1940 ന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലൂടെ ബ്രസീൽ കടന്നു പോവുമ്പോൾ | Brazil

അഞ്ചു തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. 2023 ബ്രസീലിയൻ ഫുട്ബോൾ മറക്കാൻ ആഗ്രഹിക്കുന്ന വർഷമായിരിക്കുകയാണ്. കളിച്ച ഒമ്പത് കളികളിൽ അഞ്ചിലും ബ്രസീൽ പരാജയപ്പെടുകയും ചെയ്തു.

മൊറോക്കോ, സെനഗൽ, ഉറുഗ്വേ, കൊളംബിയ ,അര്ജന്റീന എന്നി ടീമുകൾക്കെതിരെയാണ് ബ്രസീൽ പരാജയപെട്ടത്. മരക്കാനയിൽ അര്ജന്റീനക്കെതിരെയുള്ള അവസാന മത്സരത്തിലെ തോൽവിയാണ് ബ്രസീലിനെ ഏറെ വേദനിപ്പിച്ചത്.1940 ന് ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും മോശം പ്രകടനമാണിത്. ബ്രസീലിന്റെ തോൽവിയുടെ നിരക്ക് 55.5% ആണ്. വേൾഡ് കപ്പിലെ യോഗ്യത റൗണ്ടിൽ ആറ് മത്സരങ്ങൾക്ക് ശേഷം ഏഴ് പോയിന്റ് മാത്രം നേടിയ ബ്രസീൽ ആറാം സ്ഥാനത്താണ്.

അവസാന നാല് മത്സരങ്ങളിൽ ബ്രസീലിന് ജയിക്കാൻ സാധിച്ചിട്ടില്ല. തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.യോഗ്യതാ മത്സരങ്ങളുടെ ചരിത്രത്തിലെ ആദ്യ തോൽവിയും അര്ജന്റീനക്കെതിരെ ബ്രസീലിന് നേരിടേണ്ടി വന്നു.വെറും ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ ആണ് ബ്രസീൽ യോഗ്യത മത്സരങ്ങളിൽ വഴങ്ങിയത്.

ബ്രസീലിന്റെ തോൽവികളിൽ പ്രതിരോധത്തിന്റെ പാളിച്ച പ്രധാന ഘടകം തന്നെയാണ്. സ്ഥിരമായ പരിശീലകന്റെ അഭാവവും ബ്രസീലിന്റെ മോശം പ്രകടനത്തിന് ഒരു കാരണമാണ്.ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ മാറ്റത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കാർലോ ആൻസെലോട്ടി പരിശീലക സ്ഥാനത്ത് എത്തും എന്ന പ്രതീക്ഷയിലാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ.

മൊറോക്കോ 2 x 1 ബ്രസീൽ (Loss )
ബ്രസീൽ 4 x 1 ഗിനിയ (WIN)
ബ്രസീൽ 2 x 4 സെനഗൽ (Loss)
ബ്രസീൽ 5 x 1 ബൊളീവിയ (WIN)
പെറു 0 x 1 ബ്രസീൽ (WIN)
ബ്രസീൽ 1 x 1 വെനിസ്വേല (DRAW)
ഉറുഗ്വേ 2 x 0 ബ്രസീൽ (Loss)
കൊളംബിയ 2 x 1 ബ്രസീൽ (Loss)
ബ്രസീൽ x അർജന്റീന (Loss)

5/5 - (1 vote)