മത്സരത്തിനിടെ ലയണൽ മെസ്സിയുമായി സംസാരിച്ചതെന്ത്? ടാഗ്ലിയാഫിക്കോ പറയുന്നു

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒളിമ്പിക് ലിയോൺ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ച് പരാജയപ്പെടുത്തിയത്.പിഎസ്ജി തുടർച്ചയായി വഴങ്ങുന്ന രണ്ടാമത്തെ തോൽവിയായിരുന്നു ഇത്.നേരത്തെ റെന്നസിനോട് പിഎസ്ജി പരാജയപ്പെട്ടിരുന്നു.

ലയണൽ മെസ്സി ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു. മോശമല്ലാത്ത രൂപത്തിൽ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.എന്നാൽ കളി തുടങ്ങുന്നതിനു മുന്നേ തന്നെ ലയണൽ മെസ്സിയെ സ്വന്തം ആരാധകർ വേട്ടയാടാൻ ആരംഭിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഫുട്ബോൾ ലോകത്ത് ഉയരുന്നുണ്ട്.

അർജന്റീന സൂപ്പർതാരമായ നിക്കോളാസ് ടാഗ്ലിയാഫിക്കോ ഒളിമ്പിക്ക് ലിയോണിന് വേണ്ടി കളിച്ചിരുന്നു.മത്സരത്തിൽ മെസ്സിയും ടാഗ്‌ളിയാഫിക്കോയും തമ്മിൽ സംസാരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്താണ് മെസ്സിയോട് സംസാരിച്ചത് എന്നുള്ളത് ടാഗ്ലിയാഫിക്കോ വെളിപ്പെടുത്തിയിട്ടുണ്ട്. നാഷണൽ ടീമിനെക്കുറിച്ചും തങ്ങൾ സംസാരിച്ചു എന്നാണ് ടാഗ്ലിയാഫിക്കോ പറഞ്ഞിട്ടുള്ളത്.

‘ഞാനും മെസ്സിയും അർജന്റീന ദേശീയ ടീമിനെ കുറിച്ച് സംസാരിച്ചു.മാത്രമല്ല അർജന്റീനയിൽ നിന്നും തിരിച്ചെത്തിയതിനുശേഷം സമയമാറ്റത്തിന്റെ കാരണമായി കൊണ്ട് ഉറക്കത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു,അതേക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു.മാത്രമല്ല അടുത്ത മത്സരത്തിന് എത്രയും പെട്ടെന്ന് തയ്യാറെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു ‘ടാഗ്ലിയാഫിക്കോ പറഞ്ഞു.

ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമുള്ള ആദ്യ ക്ലബ്ബ് മത്സരമായിരുന്നു മെസ്സിയും ടാഗ്ലിയാഫിക്കോയും കളിച്ചിരുന്നത്.ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന കളിച്ച രണ്ടു മത്സരങ്ങളിലും അവർ വിജയിച്ചിരുന്നു.മത്സരങ്ങളിൽ നായകനായ മെസ്സി മികച്ച പ്രകടനമായിരുന്നു നടത്തിയിരുന്നത്.

5/5 - (2 votes)