പിഎസ്ജി ഫോർവേഡ് ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.2021 ൽ പിഎസ്ജിയിൽ ചേർന്ന താരത്തിന്റെ രണ്ട് വർഷത്തെ കരാർ ജൂണിൽ പൂർത്തിയാവുകയാണ്.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവിനെ സൗദിയിലേക്കുള്ള അനധികൃത യാത്രയുടെ പേരിൽ ക്ലബ്ബ് സസ്പെൻഡ് ചെയ്തതോടെ കരാർ പുതുക്കാൻ ശ്രമിക്കില്ല എന്ന തീരുമാനത്തിൽ ക്ലബ് എത്തുകയും ചെയ്തു.ബാഴ്‌സ-മെസി പുനഃസമാഗമത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, ചില വലിയ യൂറോപ്യൻ ക്ലബ്ബുകൾ മെസ്സിയെ സ്വന്തമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നുണ്ട്.35 കാരനെ ടീമിലെത്തിക്കാൻ താൽപ്പര്യമുള്ള ചില ക്ലബ്ബുകൾ ഏതാണെന്ന് പരിശോധിക്കാം.
കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോയിലും മുൻനിര കളിക്കാരെ സൈൻ ചെയ്തപ്പോൾ പുതിയ ഉടമസ്ഥതയിൽ ചെൽസി അവരുടെ സാമ്പത്തിക ശക്തി കാണിച്ചു. അവർ മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്, മെസ്സിയെപ്പോലൊരാൾ ആക്രമണത്തിന്റെ ചുമതല ഏറ്റെടുക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഈ സമ്മറിൽ മെസ്സിയെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് കൊണ്ടുവരാൻ ടോഡ് ബോഹ്ലി ആഗ്രഹിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് മെസ്സിക്ക് തന്നെയുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിനകം വിൽപ്പനയിലുണ്ട്, മുന്നേറ്റത്തിൽ റൊണാൾഡോയ്ക്ക് പകരക്കാരനെ ലഭിക്കാൻ ക്ലബ് നോക്കുന്നു. മാൻ യുണൈറ്റഡ് എല്ലാ കാര്യങ്ങളിലും മികച്ച താരങ്ങൾ ഉണ്ടെങ്കിലും അവർക്ക് ആക്രമണത്തിൽ കുറവുണ്ട്. മെസിയിലൂടെ അത് നികത്താനും അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടം ലക്ഷ്യമിടുന്നു.
മെസ്സിയെ സൈൻ ചെയ്യാൻ ബാഴ്‌സലോണയാണ് മുന്നിൽ. മെസ്സിക്ക് ക്ലബ്ബിനോട് വൈകാരികമായ അടുപ്പമുണ്ട്, ക്യാമ്പ് നൗവിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് താല്പര്യവുമുണ്ട്.ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ തന്റെ മുൻ ക്ലബിലേക്ക് മടങ്ങാൻ അദ്ദേഹം ആഗ്രഹിക്കുന്നു.കഴിഞ്ഞ സമംരിൽ പോലും മെസ്സിയെ മാൻ സിറ്റിയുമായി ബന്ധിപ്പിച്ചിരുന്നു.പെപ് ഗ്വാർഡിയോളയും മെസ്സിയും തമ്മിലുള്ള പുനഃസമാഗമം അവർ ആഗ്രഹിച്ചിരുന്നു.ഹാലാൻഡുമായുള്ള അദ്ദേഹത്തിന്റെ ജോഡിക്ക് യൂറോപ്യൻ ഫുട്ബോളിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും.
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള മത്സരത്തിലാണ് ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡ്. മെസ്സിക്കായി വലിയ തുക വാഗ്ദാനം ചെയ്യാൻ പുതിയ ഉടമ മടിക്കില്ല.ഇന്റർ മിയാമി ഒരു MLS ടീമാണ്, അത് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ളതാണ്. മേജർ ലീഗ് സോക്കറിലെക്ക് മെസ്സിക്ക് എത്തിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ട്.കഴിഞ്ഞ 18 മാസമായി മിയാമി ഈ നീക്കം ആസൂത്രണം ചെയ്യുന്നു, നല്ലൊരു തുക വാഗ്ദാനം ചെയ്യാൻ തയ്യാറാണ്.
സൗദി പ്രോ ലീഗിൽ അൽ നാസറിന്റെ എതിരാളികളായ ക്ലബ്ബാണ് അൽ ഹിലാൽ. അവരും മെസ്സിയെ സൈൻ ചെയ്യാനുള്ള മത്സരത്തിലാണ്, അവസാന ട്രാൻസ്ഫർ വിൻഡോ മുതൽ അവർ മെസ്സിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. മെസ്സി-റൊണാൾഡോ തമ്മിലുള്ള മത്സരം സൗദി ലീഗിലേക്ക് കൊണ്ടുവരാൻ സൗദി ക്ലബ്ബിന് 35 കാരനായ ഫോർവേഡ് താരത്തിന് നല്ലൊരു തുക വാഗ്ദാനം ചെയ്യാം.
വലിയ ക്ലബ്ബുകളിൽ നിന്ന് ലയണൽ മെസ്സിക്ക് ധാരാളം ഓഫറുകൾ ലഭിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇന്റർ മിയാമി, അൽ ഹിലാൽ തുടങ്ങിയ നോൺ-യൂറോപ്യൻ ക്ലബ്ബുകളിലേക്ക് പോകുമെന്ന് കരുതുന്നില്ല. 35 വയസ്സുള്ള മെസ്സിക്ക് യൂറോപ്പിൽ കൂടുതൽ ട്രോഫികൾ നേടാൻ സാധിക്കും.തന്റെ കരിയറിന്റെ അവസാന ഘട്ടം തന്റെ കരിയറിനെ മാറ്റിമറിച്ച ക്ലബ്ബിനൊപ്പം കളിക്കാൻ താരം നോക്കുന്നതിനാൽ ബാഴ്‌സലോണ അദ്ദേഹത്തിന്റെ മുൻഗണനയിലായിരിക്കും.