എംഎൽഎസ് സീസൺ അവസാനിച്ചുകഴിഞ്ഞാൽ മറ്റൊരു ക്ലബിനായി കളിക്കാൻ ഇന്റർ മിയാമി വിടുമെന്ന ഊഹാപോഹങ്ങൾ തള്ളിക്കളഞ്ഞ് അര്ജന്റീന നായകൻ ലയണൽ മെസ്സി.MLS പ്ലേ ഓഫിൽ എത്താതിരുന്ന ഇന്റർ മിയാമി ശനിയാഴ്ച അവരുടെ അവസാന മത്സരത്തിൽ ഷാർലറ്റ് എഫ്‌സിയെ നേരിടും.
നവംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മെസ്സി അർജന്റീനയ്‌ക്കായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മാച്ച് ഫിറ്റ്‌നസ് നിലനിർത്താൻ MLS പോസ്റ്റ് സീസൺ ഇടവേളയിൽ ലോണിൽ യൂറോപ്പിലേക്ക് മടങ്ങും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇന്റർ മിയാമി പ്ലേഓഫിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഡിസംബറിൽ [2023-നും 2024-നും MLS സീസണുകൾക്കിടയിൽ] മറ്റൊരു ക്ലബിനായി കളിക്കുന്നത് പരിഗണിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന മറുപടിയാണ് മെസ്സി പറഞ്ഞത്.
Lionel Messi Vs. Peru
— L/M Football (@lmfootbalI) October 18, 2023
The 36 year old Ballon d’Or winner 🐐pic.twitter.com/2mbSSvubsk
“ഞങ്ങൾ യോഗ്യത നേടിയില്ല, ഞങ്ങൾ വളരെ അടുത്തെത്തി. കഴിഞ്ഞ കുറച്ച് ഗെയിമുകൾ എനിക്ക് നഷ്ടമായി, ഞങ്ങൾക്ക് നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. ജൂലൈ മാസം ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, ഞങ്ങൾ ഓരോ മൂന്ന് ദിവസവും കൂടുമ്പോൾ ഓരോ മത്സരം കളിച്ചു,ഞങ്ങൾ കുറെ യാത്ര ചെയ്തു.പക്ഷേ ഞങ്ങൾ ഒരു ടൂർണമെന്റ് വിജയിച്ചു, അത് വരാനിരിക്കുന്ന വര്ഷത്തില് ക്ലബിന് പ്രധാനമാണ്” ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെയുള്ള മത്സരത്തിന് ശേഷം മെസ്സി പറഞ്ഞു.
Lionel Messi on his plan: “I will train and play the last games with Inter Miami now to get to November games against Uruguay and Brazil well. Then I will enjoy my vacation in Argentina, It is the first time that I am going to have many more vacation days in December, during the… pic.twitter.com/CDcqHST375
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2023
“ഞാൻ പരിശീലനം തുടരും ,ഞങ്ങളുടെ വരാനിരിക്കുന്ന മത്സരം [ഷാർലറ്റ് എഫ്‌സിക്കെതിരെ] കളിക്കും, നവംബറിലെ ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെയുള്ള മത്സരങ്ങൾക്കായി ഏറ്റവും മികച്ച രീതിയിൽ ദേശീയ ടീമിലേക്ക്]എത്താൻ ഞാൻ ശ്രമിക്കും. അതിനുശേഷം അർജന്റീനയിലെ അവധിക്കാലം ഞാൻ ആസ്വദിക്കും.ഡിസംബറിൽ ഇത്രയധികം ഒഴിവ് ദിവസങ്ങൾ കിട്ടുന്നത് ഇതാദ്യമായാണ്, സന്തോഷത്തോടെയും മനസ്സമാധാനത്തോടെയും എന്റെ ആളുകൾക്കൊപ്പം ഈ വെക്കേഷൻ ആഘോഷിക്കണം അതിനുശേഷം ജനുവരിയിൽ പരിശീലനത്തിലേക്ക് മടങ്ങും” മെസ്സി പറഞ്ഞു.
This is Lionel Messi, ladies and gentlemen.pic.twitter.com/OWhEYvTBdp
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 18, 2023
ഇന്റർ മിയാമിയുമായുള്ള പ്ലേഓഫുകൾ നഷ്ടമായെങ്കിലും, 13 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ മെസ്സി, ഓഗസ്റ്റിൽ തന്റെ ക്ലബ്ബിനെ ലീഗ് കപ്പ് നേടാൻ സഹായിച്ചു. പെറുവിനെതിരെയുള്ള വിജയത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 31 ഗോളുകളുമായി CONMEBOL-ന്റെ മുൻനിര സ്കോററായി.യോഗ്യതാ റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ച അർജന്റീന ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല.
Lionel Messi is having a magic 2023 🐐 pic.twitter.com/3w686Tu8w1
— GOAL (@goal) October 18, 2023