ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന ഈഡൻ ഹസാർഡ് സ്പെയിനിലേക്ക് മാറിയതിന് ശേഷം ഒരിക്കൽ പോലും തന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.ചെൽസിയിലെ ഹസാർഡിന്റെ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു.
352 മത്സരങ്ങളിൽ നിന്ന് 110 ഗോളുകൾ നേടിയ ബെൽജിയൻ നാല് തവണ ക്ലബ്ബിലെ മികച്ച കളിക്കാരനായി തെരെഞ്ഞെടുത്തു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അദ്ദേഹം രണ്ട് പ്രീമിയർ ലീഗ് കിരീടങ്ങൾ, രണ്ട് യൂറോപ്പ ലീഗുകൾ, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടി.2014-15 സീസണിൽ ‘പിഎഫ്എ പ്ലെയേഴ്സ് പ്ലെയർ ഓഫ് ദ ഇയർ’ ആയ ഹസാഡ് ചെൽസിയുമായുള്ള അവസാന സീസണിൽ (2018-19), ബെൽജിയം ഇന്റർനാഷണൽ എല്ലാ മത്സരങ്ങളിലും 52 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടുകയും 17 അസിസ്റ്റുകൾ നൽകുകയും ചെയ്തു.
2019 ൽ 150 മില്യൺ യൂറോ വിലമതിക്കുന്ന ഒരു ബ്ലോക്ക്ബസ്റ്റർ ഡീലിലാണ് അദ്ദേഹം റയൽ മാഡ്രിഡിലെത്തിയത്. കരാറിൽ ഇനിയും ഒരു വർഷം കൂടി അവശേഷിക്കുന്നുണ്ട്. ഒൻപതാം എൽ ക്ലാസിക്കോയാണ് ഹസാർഡിന് സൈഡ് ലൈനിൽ നിന്ന് കാണേണ്ടി വന്നത്.ലാ ലിഗയിൽ മൂന്ന്, ചാമ്പ്യൻസ് ലീഗിൽ മൂന്ന്, കോപ്പ ഡെൽ റേയിൽ ഒന്ന് എന്നിങ്ങനെ ഏഴ് മത്സരങ്ങളിൽ ഹസാർഡ് ഈ സീസണിൽ 297 മിനിറ്റ് മാത്രമാണ് കളിച്ചത്.ഹസാർഡിന്റെ ഫോമിൽ താഴാൻ കാരണമായ പ്രധാന ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന് സംഭവിച്ച പരിക്കുകളാണ്.
ചെൽസിയിൽ ചെലവഴിച്ച ഏഴു വർഷത്തിനിടെ 21 മത്സരങ്ങൾ മാത്രം നഷ്ടമായപ്പോൾ മാഡ്രിഡിനായി 63 മത്സരങ്ങൾ നഷ്ടമായി.ഈ മാസം ആദ്യം താൻ റയൽ മാഡ്രിഡ് ബോസുമായി സംസാരിക്കുന്നില്ലെന്ന് ഹസാർഡ് പറഞ്ഞു. ബെൽജിയൻ ടെലിവിഷനിൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, “ഞാൻ പരിശീലകനുമായി സംസാരിക്കുന്നില്ല. ഈ സീസണിൽ ആൻസലോട്ടി ഏറ്റവും കൂടുതൽ ഉപയോഗിച്ച കളിക്കാരുടെ പട്ടികയിൽ 17-ആം സ്ഥാനതാണ് ബെൽജിയൻ താരം.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷമുള്ള കാലഘട്ടത്തിലെ വലിയ പ്രതീക്ഷയായാണ് ഹസാഡ് റയൽ മാഡ്രിഡിലെത്തിയത്.