മെസ്സി എന്ന് പറയുമ്പഴേ എനിക്ക് രോമാഞ്ചം വരും, ഫൈനൽ മത്സരത്തിനു ശേഷം ഞാനദ്ദേഹത്തോട് നന്ദി പറഞ്ഞു: എൻസോ ഫെർണാണ്ടസ്

കാലത്തിന്റെ കാവ്യനീതി എന്നോണം ഖത്തറിൽ ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടുമ്പോൾ അതിന്റെ ഭാഗമാവാൻ സാധിച്ചതിലുള്ള അഭിമാനത്തിലാണ് എൻസോ ഫെർണാണ്ടസ് ഉള്ളത്.ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു വേൾഡ് കപ്പിൽ എൻസോ നടത്തിയിരുന്നത്.ബെൻഫിക്കയുടെ താരമായിരുന്ന അദ്ദേഹം ഏറ്റവും മികച്ച യങ്ങ് പ്ലെയർക്കുള്ള പുരസ്കാരവും നേടി തന്റെ മൂല്യവും ഉയർത്തിക്കൊണ്ടാണ് ഖത്തർ വിട്ടിരുന്നത്.

ഇന്നിപ്പോൾ റെക്കോർഡ് തുകക്ക് ചെൽസിയിൽ എത്തിയ അദ്ദേഹം ഇംഗ്ലീഷ് പ്രീമിയർ ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.ലയണൽ മെസ്സിയുടെ ലീഡർഷിപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ വലിയ റോൾ വഹിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം എപ്പോഴും ഈ മിഡ്‌ഫീൽഡർ പങ്കുവെക്കാറുണ്ട്.പ്രശസ്ത അർജന്റീന മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുളുമായി കഴിഞ്ഞ ദിവസം എൻസോ ഒരു ഇന്റർവ്യൂ നടത്തുകയും ചെയ്തിരുന്നു.

ലയണൽ മെസ്സിയെക്കുറിച്ച് ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്.മെസ്സി എന്ന് പറയുമ്പോഴേ തനിക്ക് ഗൂസ്ബമ്പ്സ് അഥവാ രോമാഞ്ചം വരുമെന്നാണ് ഇപ്പോൾ ഈ അർജന്റീന താരം പറഞ്ഞിട്ടുള്ളത്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസ്സിയുടെ താൻ അർജന്റീന ഉപേക്ഷിക്കാത്തതിന് നന്ദി പറഞ്ഞുവെന്നും എൻസോ കൂട്ടിചേർത്തിട്ടുണ്ട്.

‘ലയണൽ മെസ്സി എന്ന് പറയുമ്പോഴേ എനിക്ക് രോമാഞ്ചം ലഭിച്ചു തുടങ്ങും.മെസ്സിയാണ് എന്റെ ഐഡോൾ.അദ്ദേഹത്തെക്കുറിച്ച് വിവരിക്കാൻ എനിക്ക് വാക്കുകൾ ലഭിക്കുന്നില്ല.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം മെസ്സി തന്നെയാണ്.ഫ്രാൻസിനെതിരെയുള്ള ഫൈനൽ മത്സരത്തിനുശേഷം ഞാൻ മെസ്സിയോട് നന്ദി പറഞ്ഞു.അർജന്റീനയെ ഉപേക്ഷിക്കാത്തതിനും എപ്പോഴും പരിശ്രമങ്ങൾ നടത്തിയതിനും ആണ് ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞത്.ഞാൻ എപ്പോഴും അദ്ദേഹത്തെ സപ്പോർട്ട് ചെയ്തിരുന്നു ‘എൻസോ പറഞ്ഞു.

മെസ്സി തന്നെയായിരുന്നു വേൾഡ് കപ്പിൽ അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ താരം.ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.ഗോൾഡൻ ബോൾ പുരസ്കാരം മെസ്സിക്കായിരുന്നു ലഭിച്ചിരുന്നത്.വേൾഡ് കപ്പ് കൂടി നേടിയതോടെ ഇനി മെസ്സിക്ക് ലോക ഫുട്ബോളിൽ ഒന്നും തന്നെ നേടാൻ ഇല്ലാതായി.

Rate this post