വീഡിയോ കണ്ടപ്പോഴാണ് കൂടുതൽ ബുദ്ധിമുട്ടിയത്:എമി മാർട്ടിനസിന്റെ സേവിനെക്കുറിച്ച് മെസ്സി പറഞ്ഞത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനൽ ഫുട്ബോൾ ആരാധകർ ആരും തന്നെ ഉടനെ ഒന്നും മറക്കാൻ സാധ്യത കാണില്ല.അത്രയേറെ ആവേശഭരിതമായ നിമിഷങ്ങളായിരുന്നു ഫൈനലിൽ ഉണ്ടായിരുന്നത്.അടിയും തിരിച്ചടിയും കണ്ട മത്സരം ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് തീരുമാനമായത്.
മത്സരം 3-3 എന്ന സ്കോറിൽ സമനിലയിൽ നിൽക്കുന്ന ഘട്ടത്തിൽ അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായ ഒരു സേവ് നടത്തിയിരുന്നു.മത്സരത്തിന്റെ അവസാന സെക്കൻഡിലാണ് എമി മാർട്ടിനസ് മാത്രം മുന്നിൽ നിൽക്കെ കോലോ മുവാനിയുടെ ഷോട്ട് പിറക്കുന്നത്.എന്നാൽ ആ ഷോട്ട് ഗോൾകീപ്പറായ എമി മാർട്ടിനസ് തന്റെ കാലുകൊണ്ട് സേവ് ചെയ്യുകയായിരുന്നു. ശ്വാസം പിടിച്ചു കൊണ്ടാണ് അർജന്റീന ആരാധകർ ആ നിമിഷത്തെ വീക്ഷിച്ചത്.
ആ സേവിനെ കുറിച്ച് ഇപ്പോൾ ലയണൽ മെസ്സി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് മത്സരത്തിൽ ആ സേവ് പ്രത്യേകിച്ചൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും പിന്നീട് വീഡിയോകൾ കണ്ടപ്പോളാണ് തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത് എന്നുമാണ് മെസ്സി പറഞ്ഞിട്ടുള്ളത്.ഡയാരിയോ ഒലെക്ക് നൽകിയ ഏറ്റവും പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Messi's reaction to Emi Martinez's last minute save vs France pic.twitter.com/i4wfAu6tFS
— Stop That Messi (@stopthatmessiii) February 3, 2023
‘സത്യം പറഞ്ഞാൽ എല്ലാം വളരെ വേഗത്തിലായിരുന്നു.അതുകൊണ്ടുതന്നെ ആ സമയത്ത് എനിക്ക് അത് കണ്ടപ്പോൾ പ്രത്യേകിച്ച് ഒന്നും അനുഭവപ്പെട്ടിരുന്നില്ല.പക്ഷേ ആ സമയത്തേക്കാൾ കൂടുതൽ ഞാൻ ബുദ്ധിമുട്ട് അനുഭവിച്ചത് അതിന്റെ വീഡിയോ കണ്ടപ്പോഴാണ് ‘ഇതാണ് ലിയോ മെസ്സി എമിലിയാനോ മാർട്ടിനസിന്റെ സേവിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
Leo Messi on Emi’s save: “To be honest, everything was so fast that at that time I didn't experience it as it really was.. I suffered more later when watching the videos than at that time.” @DiarioOle 🗣️🇦🇷 pic.twitter.com/z4lhosQHzg
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 3, 2023
തീർച്ചയായും ആ സേവിന്റെ പ്രാധാന്യം പിന്നീടാണ് എല്ലാവരും വലിയ രൂപത്തിൽ മനസ്സിലാക്കി തുടങ്ങിയത്.അത്രയും സങ്കീർണമായ ഒരു സാഹചര്യത്തിലാണ് ആ സേവ് വരുന്നത്.അർജന്റീന ഗോൾകീപ്പറുടെ ആ സേവ് ഇല്ലായിരുന്നുവെങ്കിൽ അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കുമായിരുന്നില്ല.അതുകൊണ്ടുതന്നെ വേൾഡ് കപ്പോളം വിലയുള്ള ഒരു സേവാണ് എമി മാർട്ടിനസ് അവസാന നിമിഷത്തിൽ നടത്തിയിരുന്നത്.