ലയണൽ മെസ്സിയെക്കുറിച്ച് സഹതാരം സെർജിയോ റാമോസ് പറയുന്ന വാക്കുകൾ:
❝അദ്ദേഹത്തിന്റെ പ്രതിഭ കൊണ്ട് ഞങ്ങളുടെ ടീമിനെ മികച്ചതാക്കുന്നു..❞

ഫുട്ബോളിൽ ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ല എന്ന് പലരും കരുതിയിരുന്ന ഒരു കാര്യമായിരുന്നു ലയണൽ മെസ്സിയും സെർജിയോ റാമോസും സുഹൃത്തുക്കളായിക്കൊണ്ട് ഒരുമിച്ച് കളിക്കുമെന്നുള്ളത്. കാരണം എൽ ക്ലാസിക്കോകളിൽ ഇരുവരും തമ്മിൽ ഒട്ടേറെ തവണ കൊമ്പ് കോർക്കുന്നത് നാം കണ്ടതാണ്.അത്രെയേറെ വൈരമായിരുന്നു ലാലിഗയിൽ ഉണ്ടായിരുന്നത്.എന്നാൽ എല്ലാത്തിനെയും കാറ്റിൽ പറത്തിക്കൊണ്ട് കഴിഞ്ഞ സീസണിൽ ഇരുവരും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ എത്തുകയായിരുന്നു.

കഴിഞ്ഞ സീസൺ ഈ രണ്ടു താരങ്ങളെയും സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു.എന്നാൽ ഈ സീസണിൽ രണ്ടുപേരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ലയണൽ മെസ്സി 11 ഗോളുകളും 12 അസിസ്റ്റുകളും നേടിയിട്ടുണ്ട്. അതേസമയം റാമോസാവട്ടെ പ്രതിരോധനിരയിലെ നിർണായക സാന്നിധ്യമാണ്.

കഴിഞ്ഞ മത്സരത്തിൽ മെസ്സി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു.ഈ മത്സരത്തിനുശേഷം മെസ്സിയെ പ്രശംസകൾ കൊണ്ട് മൂടിയിരിക്കുകയാണ് സെർജിയോ റാമോസ്. മെസ്സി ഒരു ജീനിയസാണ് എന്നാണ് റാമോസ് പറഞ്ഞിട്ടുള്ളത്. കൂടെ മറ്റു കാര്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘ ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത് അവിശ്വസനീയമായ ഒരു കാര്യമാണ്. തന്റെ പ്രതിഭ കൊണ്ട് അദ്ദേഹം ഞങ്ങളുടെ ടീമിനെ കൂടുതൽ മികച്ചതാക്കുന്നു. ലയണൽ മെസ്സി ഒരു ജീനിയസ് തന്നെയാണ് ‘ ഇതാണ് സെർജിയോ റാമോസ് മെസ്സിയെക്കുറിച്ച് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

ഇതിന് മുൻപും മെസ്സിയെക്കുറിച്ച് ഒരുപാട് തവണ റാമോസ് സംസാരിച്ചിട്ടുണ്ട്. ഏതായാലും കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനത്തിനുശേഷം എല്ലാവരും മെസ്സിയെ പ്രശംസിച്ചു സംസാരിച്ചിരുന്നു.ഹക്കീമിയും കാർലോസ് സോളറുമൊക്കെ അതിൽ പെട്ടവരാണ്.

Rate this post