‘എനിക്ക് ആരെയും പേടിയില്ല,ലോകകപ്പ് നേടിയ ലയണൽ മെസ്സി ബാലൻഡിയോർ അർഹിക്കുന്നു’ : കൈലിയൻ എംബാപ്പെ |Kylian Mbappe
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ലയണൽ മെസ്സി തന്റെ എട്ടാം ബാലൻഡിയോർ നേടി ചരിത്രം കുറിച്ചത്, എന്നത്തേയും പോലെ വിവാദങ്ങൾക്ക് ഇത്തവണയും കുറവില്ലായിരുന്നു.അർജന്റീന ലോകകപ്പ് നേടിയപ്പോൾ ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ബാലൻഡിയോർ വോട്ടെടുപ്പിൽ എതിരാളികളായ ഹാലൻഡ്,എംബാപ്പെ എന്നിവരെ മറികടന്ന് തന്റെ ഷെൽഫിലേക്ക് എട്ടാം ബാലൻഡിയോർ എത്തിച്ചിരുന്നു.
ക്ലബ്ബിനൊപ്പം വലിയ നേട്ടങ്ങൾ ഒന്നും മെസ്സിക്ക് 2002 ൽ അവകാശപ്പെടാനില്ലെങ്കിലും ലോകകപ്പിലെ അവിസ്മരണീയ പ്രകടനം ബാലൻഡിയോർ നേട്ടത്തിന് കാരണമായി.മെസ്സിയുടെ ബാലൻഡിയോർ നേട്ടത്തിൽ അദ്ദേഹത്തിന്റെ തന്നെ മുൻ സഹതാരമായ എംബാപ്പെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി അർഹിച്ചത് തന്നെയാണ് ഈ ബാലൻഡിയോർ എന്നും എനിക്ക് മെസ്സി എക്കാലത്തെയും മികച്ച താരവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജിബ്രാൾട്ടറിനെതിരായ ഫ്രാൻസിന്റെ യൂറോ യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ഒരു പത്രസമ്മേളനത്തിലാണ് എംബപ്പെയുടെ പ്രതികരണം.
“ഇല്ല ഇല്ല ഇല്ല ഇല്ല. ഞാൻ മുൻപ് പറഞ്ഞത് പോലെ ആരെയും പേടിയുള്ള ആളല്ല ഞാൻ.റാങ്കിങ് എന്താണെന്ന് എനിക്ക് ഒരു പ്രശ്നവുമില്ല. മെസ്സി ബാലൻഡിയോർ അർഹിക്കുന്നു. മെസ്സി ലോകകപ്പ് നേടുമ്പോൾ ബാലൻഡിയോർ മെസ്സി തന്നെയാണ് അർഹിക്കുന്നത്. അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്, അല്ലെങ്കിൽ ഏറ്റവും മികച്ച താരം”.
Kylian Mbappe: "As I said, I am not someone that is afraid. I have no problem, the ranking is what it is. Messi deserves it. When Messi wins the World Cup, Messi has to win the Ballon d'Or. He's one of the best players in history, if not the best." pic.twitter.com/ypJLsLc2Q7
— Roy Nemer (@RoyNemer) November 17, 2023
യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഫ്രാൻസ് ഇന്ന് ജിബ്രാൾട്ടറിനെതിരെ ഇറങ്ങുന്നു. യോഗ്യത മത്സരങ്ങളിൽ കളിച്ച ആറിൽ ആറും വിജയിച്ച് അടുത്തവർഷം ജർമ്മനിയിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിന് ഫ്രാൻസ് യോഗ്യത നേടിയിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 1:15 നാണ് ഫ്രാൻസിന്റെ പോരാട്ടം.