❝മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ആ ആർപ്പുവിളി കേട്ടപ്പോൾ സന്തോഷം കൊണ്ട് കരയാൻ തോന്നി❞
വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറാൻ അർജന്റൈൻ സൂപ്പർതാരമായ ലിസാൻഡ്രോ മാർട്ടിനെസ്സിന് സാധിച്ചിരുന്നു.താരത്തിന്റെ ഉയരക്കുറവ് മൂലം പ്രീമിയർ ലീഗിൽ തിളങ്ങാൻ കഴിയില്ല എന്നുള്ളത് ജാമി കാരഗർ ഉൾപ്പെടെയുള്ള ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു.തുടക്കത്തിൽ യുണൈറ്റഡ് വലിയ പരാജയം ഏറ്റുവാങ്ങിയപ്പോൾ അതിന് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത് ഈ അർജന്റീനക്കാരനായിരുന്നു.
എന്നാൽ പിന്നീട് നടന്ന മത്സരങ്ങളിൽ ഉഗ്രൻ പ്രകടനം പുറത്തെടുത്തുകൊണ്ട് ലിസാൻഡ്രോ വിമർശകരുടെ വായടപ്പിച്ചിരുന്നു. കഴിഞ്ഞ ടോട്ടെൻഹാമിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു. ആ മത്സരത്തിൽ യുണൈറ്റഡ് ഗോളുകൾ ഒന്നും വഴങ്ങാത്തതിൽ ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് ലിസാൻഡ്രോയോടാണ്.
ഈ താരത്തോടുള്ള ഇഷ്ടം കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ മത്സരത്തിനിടെ അർജന്റീന.. അർജന്റീന എന്നുള്ള ചാന്റ് പാടിയിരുന്നു.ഈ ചാന്റ് കേട്ടപ്പോൾ തനിക്ക് സന്തോഷം കൊണ്ട് കരയാനാണ് തോന്നിയത് എന്നാണ് ലിസാൻഡ്രോ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
Lisandro Martínez keeps the Manchester United fans delighted with his performances. The Argentine was a starter in the team that defeated Tottenham 2-0 at home in the Premier League and once again won an ovation from thousands of Britons singing “Argentina, Argentina”. ❤️🥳⚔️🇦🇷 pic.twitter.com/0W9CxyRXnz
— Albiceleste News (@AlbicelesteNews) October 20, 2022
‘ സത്യസന്ധമായി പറഞ്ഞാൽ എന്നെ സംബന്ധിച്ചിടത്തോളം ആ നിമിഷം വളരെയധികം ഇമോഷണലായിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒരു ക്ലബ്ബിലാണ് ഞാനിപ്പോൾ ഉള്ളത്. ഈ സ്റ്റേഡിയവും അതുപോലെതന്നെ ഈ അന്തരീക്ഷവും അമേസിംഗ് ആയിട്ടുള്ള ഒരു കാര്യമാണ്. ആരാധകർ ചാന്റ് പാടിയപ്പോൾ ശരിക്കും എനിക്ക് സന്തോഷം കൊണ്ട് കരയാനാണ് തോന്നിയത് ‘ ലിസാൻഡ്രോ പറഞ്ഞു.
🗣️ “I came from nothing. To come here, one of the best clubs in the world. It’s very special.”
— United View (@unitedviewtv) October 20, 2022
Manchester United defender Lisandro Martínez describes his emotions as Old Trafford chanted his name after the win against Tottenham.
🎥 @footballdaily#MUFC pic.twitter.com/CsFmIHNbqn
ഏതായാലും താരത്തിന്റെ ഇപ്പോഴത്തെ ഈ വലിയ മികവ് അർജന്റീനക്കും ഒരുപാട് ഗുണം ചെയ്യുന്ന കാര്യമാണ്. പ്രത്യേകിച്ച് അർജന്റീനയുടെ പ്രതിരോധനിരയിൽ ഒരു മികച്ച ബാക്കപ്പ് താരത്തെ ഇപ്പോൾ ലഭ്യമായിട്ടുണ്ട്. താരത്തിന്റെ പ്രീമിയർ ലീഗിലുള്ള പരിചയസമ്പന്നതയും അർജന്റീനക്ക് വളരെയധികം സഹായകരമാവും.