❝മഞ്ഞക്കുപ്പായത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണാകാൻ വിക്ടർ മോംഗിൽ❞|Kerala Blasters |Victor Mongil
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാത്ത ബോസിയൻ താരം എനെസ് സിപോവിച്ച് ക്ലബ് വിട്ടതോടെ പുതിയൊരു വിദേശ ഡിഫെൻഡറെ കൊണ്ട് വരാനുള്ള ശ്രമങ്ങളും കേരള ക്ലബ് തുടങ്ങിയിരുന്നു. സിപോവിച്ചിനെ പോലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു പരിചയമുള്ള ഒരു താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിരുന്നത്.
സിപോവിച്ച് ബ്ലാസ്റ്റേഴ്‌സിനോട് വിടവാങ്ങിയ സമയത്ത് പകരക്കാരനായി ഒഡിഷ എഫ്സിയുടെ സ്പാനിഷ് ഡിഫൻഡർ വിക്ടർ മോംഗിലിന്റെ പേരും ഉയർന്നു വന്നിരുന്നു. എന്നാൽ അതിനു ശേഷം കൂടുതൽ വാർത്തകൾ അതിനെക്കുറിച്ച് പുറത്ത് വന്നുരുന്നില്ല. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഔദ്യോഗികമായി മോംഗിലിന്റെ വരവ് പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ പേര് വീണ്ടും കേൾക്കുന്നത്.പ്രതിരോധത്തിലും മധ്യനിരയില്‍ ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരമാണ് വിക്ടര്‍. കേരള ബ്ലാസ്റ്റേഴ്സിൽ ഇൻഡോ – ക്രോയേഷ്യൻ സെന്റര് ബാക്ക് ജോഡികളായ ലെസ്‌കോ ഹോർമി എന്നിവരുടെ ബാക്ക് അപ്പ് ആയാവും വിക്ടർ എത്തുക.
സ്പാനിഷ് താരത്തിന്റെ പരിചയ സമ്പത്തും ,കടുത്ത ടാക്കിളുകളുമെല്ലാം ,സവിശേഷതയാണ്. കഴിഞ്ഞ സീസണിൽ ഒഡിഷ ജേഴ്സിയിൽ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.മികച്ച പാസ്സറും കൂടിയായ വിക്ടറായിരുന്നു കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി കൂടുതൽ പാസ് ചെയ്തത്. ഒഡിഷക്കായി താരം 19 ഗോളുകളാണ് നേടിയത്. അത്രയും മത്സരങ്ങളിൽ നിന്നും 1517 മിനുട്ട് കളിച്ച വിക്ടർ 31 ടക്കിലും ,27 ഇന്റർസെപ്‌ഷനും ,70 ക്ലിയറൻസും ,35 ബ്ലോക്കും നടത്തി. ഇത്രയും മത്സരങ്ങളിൽ നിന്നും രണ്ടു മഞ്ഞ കാർഡുകൾ മാത്രമാണ് താരം നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ശൈലിക്ക് യോജിച്ച താരം കൂടിയാണ് വിക്ടർ.
കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സ്‌ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനുവിന് ശേഷം, സമ്മര്‍ സീസണില്‍ കെബിഎഫ്‌സിയുടെ രണ്ടാമത്തെ വിദേശ സൈനിങാണ് വിക്ടര്‍ മൊംഗില്‍. ക്ലബ്ബിനൊപ്പം രണ്ട് വര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയ മാര്‍ക്കോ ലെസ്‌കോവിച്ചിനൊപ്പം മൊംഗിലിന്റെ കൂട്ടിച്ചേര്‍ക്കല്‍, ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കൂടുതല്‍ വൈദഗ്ധ്യവും അനുഭവസമ്പത്തും ആധിപത്യവും നല്‍കും.29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു.2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു.
മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു.2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തന്നെ മടങ്ങി. കളത്തിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്കും പങ്കിനും അംഗീകാരമായി, ഒഡീഷ എഫ്‌സിയില്‍ അദ്ദേഹം നായകന്റെ ആംബാന്‍ഡ് അണിഞ്ഞു. സ്പാനിഷ് അണ്ടര്‍-17 ദേശീയ ടീമിനെയും വിക്ടര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.