“റൊണാൾഡോ ചെല്ലുന്നിടം സൂപ്പറാകും, ചത്തിരുന്ന ഇറ്റാലിയൻ ലീഗ് ഞാൻ ചെന്നതോടെ ഉണർന്നു” -റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ എവിടെ പോകുന്നോ അവിടെ ആ ലീഗിന്റെ നിലവാരവും താല്പര്യവും കൂടുമെന്ന് ഇപ്പോൾ മനസിലായില്ലേ എന്ന് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. അൽ നസ്റിന്റെ പ്രീസീസൺ മത്സരശേഷം പോർച്ചുഗലിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കാവേയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിന്റെ നിലവാരം ഉയരുന്നതിനെ കുറിച്ച് സംസാരിച്ചത്.

“”ഞാൻ യുവന്റസിൽ ചേരുന്ന സമയത്ത് ഇറ്റാലിയൻ ലീഗ് ചത്ത നിലയിലായിരുന്നു, ഞാൻ ചെന്ന ശേഷമാണ് ലീഗിനെ പുനർ ഉത്തേജിപ്പിച്ചത്. റൊണാൾഡോ ചെല്ലുന്നിടം ആളുകൾക്ക് താൽപര്യം വർദ്ധിക്കും.റൊണാൾഡോ എവിടെ പോയാലും അവിടെ ലീഗിന്റെ നിലവാരം ഉയരും” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

അടുത്ത ഒരു വർഷത്തിനുള്ളിൽ സൗദി ലീഗിലേക്ക് കൂടുതൽ മികച്ച താരങ്ങൾ എത്തുമെന്നും യൂറോപ്പിൽ നിന്നുമുള്ള യുവ താരങ്ങൾ ഉൾപ്പടെ സൗദി അറേബ്യയിലേക്ക് വരുമെന്നും റൊണാൾഡോ പറഞ്ഞു. മാത്രവുമല്ല അടുത്ത ഒരു വർഷത്തിനുള്ളിൽ ഡച്ച് ലീഗ്, തുർക്കിഷ് ലീഗ് എന്നിവയെക്കാൾ മികച്ച ലീഗായി സൗദി ലീഗ് മാറുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

“ഒരു വർഷത്തിനുള്ളിൽ, കൂടുതൽ മികച്ച കളിക്കാർ സൗദിയിലേക്ക് വരും, ഒരു വർഷത്തിനുള്ളിൽ സൗദി ലീഗ് തുർക്കിഷ് ലീഗിനെയും ഡച്ച് ലീഗിനെയും മറികടക്കും. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് പറഞ്ഞത് പോലെയല്ല എത്തിയ കളിക്കാർ, ജോട്ടയും റൂബൻ നെവെസുമെല്ലാം യുവ താരങ്ങളാണ്.” – ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.

അൽ നസ്റിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ട്രാൻസ്ഫർ എല്ലാവരെയും അത്ഭുതപ്പെടുത്തിയെങ്കിലും ഇപ്പോൾ യൂറോപ്പിൽ നിന്നുമുള്ള സൂപ്പർ താരങ്ങൾ സൗദി ക്ലബ്ബുകളിലേക്ക് വരുന്നതാണ് നമ്മൾ കാണുന്നത്. ഇതിനകം തന്നെ നിലവിലെ ബാലൻ ഡി ഓർ ജേതാവായ കരീം ബെൻസെമ സൗദി ക്ലബ്ബിന് വേണ്ടി സൈനിങ് നടത്തി.

Rate this post