നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് മെസ്സിയുടെ 100% ക്വാളിറ്റി : മുൻ അർജന്റൈൻ താരം

കഴിഞ്ഞ സീസണിൽ ലിയോ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.അതിന്റെ കാരണങ്ങൾ മെസ്സി തന്നെ പലപ്പോഴും വിശദീകരിച്ചിട്ടുണ്ട്.എന്നാൽപോലും മെസ്സിയുടെ പ്രകടനങ്ങൾ മോശമായിരുന്നു എന്ന് വിലയിരുത്തുന്നതിൽ അർത്ഥമില്ല. മറ്റു പല താരങ്ങളെയും വെച്ച് താരതമ്യം ചെയ്യുമ്പോൾ മെസ്സിയുടെത് ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു.

എന്തൊക്കെയായാലും ഈ സീസണിൽ മെസ്സി പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടുണ്ട്.യഥാർത്ഥ മെസ്സിയെയാണ് നമുക്കിപ്പോൾ കാണാൻ കഴിയുന്നത്. പിഎസ്ജിക്ക് വേണ്ടി ആകെ 11 ഗോളുകളും 12 അസിസ്റ്റുകളും മെസ്സി ഇപ്പോൾ തന്നെ സ്വന്തമാക്കി കഴിഞ്ഞു.ഇനിയും വരുന്ന മത്സരങ്ങളിൽ ഇതേ പ്രകടനം മെസ്സിയിൽ നിന്നും പ്രതീക്ഷിക്കാം.

മുൻ അർജന്റൈൻ താരവും അതുപോലെതന്നെ പിഎസ്ജി താരവുമായിരുന്ന ഹവിയർ പാസ്‌റ്റോറെ മെസ്സിയെ പറ്റി ഇപ്പോൾ സംസാരിച്ചിട്ടുണ്ട്.മെസ്സി പിഎസ്ജിയിൽ അദ്ദേഹത്തിന്റെതായ സ്ഥാനം കണ്ടെത്തിയെന്നും നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് ലയണൽ മെസ്സിയുടെ 100% ക്വാളിറ്റിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ലെ പാരീസിയനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ലയണൽ മെസ്സി ഇപ്പോൾ എല്ലാ ആരാധകർക്കും സന്തോഷം പകർന്നു നൽകുന്നു.നെയ്മർ,എംബപ്പേ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷൻ ഇപ്പോൾ അത്ഭുതകരമാണ്.താൻ ഇംപോർട്ടന്റാണ് എന്ന് തോന്നാൻ വേണ്ടി അദ്ദേഹത്തിന് സമയം ആവശ്യമുണ്ടായിരുന്നു. മാത്രമല്ല ക്ലബ്ബുമായി അഡാപ്റ്റാവാനും മെസ്സിക്ക് സമയം വേണമായിരുന്നു. ഇപ്പോൾ നമ്മൾ മെസ്സിയുടെ 100% ക്വാളിറ്റികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. മെസ്സി അദ്ദേഹത്തിന്റെ സ്ഥലം കണ്ടെത്തി.ഈ സീസൺ മുഴുവനും മെസ്സി ഇങ്ങനെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ എപ്പോഴും ഒരു പിഎസ്ജി ആരാധകനായി കൊണ്ട് തുടരും. മെസ്സിയെ ഈ ലെവലിൽ കാണുന്നതിൽ ഞാൻ വളരെയധികം ഹാപ്പിയാണ് ‘ ഇതാണ് പാസ്റ്റോറെ പറഞ്ഞിട്ടുള്ളത്.

മെസ്സിയുടെ അടുത്ത മത്സരം ഇനി ക്ലബ്ബിന് വേണ്ടി ട്രോയസിനെതിരെയാണ്.മെസ്സി ഈ മികവ് തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Rate this post