‘പിഴവുകൾ സംഭവിക്കുമ്പോൾ അതിന് നൽകേണ്ടി വരുന്നത് പോയിന്റുകളാണ്’: ഇവാൻ വുകോമാനോവിച്ച് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഫട്ടോർഡ സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയോട് കേരള ബ്ലാസ്റ്റേഴ്‌സിന് 3-1 ന്റെ നിരാശാജനകമായ തോൽവി ഏറ്റുവാങ്ങിയിരുന്നു.ഇക്കർ ഗുരോത്‌ക്‌സേനയുടെയും നോഹ സദൗയിയുടെയും ഗോളുകൾ എഫ്‌സി ഗോവയ്ക്ക് ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് നൽകി. കേരള ബ്ലാസ്റ്റേഴ്സിനായി ദിമിട്രിയോസ് ഡയമന്റകോസ് ഒരു ഗോൾ മടക്കിയപ്പോൾ, 69-ാം മിനിറ്റിൽ റിഡീം ത്ലാങ് നേടിയ ഗോൾ ആതിഥേയരുടെ വിജയം ഉറപ്പിച്ചു.
കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മാർക്കോ ലെസ്‌കോവിച്ചിന്റെ അഭാവത്തിൽ ഏഴ് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ക്രൊയേഷ്യൻ താരത്തിന്റെ അഭാവമാണോ പ്രതിരോധത്തിൽ ടീമിന്റെ പോരായ്മകൾക്ക് കാരണം എന്ന ചോദ്യത്തിന് മഞ്ഞപ്പടയുടെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ മറുപടി ഇങ്ങനെയായിരുന്നു.
“ഇല്ല, ഞാൻ അങ്ങനെ വിചാരിക്കുന്നില്ല. ഗെയിം കളിക്കാൻ വേണ്ടത്ര കളിക്കാർ ഞങ്ങളുടെ പക്കലുണ്ടെന്ന് ഞാൻ കരുതുന്നു. നമ്മൾ ഒരു സ്റ്റാർട്ടിംഗ് ഇലവനെക്കുറിച്ചോ മറ്റെന്തെങ്കിലുമോ സംസാരിക്കുമ്പോഴെല്ലാം കളിക്കാർ ഏറ്റവും മികച്ചത് നല്കാൻ തയ്യാറായിരിക്കണം ,ഞങ്ങൾക്ക് ഒന്നോ രണ്ടോ കളിക്കാരെ നഷ്‌ടപ്പെടുത്തുന്നു, അപ്പോൾ ഇത് തികച്ചും വ്യത്യസ്തമാണ്” എന്ന് പറയുന്ന പരിശീലകനായിരിക്കില്ല ഞാൻ.അത് കൈകാര്യം ചെയ്യണം,എല്ലാ സീസണിനുമുമ്പും പരിക്കുകളുണ്ടാകുമെന്നും കാർഡുകൾ മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ സസ്പെൻഷനുകളുണ്ടാകുമെന്നും അറിയുക” ഇവാൻ പറഞ്ഞു.
“കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഞങ്ങൾക്ക് ധാരാളം വ്യക്തിഗത പിഴവുകൾ സംഭവിച്ചു. അത് അംഗീകരിക്കാനാകാത്തതാണ്. പ്രത്യേകിച്ചും ലീഗിലെ മികച്ച ടീമുകളെ നേരിടുമ്പോൾ കാര്യങ്ങൾ കൈകാര്യം ചെയ്തേ മതിയാകൂ. ഇത്തരത്തിലുള്ള വ്യക്തിഗത പിഴവുകൾ സംഭവിച്ചാൽ അത് ഗോളുകൾ വഴങ്ങാൻ കാരണമാകും. ശ്രദ്ധയോടെ ഏകാഗ്രതയോടെ ആത്മാർത്ഥയോടെ അച്ചടക്കത്തോടയായിരിക്കണം ഇത്തരം മത്സരങ്ങളെ സമീപിക്കേണ്ടത്. ഇത്തരം പിഴവുകൾ ആദ്യ പകുതിയിൽ സംഭവിക്കുമ്പോൾ അതിന് നൽകേണ്ടി വരുന്നത് പോയിന്റുകളാണ്. തുടർച്ചയായ തോൽവികൾ എളുപ്പമല്ല. എന്നാൽ ഞങ്ങളത് കൈകാര്യം ചെയ്തേ മതിയാകൂ.” അദ്ദേഹം പറഞ്ഞു.
2️⃣ Teams have Qualified for the play-offs ✅
— Indian Super League (@IndSuperLeague) January 22, 2023
4️⃣ Spots Left!
Here's how the #HeroISL Table looks at the end of Matchweek 16 👀#LetsFootball pic.twitter.com/wGI23tqZ7y
” തീർച്ചയായും ഇല്ല. ഇനിയും ആറ് കളികളുണ്ട്. ഈ മത്സരത്തെക്കുറിച്ച് ചിന്തിക്കും. ഒരുറക്കത്തിന് ശേഷം അത് മറന്ന് മറ്റുള്ള കാര്യങ്ങൾ വിശകലം ചെയ്യാനുണ്ട്. കാരണം അത് കഴിഞ്ഞു പോയതാണ്, അടുത്ത പടിയെക്കുറിച്ച് ചിന്തിക്കണം. കാരണം ഇത് ഫുട്ബോളാണ്. ചില കാര്യങ്ങളെക്കുറിച്ച് വീണ്ടും ചിന്തിക്കാൻ സമയമുണ്ടാകില്ല. പ്ലേ ഓഫിൽ പങ്കെടുക്കണമെങ്കിൽ ഇത്തരം പിഴവുകൾ സംഭവിക്കാൻ പാടില്ല.”ഈ രണ്ടു തോൽവികൾ ടീമിന്റെ താളത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് പരിശീലകൻ മറുപടി പറഞ്ഞു.
#CR7 #RONALDO #ALNASSR #CR7𓃵
— – خالد (@Cristin38387457) January 22, 2023
– 📽️⚡️: @rKLDX pic.twitter.com/9tq1TsPKVs