“മെസ്സി ലോകത്തിലെ മികച്ച താരം, മെസ്സിയെ ബാഴ്‌സ ഒരിക്കലും കൈവിടാൻ പാടില്ലായിരുന്നു” |Lionel Messi

2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ലയണൽ മെസ്സിക്ക് നിർബന്ധപൂർവ്വം ബാഴ്സ വിടേണ്ടിവന്നത്.ക്ലബ് വിടാൻ താല്പര്യമില്ലാഞ്ഞിട്ടും സാമ്പത്തിക പ്രതിസന്ധി കാരണം മെസ്സിക്ക് ബാഴ്സ വിടേണ്ടി വരുകയായിരുന്നു.അന്ന് ബാഴ്സയുടെ പരിശീലകനായി കൊണ്ട് ഉണ്ടായിരുന്നത് റൊണാൾഡ് കൂമാനായിരുന്നു.

ലയണൽ മെസ്സിയെ നിലനിർത്തുമെന്ന വാഗ്ദാനം നൽകിക്കൊണ്ടായിരുന്നു പ്രസിഡന്റായി കൊണ്ട് ജോയൻ ലാപോർട്ട സ്ഥാനമേറ്റിരുന്നത്.എന്നാൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ബാഴ്സ ബോർഡിനും ആ വാഗ്ദാനം നിറവേറ്റാൻ സാധിക്കാതെ പോവുകയായിരുന്നു.പക്ഷേ ഇപ്പോൾ അതിന് പ്രായശ്ചിത്തം ചെയ്യാനുള്ള കഠിനമായ പരിശ്രമത്തിലാണ് ലാപോർട്ട ഉള്ളത്.മെസ്സിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ബാഴ്സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

അന്ന് ബാഴ്സയുടെ പരിശീലകനായിരുന്ന കൂമാൻ ഇന്ന് നെതർലാന്റ്സിന്റെ പരിശീലകനാണ്.ലയണൽ മെസ്സിയെ കുറിച്ച് ഒരിക്കൽ കൂടി ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ലഭിക്കുന്ന ടീം കരുത്തരായി മാറും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.മാത്രമല്ല മെസ്സിക്ക് അന്ന് ബാഴ്സ വിടേണ്ടി വന്ന സാഹചര്യത്തിൽ ബാഴ്സ ബോർഡിനെ ഇദ്ദേഹം വിമർശിക്കുകയും ചെയ്തിട്ടുണ്ട്.

‘ലോകഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് ലയണൽ മെസ്സി.അദ്ദേഹത്തെ ലഭിക്കുന്ന ടീം ഏതാണെങ്കിലും അവർ കരുത്തരായി മാറും.അദ്ദേഹത്തിന് ബാഴ്സ വിടേണ്ടി വന്ന ദിവസം വളരെ മോശം ദിവസമായിരുന്നു.അദ്ദേഹത്തെ മറ്റൊരു ജേഴ്സിയിൽ കാണേണ്ടിവന്നത് എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു.അദ്ദേഹത്തെ തുടരാൻ അനുവദിക്കാത്തത് ബാഴ്സ ബോർഡിന്റെ പിടിപ്പുകേടായിരുന്നു.അവർക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്വം ‘ഇതാണ് റൊണാൾഡ് കൂമാൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ ബാഴ്സയിലേക്ക് അല്ലാതെ മറ്റൊരു ക്ലബ്ബിലേക്കും പോകാൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നില്ല.സാമ്പത്തികപരമായ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ട് ഉടൻതന്നെ മെസ്സിക്ക് ഒരു ഓഫർ നൽകാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് ബാഴ്സ ഉള്ളത്.മെസ്സിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ വേണ്ടി താൻ സകലതും ചെയ്യും എന്നുള്ള ഒരു ഉറപ്പ് ആരാധകർക്ക് ലാപോർട്ട നൽകിയിരുന്നു.

4.9/5 - (101 votes)