വളരെ പ്രധാനപ്പെട്ട താരങ്ങൾ ഇല്ലാതെയായിരുന്നു ഇന്നലത്തെ മത്സരത്തിൽ പിഎസ്ജി ഇറങ്ങിയിരുന്നത്.പരിക്ക് കാരണം മുന്നേറ്റ നിരയിലെ സുപ്രധാനതാരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും കളിച്ചിരുന്നില്ല.പ്രതിരോധ നിരയിലെ പ്രധാന താരമായ സെർജിയോ റാമോസിനും പരിക്കായിരുന്നു.മധ്യനിരതാരമായ മാർക്കോ വെറാറ്റിക്ക് വിലക്ക് മൂലം പുറത്തിരിക്കേണ്ടി വരികയും ചെയ്തു.
ഈ താരങ്ങൾ ആരുമില്ലെങ്കിലും തങ്ങൾക്ക് മെസ്സിയുണ്ടെന്നും മെസ്സി ഒരു നാച്ചുറൽ ലീഡറാണ് എന്നുമുള്ള കാര്യം മത്സരത്തിനു മുന്നേ തന്നെ പിഎസ്ജി പരിശീലകൻ വ്യക്തമാക്കിയിരുന്നു.പരിശീലകന്റെ ആ വിശ്വാസം മെസ്സി കാത്തുസൂക്ഷിച്ചിട്ടുണ്ട്. മെസ്സിയുടെ അതിഗംഭീരമായ ഗോളാണ് പിഎസ്ജിക്ക് ഇന്നലത്തെ മത്സരത്തിൽ വിജയം നേടി കൊടുത്തിട്ടുള്ളത്.ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മെസ്സി നേടുന്ന പതിനഞ്ചാമത്തെ ഗോൾ ആയിരുന്നു ഇത്.
ഈ മത്സരത്തിന് ശേഷം മെസ്സിയെ എതിർ ടീം പരിശീലകനായ ഫിലിപ്പെ മോന്റനീർ പുകഴ്ത്തിയിട്ടുണ്ട്.ലയണൽ മെസ്സിയുടെ കാലിൽ പന്തുണ്ടെങ്കിൽ അദ്ദേഹം വളരെ അപകടകാരിയാണ് എന്നാണ് ടുളുസെ കോച്ച് പറഞ്ഞിട്ടുള്ളത്.മെസ്സിക്ക് പന്ത് ലഭിക്കുമ്പോഴെല്ലാം എന്ത് ചെയ്യണം എന്നറിയാതെ തങ്ങൾ പകച്ചു നിന്നുവെന്നും ഈ കോച്ച് തുറന്ന് സമ്മതിച്ചിട്ടുണ്ട്. മത്സരശേഷമാണ് അദ്ദേഹം മെസ്സിയെക്കുറിച്ച് സംസാരിച്ചത്.
‘ലയണൽ മെസ്സിയുടെ കാലിൽ പന്ത് ലഭിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നുള്ളത് ഞങ്ങൾക്കറിയില്ലായിരുന്നു.എന്ത് ചെയ്യണമെന്നും ഞങ്ങൾക്ക് അറിയില്ലായിരുന്നു.മെസ്സി ഒരു ഇതിഹാസമാണ്.അദ്ദേഹത്തിന്റെ കാലിൽ പന്ത് ലഭിച്ചു കഴിഞ്ഞാൽ അദ്ദേഹം എപ്പോഴും വളരെ അപകടകാരിയാണ്.ഒരു താരം എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരുവനാണ് ലിയോ മെസ്സി’ ഇതാണ് എതിർ ടീം പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Philippe Montanier (Toulouse coach):
— PSG Report (@PSG_Report) February 4, 2023
“When Leo Messi has the ball we don’t know what will happen..He is a legend & he is always dangerous when he has the ball. I like him a lot, both as a player and as a person as well.” 🇫🇷🤝🇦🇷 pic.twitter.com/ciOzCLweTi
പിഎസ്ജിക്കെതിരെ കളിക്കുന്ന പല ടീമുകളുടെയും പരിശീലകർ മെസ്സിയെക്കുറിച്ച് വളരെ ബഹുമാനത്തോടുകൂടിയാണ് സംസാരിക്കാറുള്ളത്.മാത്രമല്ല ഓരോ മത്സരത്തിനു മുന്നേയും മെസ്സിയെ എങ്ങനെ തടയും എന്നുള്ള ചോദ്യം ഓരോ പരിശീലകർക്കും ലീഗ് വണ്ണിൽ നേരിടേണ്ടി വരാറുണ്ട്.