ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിനിടെ പരിശീലകൻ ഇഗോർ സ്റ്റിമാകിന് ചുവപ്പ് കാർഡ് ലഭിക്കാൻ കാരണമെന്ത് ?|SAFF Championship

ചിരവൈരികളായ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് SAFF ചാമ്പ്യൻഷിപ്പിന് മികച്ച തുടക്കംകുറിച്ച് ഇന്ത്യ. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഇന്ത്യയുടെ അനായാസ ജയം.കളിയുടെ 10-ാം മിനിറ്റിൽ തന്നെ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു.15-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സ്കോർ 2 -0 ആക്കി ഉയർത്തി. 74 ആം മിനുട്ടിൽ മറ്റൊരു പെനാൽറ്റിയിൽ നിന്നുമുള്ള ഗോളിൽ ഛേത്രി ഹാട്രിക്ക് തികച്ചു.81 ആം മിനുട്ടിൽ ഉദാന്ത ഡിങ് നേടിയ ഗോളോടെ സ്കോർ 4 -0 ആക്കി ഉയർത്തി.

മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിനിടയിലും പരിശീലകൻ ഇഗോർ സ്റ്റിമാകിന് ചുവപ്പ് കാർഡ് കണ്ട പുറത്തായത് ഇന്ത്യക്ക് നിരാശ നൽകി.ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ആണ് പരിശീലകന് ചുവപ്പ് കാർഡ് ലഭിച്ചത്.പന്ത് പിച്ചിന് പുറത്തേക്ക് പോയപ്പോൾ പാകിസ്ഥാൻ പ്രതിരോധക്കാരൻ അബ്ദുള്ള ഇഖ്ബാൽ ത്രോ-ഇൻ ചെയ്യാൻ ശ്രമിച്ചു. പക്ഷേ സ്റ്റിമാക് തങ്ങളുടെ ത്രോ ആണെന്ന് പറഞ്ഞ് റഫറിയോട് കയർത്തു.

ത്രോ-ഇൻ എടുക്കുന്നതിൽ നിന്ന് അദ്ദേഹം ഇഖ്ബാലിനെ തടയുകയും പന്ത് കൈയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു, ഇത് ഇരുവശത്തെയും കളിക്കാർക്കിടയിൽ ഫീൽഡിൽ വാക്കേറ്റത്തിന് തുടക്കമിട്ടു. പാകിസ്ഥാൻ മാനേജർ ഷഹ്‌സാദ് അൻവറും ഇതിൽ ഇടപെട്ടു.ഇരു ടീമുകളുടെയും ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഹസൻ ബഷീറും തങ്ങളുടെ കളിക്കാരോട് ശാന്തരാകാൻ പറഞ്ഞു. സ്റ്റിമാക്കിന് ചുവപ്പ് കാർഡും പാകിസ്ഥാന്റെ മുഖ്യ പരിശീലകന് മഞ്ഞയും നൽകാൻ റഫറി തീരുമാനിച്ചു.

തുടർന്ന് അസിസ്റ്റന്റ് കോച്ച് മഹേഷ് ഗാവ്‌ലി ടച്ച്‌ലൈനിൽ സ്റ്റിമാക്കിന്റെ സ്ഥാനം ഏറ്റെടുത്തു. കൂടാതെ, ഇന്ത്യയുടെയും പാകിസ്താന്റെയും താരങ്ങൾ മഞ്ഞക്കാർഡ് കണ്ടു.പാക്കിസ്ഥാൻറെ മുഖ്യ പരിശീലകനും മഞ്ഞക്കാർഡ് ലഭിച്ചു.ഇന്ത്യയുടെ ജിംഗാനും പാകിസ്ഥാനിലെ നബിയും കാർഡ് കണ്ടു.

Rate this post