ബ്രസീലിയൻ ഫുട്ബോളിൽ നിന്നും പുതിയൊരു സൂപ്പർ താരം കൂടി ഉദിച്ചുയരുമ്പോൾ |Vitor Roque |Brazil
പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്.
കഴിഞ്ഞ കുറച്ചു കാലമായി ബ്രസീലിയൻ ഫുട്ബോളിൽ ഏറ്റവും ചലനമുണ്ടാക്കിയ താരമാണ് 18 കാരനായ വിക്ടർ ഹ്യൂഗോ റോക്ക് ഫെരേര അല്ലെങ്കിൽ വിറ്റോർ റോക്ക്.സീനിയർ ലെവലിൽ 47 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ വിറ്ററിനുണ്ട്, കൂടാതെ യൂറോപ്പിൽ നിന്നുള്ള ക്ലബ്ബുകൾ അദ്ദേഹത്തിന്റെ ഒപ്പിനായി കറങ്ങുന്നുണ്ട്. കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനംനടത്തിയ വിക്ടറെ ബ്രസീലിന്റെ ഭാവി സൂപ്പർ താരമായാണ് കണക്കാക്കുന്നത്. താരത്തിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങൾ മൊറോക്കോക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീമിൽ ഇടം നേടികൊടുക്കുകയും ചെയ്തു.
2005 ഫെബ്രുവരി 28-ന് മിനസ് ഗെറൈസിലെ ടിമോട്ടിയോയിൽ ജനിച്ച റോക്ക് ആറാമത്തെ വയസ്സിൽ ബെലോ ഹൊറിസോണ്ടെയിൽ നിന്ന് 247 കിലോമീറ്റർ അകലെയുള്ള ക്രൂസീറോയുടെ “ഫുട്ബോൾ സ്കൂളിൽ” ചേർന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. അദ്ദേഹം തുടക്കത്തിൽ ഒരു ഡിഫൻസീവ് മിഡ്‌ഫീൽഡറായി ആരംഭിച്ചു. പിന്നീട് വരൂ വർഷങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവ് കാരണം അദ്ദേഹം സ്‌ട്രൈക്കർ റോളിലേക്ക് മാറാൻ തുടങ്ങി .U17 ലെവലിൽ, മിനീറോ ചാമ്പ്യൻഷിപ്പിൽ 11 ഗോളുകളോടെ ടോപ് സ്‌കോററായിരുന്നു.
അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ 12 കളികളിൽ നിന്ന് 10 ഗോളുകൾ കൂടി നേടി. ബൊട്ടഫോഗോയുമായുള്ള 0-0 സമനിലയിൽ അദ്ദേഹം തന്റെ പ്രൊഫഷണൽ അരങ്ങേറ്റം നടത്തി, പക്ഷേ നിർഭാഗ്യവശാൽ, പേശികൾക്ക് പരിക്കേറ്റതിനാൽ അത് 18 മിനിറ്റ് മാത്രമേ നീണ്ടുനിന്നുള്ളൂ.മിനീറോ ചാമ്പ്യൻഷിപ്പിൽ വില നോവയുമായി 2-2 സമനിലയിൽ സീനിയർ ടീമിനായി തന്റെ ആദ്യ ഗോൾ നേടുകയും കോപ്പ ഡോ ബ്രസീൽ v സെർഗിപ്പിൽ രണ്ട് ഗോളുകൾ നേടുകയും ചെയ്തു.ആ ഗോളുകളോടെ 16 വയസ്സും 11 മാസവും 25 ദിവസവും പ്രായമുള്ളപ്പോൾ ടീമിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വിറ്റർ ക്രൂസെയ്‌റോ ചരിത്രത്തിൽ തന്റെ പേര് കൊത്തിവച്ചു.
Vitor Roque – Highlights vs Maringa! He played for 20 minutes and completely changed the game. Truly a gem💎 pic.twitter.com/oQxJkUAbv0
— Nico (@FCnico_) March 19, 2023
ക്രൂസെയ്‌റോകാക്കയി 16 മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടുകയും ചെയ്തു. 2022 ൽ അത്‌ലറ്റിക്കോ പിആറിൽ എത്തിയ താരം 40 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 3 അസിസ്റ്റുകളും നേടി. അതിൽ പകുതിയോളം നേടിയത് പകരക്കാരനായി ഇറങ്ങിയാണ്.താരതമ്യേന ഉയരം കുറവാണെങ്കിലും, റോക്കിന് തടിച്ച രൂപവും നല്ല കരുത്തും ഉണ്ട്, അതിനാലാണ് ചെറിയ കടുവ എന്നർത്ഥം ടിഗ്രിൻഹോ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിക്കുന്നത്.ബഹുമുഖ പ്രതിഭയായ റോക്കിന് ഫ്രണ്ട് ത്രീയിൽ അല്ലെങ്കിൽ രണ്ടാമത്തെ സ്‌ട്രൈക്കറായി കളിക്കാൻ കഴിയും.
Barca’s next signing Vitor Roque. We’ve got a gem in our hands ⭐️ pic.twitter.com/HAvIFtqN9w
— Barça Eleven ⭐️ (@BarcaEleven_) March 4, 2023
പൊസിഷനൽ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിരോധത്തിലും താരം മികവ് പുലർത്താറുണ്ട്. മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം ബ്രസീലിയൻ ടീമിൽ ഇപ്പോൾ നിലനിൽക്കുന്നുണ്ട് .റോക്കിനെപോലെയുള്ള മികച്ച യുവ താരങ്ങളുടെ കടന്നു വരവോടെ അതിനൊരു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.