത്ത ‘സ്വർണ്ണ ഖനി’യാണെന്ന് മുൻ ആഴ്സണൽ പരിശീലകൻ ആഴ്സൻ വെംഗർ.ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയായ വെംഗർ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിലാണ്.

ഫിഫയുടെ ടാലന്റ് ഡെവലപ്‌മെന്റ് സംരംഭങ്ങൾ എഐഎഫ്‌എഫുമായും മറ്റ് ഫുട്‌ബോൾ സംഘടനകളുമായും നടപ്പിലാക്കുന്നതിനെക്കുറിച്ച് വെംഗർ ചർച്ച ചെയ്തു.എഐഎഫ്എഫ്-ഫിഫ അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ചും രാജ്യത്ത് യുവജന വികസനത്തെക്കുറിച്ചും ചർച്ച ചെയ്യാൻ ആർസെൻ വെംഗർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബെ, ആക്ടിംഗ് സെക്രട്ടറി ജനറൽ സത്യനാരായണ എം എന്നിവരുമായി ഒരു കൂടിക്കാഴ്ച നടത്തി.

ഇന്ത്യൻ ഫുട്‌ബോളിന്റെ സാധ്യതകളെ കുറിച്ച് വെംഗർ വളരെയേറെ സംസാരിക്കുകയും ഫുട്‌ബോൾ മികവിന്റെ കാര്യത്തിൽ രാജ്യത്തെ ഉയർത്താൻ സാധ്യമായത് എല്ലാം ചെയ്യുമെന്ന് പറയുകയും ചെയ്തു.”ഞാൻ എപ്പോഴും ഇന്ത്യയോട് ആകൃഷ്ടനായിരുന്നുവെന്ന് പറയും.ലോകത്തെ ഫുട്ബോൾ മെച്ചപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. 1.4 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യം ഫുട്ബോൾ ലോക ഭൂപടത്തിൽ ഇല്ലെന്നത് അസാധ്യമാണ്,” വെംഗർ പറഞ്ഞു.

ഇന്ത്യൻ ഫുട്‌ബോളിന് ‘വലിയ സാധ്യതകൾ’ ഉണ്ടെന്ന് വെംഗർ പറഞ്ഞു. “ഇവിടെ ഒരു സ്വർണ്ണ ഖനി ഉണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഇപ്പോൾ അത് പൂർണ്ണമായും പര്യവേക്ഷണം ചെയ്യപ്പെടുകയോ ചൂഷണം ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല, ”അദ്ദേഹം പറഞ്ഞു.ഫിഫയുടെ ടാലന്റ് പ്രോഗ്രാമിനു കീഴിൽ ഒറീസയിലെ ഭുവനേശ്വറിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി എഐഎഫ്എഫ് പ്രവർത്തനം ആരംഭിക്കുന്നുണ്ട്.

ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് ആഴ്‌സൺ വെങ്ങറാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നാഴികൾക്കെല്ലാവാൻ സാധ്യതയുള്ള വലിയൊരു പ്രോജക്ട് കൂടിയാണ് ഇത്.ഫുട്ബോളിൽ ഭാവിയുള്ള രാജ്യങ്ങളെ വളർത്തിയെടുക്കാൻ ഫിഫ ഏൽപ്പിച്ചിട്ടുള്ളത് ആഴ്‌സൺ വെങ്ങറെയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ അദ്ദേഹം എത്തുന്നത്. ഇന്ത്യൻ ഫുട്ബോളിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കും.

Rate this post