‘പരിക്കുകളോ ?’ : കേരള ബ്ലാസ്റ്റേഴ്സിന്റെ തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം എന്താണ് ? | Kerala Blasters

മിക്കവാറും എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളും ഇപ്പോൾ പരിക്ക് ബാധിച്ച ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. അതിൻ്റെ ഏറ്റവും മോശം വശമാണ് കേരള ബ്ലാസ്റ്റേഴ്സിനെ ബാധിച്ചിരിക്കുന്നത്. എല്ലാ മത്സരങ്ങളിലും തുടർച്ചയായി അഞ്ച് മത്സരങ്ങൾ തോറ്റതിനാൽ പരിക്ക് അവരുടെ ഗെയിമിനെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഐഎസ്എൽ 2023-24 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അവർ സീസണിൻ്റെ ആദ്യ പകുതി അവസാനിപ്പിച്ചത്. എന്നിരുന്നാലും, സൂപ്പർ കപ്പിൽ നിന്ന് മടങ്ങിയതിന് ശേഷം അവർ ലീഗിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയപെട്ടു. കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഇതുവരെ ആകെ 17 പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ അവർക്ക് കളിക്കാൻ ലഭ്യമല്ലാത്ത ഏഴ് കളിക്കാർ പുറത്ത് നിൽക്കുന്നുണ്ട്.ഇവരിൽ നാല് താരങ്ങൾ സീസൺ മുഴുവൻ കളിക്കാനാവാത്ത രീതിയിലാണുള്ളത്. ഈ സീസണിൻ്റെ തുടക്കത്തിൽ ഓസ്‌ട്രേലിയയിൽ നിന്നുമെത്തിയ ജൗഷുവ സോട്ടിരിയോ പ്രീ-സീസൺ പരിശീലന ക്യാമ്പിനിടെ ഗുരുതരമായി പരിക്കേറ്റു.

മുഴുവൻ സീസണിലും അദ്ദേഹം പുറത്തായി. ഡിസംബറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മഞ്ഞപ്പടയുടെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്കും സീസൺ മുഴുവൻ കളിക്കാൻ സാധിക്കില്ല.ഒക്‌ടോബർ തുടക്കത്തിലും ജനുവരി പകുതിയിലും യഥാക്രമം പരിക്കേറ്റതിനാൽ ഐബാൻ ഡോഹ്‌ലിംഗും ക്വാമെ പെപ്രയും സീസണിൻ്റെ ശേഷിക്കുന്ന സമയങ്ങളിൽ പുറത്താണ്.ദിമിത്രി ഡയമൻ്റകോസ്, മാർക്കോ ലെസ്‌കോവിച്ച്, സച്ചിൻ സുരേഷ് എന്നിവരായിരുന്നു ഏറ്റവും ഒടുവിൽ പരിക്കേറ്റ കളിക്കാർ.ഈ സീസണിൽ അവരുടെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഡയമൻ്റകോസ്.

അതേസമയംഈ സീസണിലെ കേരളത്തിൻ്റെ എല്ലാ മത്സരങ്ങളും സച്ചിൻ ആരംഭിച്ചിട്ടുണ്ട്. ദിമി അടുത്ത മത്സരത്തിൽ കളിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ലെസ്‌കോവിച്ചിന്റെ പരിക്കിന്റെ വ്യാപ്തി ഇതുവരെ അറിവായിട്ടില്ല.പ്രധാന താരങ്ങളില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ് എങ്ങനെ മുന്നേറുമെന്ന് കാണാൻ പ്രയാസമാണ്. എന്നിരുന്നാലും, അവർക്ക് ഇനിയും ഏഴ് മത്സരങ്ങൾ കളിക്കാനുണ്ട്. പ്ലെ ഓഫ് സ്ഥാനം ഉറപ്പാക്കണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം കൂടിയേ തീരു.

നിലവിലെ സാഹചര്യത്തിൽ പ്ലെ ഓഫിലേക്ക് യോഗ്യത നേടുന്നത് ബ്ലാസ്റ്റ്സിന് മുന്നിൽ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.പ്രധാന താരങ്ങളുടെ അഭാവത്തിൽ യുവ താരങ്ങളിൽ വിശ്വാസമർപ്പിച്ചാണ് പരിശീലകൻ ഇവാൻ മുന്നോട്ട് പോവുന്നത്.

2.7/5 - (3 votes)